ബി​ഗ് ബോസ് ഉദ്ദേശിക്കുന്നതൊന്നും നടക്കില്ല, പക്ഷെ ഷോ ഇവൻ കൈയിലെടുക്കും; റിനോഷിനെക്കുറിച്ച് പ്രേക്ഷകർ

ബി​ഗ് ബോസ് അഞ്ചാം സീസണിൽ പല തരത്തിലുള്ള മത്സരാർത്ഥികളാണ് എല്ലാ തവണത്തെയും പോലെ ഇത്തവണയും എത്തിയത്. പവർ പാക്കേജായ മത്സരാർത്ഥികളെയാണ് ഇത്തവണ ബി​ഗ് ബോസ് ഇറക്കിയതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഷോയെ അതേ ആവേശത്തോടെയെടുക്കാൻ മത്സരാർത്ഥികൾക്ക് കഴിയുന്നു. ടാസ്കുകൾക്ക് ശേഷം ആരും തന്നെ വ്യക്തി വൈരാ​ഗ്യം വെച്ച് പുലർത്തുന്നില്ല. എന്നാൽ വിജയിക്കണമെന്ന വാശിയുമുണ്ട്.

ഒറ്റയ്ക്ക് നിന്ന് കളിക്കാനാണ് എല്ലാ മത്സരാർത്ഥികളും ശ്രമിക്കുന്നത്. ലവ് ട്രാക്കിനോ, സെന്റിമെന്റൽ ട്രാക്കിനോ ശ്രമിച്ചവർ ഇല്ലെന്ന് തന്നെ പറയാം. കഴിഞ്ഞ സീസണുകൾ കൃത്യമായി നിരീക്ഷിച്ചാണ് മിക്കവരും എത്തിയിരിക്കുന്നത്. പ്രേക്ഷകർ ഇതെല്ലാം കാണുന്നുണ്ടെന്ന് ഭൂരിഭാ​ഗം പേരും ബോധവാൻമാരാണ്. തുടക്കത്തിലെ ​ഷോ അതിന്റെ വീറും വാശിയിലേക്കും കടന്നതിനാൽ പ്രേക്ഷകരും ആവേശത്തിലാണ്.

എല്ലാ മത്സരാർത്ഥികളും അവരുടേതായ രീതിയിൽ ഇതിനകം ജനശ്രദ്ധ ലഭിച്ചു. ഇതിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രേക്ഷകർക്കിടയിൽ‌ ചർ‌ച്ചയായ വ്യക്തിയാണ് റിനോഷ് ജോർജ്. മറ്റ് മത്സരാർത്ഥികൾ കഷ്ടപ്പെട്ടും ഒച്ച വെച്ചുമാണ് ജനശ്രദ്ധയിലേക്ക് വന്നതെങ്കിൽ റിനോഷിന് ശ്രദ്ധ ലഭിച്ചത് ഒന്നും ചെയ്യാതെയാണ്. കഴിഞ്ഞ ദിവസത്തെ ടാക്സിൽ റിനോഷ് ഒന്നും ചെയ്യാതെ മാറി നിൽക്കുകയാണുണ്ടായത്.

Rinosh George

ഇങ്ങനെ മാറി നിന്നാൽ പുറത്ത് പോവേണ്ടി വരുമെന്ന് ബി​ഗ് ബോസ് മുന്നറിയിപ്പും നൽകി. എന്നാൽ പ്രേക്ഷകരിൽ അധികം പേർക്കും റിനോഷിന്റെ ഈ രീതി ഇഷ്ടപ്പെട്ടു. ഇതിന് പ്രധാന കാരണമെന്നത് ബി​ഗ് ബോസ് നൽകിയ ടാസ്ക് അധികം പേർക്കും ഇഷ്ടപ്പെട്ടില്ല എന്നതാണ്. സ്ത്രീകളും പുരുഷൻമാരും പരസ്പരം കൈയേറ്റത്തിലേക്ക് വരെ പേവേണ്ടി വന്ന ടാസ്കായിരുന്നു വൻമതിൽ ടാസ്ക്. മുൻ സീസണിലെ മത്സരാർത്ഥി ജാസ്മിൻ വരെ ഈ ടാസ്കിനെ വിമർശിച്ചു.

മറ്റ് മത്സരാർത്ഥികൾ കൈ മെയ് മറന്ന് ​ഗെയിലിൽ പങ്കെടുത്തപ്പോൾ താരമായത് റിനോഷും. സമാനമായി തന്റെ ലൈഫ് സ്റ്റോറി പറഞ്ഞപ്പോഴും റിനോഷ് താരമായി. പൊതുവെ ലൈഫ് സ്റ്റോറി സെഷനിൽ മിക്കവരും വികാരധീനരാവുകയും മറ്റുള്ളവരെ കരയിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ റിനോഷ് ഇതിനൊന്നും നിന്നില്ല. തന്റെ പ്രതിസന്ധികളും പ്രശ്നങ്ങളും കൂളായി റിനോഷ് സംസാരിച്ചു.

അമ്മയുടെ കൈയിലെ വള വിറ്റ് ഷോർട്ട് ഫിലുമെടുത്തത്, പാഷന് പുറകെയുള്ള ഓട്ടവുമെല്ലാം രസകരമായാണ് റിനോഷ് വിവരിച്ചത്. കരിയറിലെയും വീട്ടിലെയും പ്രശ്നങ്ങളൊക്കെ പറയുമ്പോൾ പൊതുവെ മറ്റ് മത്സരാർത്ഥികൾ സങ്കടപ്പെടാറാണെങ്കിൽ റിനോഷ് ആളുകളെ ചിരിപ്പിച്ച് കൊണ്ടാണ് തന്റെ കഥ പറഞ്ഞത്. പോസിറ്റീവ് വൈബുള്ള വ്യക്തിയായി ഇതിനകം റിനോഷ് പ്രേക്ഷകർ മനസ്സിൽ ഇടം നേടി.

Rinosh George

ബി​ഗ് ബോസ് അൽപ്പം ഷോ അൽപ്പം സ്പൈസിയാവാൻ നൽകിയ ടാസ്കുകൾ റിനോഷ് ജോർജ് വളരെ കൂളായാണ് കണ്ടത്. ഇഷ്ടപ്പെട്ടാൽ ചെയ്യും ഇല്ലെങ്കിൽ ചെയ്യില്ലെന്ന രീതി. എന്നാൽ ഇതെത്ര മാത്രം മുന്നോട്ടുള്ള ദിവസങ്ങളിൽ റിനോഷിനെ തുണയ്ക്കുമെന്ന് പറയാൻ പറ്റില്ല. വരും ദിവസങ്ങളിൽ കനത്ത മത്സരമാണ് ബി​ഗ് ബോസ് വീട്ടിനുള്ളിൽ നടക്കാൻ പോവുന്നത്.

സ്ക്രീൻ സ്പേസിന് വേണ്ടി എല്ലാവരും ശ്രമിക്കുന്നുണ്ട്. ഒതുങ്ങി നിന്നാൽ റിനോഷിനെ അത് ബാധിച്ചേക്കും. പ്രത്യേകിച്ചും പോസിറ്റീവ് വ്യക്തികളായി പ്രേക്ഷകർ കാണുന്ന നടൻ ഷിജു, ശ്രുതി ലക്ഷ്മി തുടങ്ങിയവരെല്ലാം ​ഗെയിം വരുമ്പോൾ മികച്ച പെർഫോമൻസ് കാഴ്ച വെക്കുന്നുമുണ്ട്. ഇത്തവണ വന്ന മത്സരാർത്ഥികളുടെ സെലക്ഷനിൽ ബി​ഗ് ബോസ് മികവ് പുലർത്തിയെന്ന് പൊതുവെ അഭിപ്രായമുണ്ട്. അഞ്ചാം സീസൺ ചുരങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചൂട് പിടിച്ചതും ഇക്കാരണത്താലാണ്. വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

More from Filmibeat

Read more about: rinosh george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X