'ഒരു മടങ്ങിവരവ് സാധ്യമല്ല.... ഇനി ഫിനാലെയില്‍ കാണാം...'; ബി​ഗ് ബോസിൽ നിന്നും റിനോഷ് ജോർ‌ജും പടിയിറങ്ങി!

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും ഹൃദ്യമായ വാരമായിരുന്നു കഴിഞ്ഞുപോയത്. തെണ്ണൂറ് ദിവസങ്ങളടുപ്പിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതെ നിന്ന മത്സരാർത്ഥികളുടെ ഉള്ളിൽ പുതുമഴ പെയ്യിച്ചത് ഫാമിലി വീക്കാണ്. ഉറ്റവർ ഓടിയെത്തിയപ്പോൾ പലരുടെയും കണ്ണുകളിൽ ഈറനണിഞ്ഞു. മറ്റ് പലരും സന്തോഷം കൊണ്ട് തുള്ളിച്ചാടി.

മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ ആദ്യമായെത്തിയ ഫാമിലി വീക്ക് പ്രേക്ഷകർക്കും ഹൃദ്യമായി മാറി. ഈ സന്തോഷ നിമിഷങ്ങൾക്ക് ശേഷം മോഹൻലാൽ ഇന്ന് മത്സരാർത്ഥികളെ കാണാനെത്തി. അക്കൂട്ടത്തിൽ കഴിഞ്ഞ എട്ട് ദിവസങ്ങളായി ഉത്തരമില്ലാതിരുന്ന ഒരു ചോദ്യത്തിന് മോഹൻലാൽ മറുപടി നൽകി.

അത് റിനോഷിന്റെ മടങ്ങി വരവ് ഇനി ഉണ്ടാകുമോ എന്നതിനെ കുറിച്ചായിരുന്നു. എട്ട് ദിവസം മുമ്പാണ് ത്വക്കിൽ വന്ന അലർജി മൂലം റിനോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ട് ദിവസം കഴിയുമ്പോൾ റിനോഷ് തിരികെ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ പകരുന്ന അസുഖമായതിനാൽ റിനോഷിനെ ഐസുലേഷനിലേക്ക് മാറ്റി. മറ്റുള്ള മത്സരാർത്ഥികൾക്ക് കൂടി പകരാനുള്ള സാധ്യത കണക്കിലെടുത്താണ് റിനോഷ് ഷോയിൽ നിന്നും പിന്മാറിയത്.

വീഡിയോ കോളിലെത്തിയാണ് മത്സരാർത്ഥികളോടും മോഹൻലാലിനോടും പ്രേക്ഷകരോടും ബി​ഗ് ബോസ് വീട്ടിലേക്ക് ഇനി തിരികെ വരില്ലെന്ന് റിനോഷ് അറിയിച്ചത്. മാമൻ ജീവിച്ചിരിപ്പുണ്ട് മക്കളേയെന്ന് സഹമത്സരാർത്ഥികളോട് പറഞ്ഞാണ് റിനോഷ് സംസാരിച്ച് തുടങ്ങിയത്.

Rinosh George

'ഇനി ഫിനാലെയില്‍ കാണാം. ഞാൻ ഇനി തിരിച്ചുവരില്ല. തിരിച്ചുകൊണ്ടുവരാൻ എല്ലാവരും ശ്രമിച്ചിരുന്നു. ഞാൻ ഒരു ആഴ്‍ച മുഴുവനായി ആശുപത്രിയില്‍ അഡ്‍മിറ്റായിരുന്നു. സ്‍കിൻ അലര്‍ജിയാണ്. സാധാരണ അലര്‍ജിയാണ് എന്നായിരുന്നു ഞാൻ ആദ്യം വിചാരിച്ചത്. എന്നാല്‍ പിന്നീട് സെക്കൻഡ് ഒപ്പീനിയൻ എടുത്തപ്പോഴാണ് അത്തരത്തിൽ ഒന്നല്ലെന്ന് വ്യക്തമായത്.'

'അതുകൊണ്ട് വീട്ടിലേക്ക് ഇനി വരാനാകില്ല. എല്ലാവരും മികച്ച മത്സരാര്‍ഥികളാണ്. എല്ലാവര്‍ക്ക് ഓള്‍ ദ ബെസ്റ്റ്', എന്നാണ് വിടവാങ്ങലിന്റെ ഭാ​ഗമായി റിനോഷ് പറഞ്ഞത്. പിന്നീട് മത്സരാർത്ഥികൾ ഓരോരുത്തരായി റിനോഷിനോട് സംസാരിച്ചു. ഫാമിലി വീക്കിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ എത്തിയ സന്തോഷം ഓരോരുത്തരും റിനോഷിനെ അറിയിച്ചു.

കളിച്ച് തോല്‍പ്പിക്കാന്‍ പറ്റിയില്ലല്ലോ എന്നായിരുന്നു റിനോഷിനോട് സംസാരിച്ച് അഖില്‍ മാരാർ പറഞ്ഞത്. അഖിലും റിനോഷും എതിരാളികളെപ്പോലെ ശക്തമായി കളിച്ച് മുന്നേറികൊണ്ടിരിക്കവെയാണ് റിനോഷിന് അസുഖം വന്നത്. 'കളിച്ച് തോല്‍പ്പിക്കാന്‍ പറ്റിയില്ലല്ലോ റിനോഷേ നമുക്ക്. അതില്‍ എനിക്ക് മാനസികമായിട്ട് ഭയങ്കര വിഷമമുണ്ട്.'

'എനിക്ക് നീ തിരിച്ചുവരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. നീയൊരു നല്ല ഉഗ്രന്‍ മത്സരാര്‍ഥി ആയിരുന്നു. എനിക്ക് നല്ല ഒരു പോരാളി ആയിരുന്നു. പാതിവഴിയില്‍ വീണുപോയ എന്‍റെ എതിരാളിക്ക് എന്‍റെ ഹൃദയം നിറഞ്ഞ ഹഗ്. എന്‍റെ ഭാഗത്ത് നിന്ന് നിന്നെ വിഷമിപ്പിച്ച ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്കറിയാം.'

'ഹൃദയത്തില്‍ നിന്ന് അതിന് ഞാന്‍ ഒരു സോറി പറയുന്നു. പുറത്തിറങ്ങിക്കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് നമുക്കൊരുമിച്ച് ഒന്ന് ഒത്തുകൂടാനുള്ള അവസരം ഉണ്ടാവട്ടെയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു. എത്രയും പെട്ടെന്ന് സുഖമായിട്ട്... മിടുക്കനായിട്ട് നിന്‍റെ തഗ്ഗുകളുമായിട്ട് പെട്ടെന്ന് വാ', എന്നാണ് വികാരഭരിതനായി അഖിൽ പറഞ്ഞത്.

Rinosh George

റിനോഷിനോട് സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ അനിയൻ മിഥുന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. ഉറ്റ സുഹൃത്ത് ഇനി വരില്ലെന്ന് അറിഞ്ഞപ്പോൾ മുതൽ മിഥുൻ സങ്കടത്തിലായിരുന്നു.

എവിക്റ്റ് ആയാല്‍ പ്രശ്നമില്ലായിരുന്നുവെന്നും മെഡിക്കലി ഇങ്ങനെ ഒരിക്കലും പുറത്തുപോകരുതെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അഖില്‍ ബ്രോയെപ്പോലെ തിരിച്ചുവരുമെന്നാണ് കരുതിയതെന്നും റിനോഷ് ഹൗസ്മേറ്റ്സിനോട് സംസാരിക്കവെ പറഞ്ഞു. ജനപിന്തുണയുടെ കാര്യത്തിൽ മുന്നിലായിരുന്നതുകൊണ്ട് തന്നെ ഒരു വിഭാ​ഗം പ്രേക്ഷകർ റിനോഷ് പോയതിന്റെ നിരാശയിലാണ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X