ഫിനാലെയ്ക്ക് ശേഷം ഗ്രൂപ്പ് ഫോട്ടോയിൽ നിൽക്കാതെ റിനോഷ് ജോർജ് ഒഴിഞ്ഞ് മാറി?, സത്യാവസ്ഥ താരം പറയുന്നു!

ടിക്കറ്റ് ടു ഫിനാലെയുടെ അവസാന ടാസ്ക് വരെ പൂർത്തിയാക്കിയ ശേഷം അപ്രതീക്ഷിതമായി വന്ന ത്വക്ക് അലർജി മൂലം റിനോഷ് ജോർജിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് അങ്ങോട്ട് എട്ട് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ റിനോഷ് തിരികെ ഹൗസിലേക്ക് പ്രവേശിക്കാതെ ഷോ ക്വിറ്റ് ചെയ്തു.

ഐസുലേഷനിൽ കഴിഞ്ഞില്ലെങ്കിൽ മറ്റുള്ളവർക്ക് കൂടി അസുഖം പകരാൻ സാധ്യതയുണ്ടായിരുന്നു. ഷോ ക്വിറ്റ് ചെയ്തെങ്കിലും റിനോഷ് സ്വന്തം വീട്ടിലേക്ക് പോലും പോയിരുന്നില്ല. അഖിൽ മാരാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു റിനോഷ് ജോർജ്.

ഹൗസിൽ ഉണ്ടായിരുന്നെങ്കിൽ ടോപ്പ് 2 ആയി മോഹൻലാലിന്റെ ഇടവും വലവും അഖിലും റിനോഷുമായിരുന്നിരിക്കും നിന്നിരിക്കുക. അങ്ങനൊരു കാഴ്ചയാണ് സീസൺ ഫൈവ് ​ഗ്രാന്റ് ഫിനാലെ വേദിയിൽ പ്രേക്ഷകർ പ്രതീക്ഷിച്ചതും. പുറത്തുപോയ മത്സരാര്‍ഥികള്‍ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ തിരിച്ചെത്തിയപ്പോഴും പ്രേക്ഷകരിൽ ഒരു വിഭാ​ഗം റിനോഷിനെ കാണാത്തതിന്റെ നിരാശയിലാക്കിയിരുന്നു.

Rinosh George

​ഗ്രാന്റ് ഫിനാലെ പകുതി പിന്നിട്ടപ്പോഴാണ് റിനോഷ് ചടങ്ങിന്റെ ഭാ​ഗമായത്. ഐസുലേഷനും അസുഖവും തളർത്തിയത് കൊണ്ടാകണം വളരെ ഏറെ ക്ഷീണിച്ചിരുന്നു റിനോഷ്. പഴയ ഊർജത്തോടെ റിനോഷിനെ കാണാൻ സാധിക്കണമെന്ന പ്രതീക്ഷ പലരും കമന്റായി കുറിച്ചിട്ടുണ്ട്. ​

ഗ്രാന്റ് ഫിനാലെ സ്പെഷ്യലായി പാട്ടോ... റാപ്പോ... ഉണ്ടോയെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ ചെറിയൊരു റാപ്പ് അവതരിപ്പിക്കുകയും ചെയ്തു താരം. വിജയിയെ പ്രഖ്യാപിച്ച ശേഷം എല്ലാ മത്സരാർത്ഥികളും ഒരുമിച്ച് നിന്ന് ​​ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ‌ റിനോഷ് അതിൽ നിന്നും ഒഴിഞ്ഞുമാറിയെന്ന ഒരു വിവാ​ദവും ​പൊട്ടിപുറപ്പെടുകയും ചർച്ചയാവുകയും ചെയ്തിരുന്നു.

വീഡിയോയുടെ പൂർണ്ണരൂപം കാണാം

മനപൂർവം ​ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ ഒഴിഞ്ഞ് മാറിയോയെന്ന് ചോദിച്ചപ്പോൾ അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫോട്ടോ ക്രോപ്പ് ചെയ്തപ്പോൾ താനുള്ള ഭാ​ഗം മുറിഞ്ഞ് പോയതായിരിക്കാമെന്നാണ് റിനോഷ് മറുപടിയായി പറഞ്ഞത്. താൻ ഒമർ ലുലുവിന്റെ സമീപത്ത് തന്നെയാണ് നിന്നിരുന്നതെന്നും ഫിൽമിബീറ്റ് മലയാളത്തിനോട് സംസാരിക്കവെ റിനോഷ് പറഞ്ഞു.

ബി​ഗ് ബോസിന്റെ ഹാങ് ഓവർ കഴിഞ്ഞിട്ട് മാത്രമെ മറ്റുള്ള പരിപാടികളിലേക്ക് കടക്കൂവെന്നും റിനോഷ് വ്യക്തമാക്കി. 'കപ്പ് നേടണമെന്നൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷെ എനിക്ക് എക്സീപിരിയൻസ് ചെയ്യണമെന്നുണ്ടായിരുന്നു.'

Rinosh George

'ഈ സീസണ്‍ ഇത്രയും മുന്നോട്ട് പോയിട്ടുണ്ടെങ്കില്‍ അത് ജനങ്ങളുടെ കൂടെ പിന്തുണയോടെയാണ്. നിങ്ങള്‍ക്ക് ഇഷ്‍ടമുള്ളയാള്‍ക്ക് വോട്ട് ചെയ്യണം. ഒരുപാട് കാര്യങ്ങള്‍ ഷോയിലൂടെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും പ്രധാനമാണ്. ഷോ വലിയ വിജയമായി മാറട്ടേ. ഞാൻ ഒരുപാട് വീഡിയോകളൊക്കെ കണ്ടു.'

'പക്ഷെ എന്നെ ഡീഗ്രേഡ് ചെയ്യുന്ന വീഡിയോകളും ഓപ്പണ്‍ ചെയ്യുമ്പോള്‍ ഞാൻ അതിന്റെ കമന്റ്‍സ് നോക്കുമ്പോള്‍ ഒരുപാട് സ്‍നേഹമാണ് എനിക്ക് ലഭിക്കുന്നത്. ഇതിലും വലിയ സന്തോഷം ഇല്ല. ശരിക്കും ഞാൻ അതില്‍ ആവേശഭരിതനാണ്', എന്നാണ് ഷോ ക്വിറ്റ് ചെയ്തശേഷം ലൈവിൽ സംസാരിക്കവെ കഴിഞ്ഞ ദിവസം റിനോഷ് പറഞ്ഞത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X