'എനിക്ക് വയലെൻസിനോട് താൽപര്യമില്ല... പക്ഷെ ഈ പരിപാടിക്ക് ചെപ്പ നോക്കി ഒരെണ്ണം കൊടുക്കുകയാണ് വേണ്ടത്'; റിനോഷ്!

എഴുപത്തിമൂന്നാം ദിവസത്തിൽ എത്തിനിൽക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ്. ഇരുപത്തിയേഴ് ദിവസങ്ങൾ കൂടി പിന്നിട്ടാൽ ഈ സീസണിലെ വിജയി ആരെന്ന് അറിയാം. ടൈറ്റിലിന് വേണ്ടി പത്ത് പേരാണ് മത്സരിക്കുന്നത്. ​

കഴിഞ്ഞ ദിവസം ബി​ഗ് ബോസിന്റെ നിർദേശപ്രകാരം മത്സരാർഥികൾ സ്പോട്ട് എവിക്ഷനെന്ന കാരണം പറഞ്ഞ് ശോഭ വിശ്വനാഥിനെ പ്രാങ്ക് ചെയ്തിരുന്നു. എന്നാൽ ജുനൈസ്, റിനോഷ്, മിഥുൻ തുടങ്ങിയവർ പ്രാങ്കിനോട് കാര്യമായി സഹകരിച്ചില്ല. ബി​ഗ് ബോസിന്റെ നിർദേശപ്രകാരമുള്ള ടാസ്ക്കാണെന്ന് അറിഞ്ഞിട്ടും ഒഴിഞ്ഞ് മാറി നിന്നു.

പ്രാങ്ക് അവസാനിച്ച ശേഷം ഇതേകുറിച്ച് ഷിജു അട​ക്കമുള്ളവർ ചോദിച്ചപ്പോൾ ടാസ്ക്ക് ലെറ്റർ വായിച്ചപ്പോൾ പ്രാങ്കാണെന്ന് പറഞ്ഞില്ലെന്നും പിന്നെ തങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നുമാണ് റിനോഷ് മറുപടിയായി പറഞ്ഞത്. ശേഷം വിഷ്ണുവും റിനോഷും തമ്മിൽ വാക്ക് തർക്കമുണ്ടായി.

സഹോദരിയെപ്പോലെ താന്‍ കരുതുന്നയാളെന്ന് വിശേഷിപ്പിച്ചിട്ടുള്ള ഒരു മുന്‍ മത്സരാര്‍ഥിയോട് റിനോഷ് സെക്സ് ജോക്ക് പറഞ്ഞുവെന്നാണ് വാക്ക് തർക്കത്തിനിടെ വിഷ്ണു ആരോപിച്ചത്.

Rinosh, Vishnu

പൊതുവെ ഒരു വിഷയത്തിലും കാര്യമായി ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാത്ത റിനോഷ് വിഷ്ണുവിന്റെ ആരോപണം കേട്ടതോടെ രോഷാകുലനായി. ആ വഴക്കിന് ശേഷം വിഷ്ണുവിനെ കുറിച്ച് റിനോഷ് ജുനൈസിനോട് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

തനിക്ക് വയലെൻസിനോട് താൽപര്യമില്ലെന്നും പക്ഷെ ചില കാര്യങ്ങൾ കേൾക്കുമ്പോൾ ചെപ്പ നോക്കി ഒരെണ്ണം കൊടുക്കാൻ തോന്നുമെന്നുമാണ് റിനോഷ് ജുനൈസിനോട് പറഞ്ഞത്. ഇതെല്ലാം കേട്ടുകൊണ്ട് സമീപത്ത് മിഥുനും ഇരിക്കുന്നത് വൈറൽ വീഡിയോയിൽ കാണാം. 'വിഷ്ണു ചെയ്തതിന് ചെപ്പ നോക്കി ഒരെണ്ണം കൊടുക്കുകയാണ് വേണ്ടത്. മിഥുൻ പറഞ്ഞതുപോലെ ചില കാര്യങ്ങൾക്ക് അടി തന്നെയാണ് മരുന്ന്.'

'എനിക്ക് വയലെൻസിനോട് താൽപര്യമില്ല... പക്ഷെ ഈ പരിപാടിക്ക് ചെപ്പ നോക്കി ഒരെണ്ണം കൊടുക്കുകയാണ് വേണ്ടത്', എന്നാണ് റിനോഷ് പറഞ്ഞത്. പൊതുവെ എല്ലാ കാര്യത്തിലും പൊളിറ്റിക്കൽ കറക്ട്നെസ് പറയാറുള്ള ജുനൈസ്, റിനോഷ് വിഷ്ണുവിനെ തല്ലാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ടും മൂളി കേട്ടുകൊണ്ടിരിക്കുകയാണ് ചെയ്തത് എന്നതും ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.

ഒന്നാം ദിവസം എഴുപതാം ദിവസം വരെയും സമാധാനപ്രിയനായിട്ടാണ് റിനോഷ് ഹൗസിൽ നിന്നത്. അതിനിടയിൽ ഒരിക്കൽ വഴക്കുണ്ടായപ്പോൾ അസഭ്യ ഭാഷ പ്രയോ​ഗം നടത്തി. കഴിഞ്ഞ ദിവസവും വിഷ്ണുവുമായി വഴക്കുണ്ടായപ്പോഴും അസഭ്യം പറയുകയും മൈക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു റിനോഷ്.

Rinosh, Vishnu

അസഭ്യം പറഞ്ഞശേഷം തന്റെ ഇമേജ് തകർന്നോയെന്ന് ഓർത്ത് റിനോഷ് മാനസികമായി തളരുകയും കരയുകയും ചെയ്തിരുന്നു. സെക്സ് ജോക്ക് പറഞ്ഞുവെന്ന ആരോപണം കൂടി വിഷ്ണു ഉന്നയിച്ചതോടെ ബാക്കിയുള്ള 27 ദിവസം കൂടി ഹൗസിൽ പൂർത്തിയാക്കാൻ കഴിയില്ലെന്നും തന്നെ ക്വിറ്റ് ചെയ്യാൻ അനുവദിക്കണമെന്നും റിനോഷ് ബി​ഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു.

റിനോഷ് ക്വിറ്റ് ചെയ്യാൻ താൽപര്യപ്പെടുന്നുവെന്ന് പറഞ്ഞതോടെ മിഥുനും ജുനൈസും ഷോ ക്വിറ്റ് ചെയ്യാൻ ആ​ഗ്രഹം പ്രകടിപ്പിച്ചു. അഖിൽ മാരാർ കഴിഞ്ഞാൽ ഹൗസിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മറ്റൊരു മത്സരാർത്ഥി റിനോഷാണ്. ​ഗെയിമിൽ പോലും കാര്യമായ പ്രകടനങ്ങളൊന്നും കാഴ്ചവെക്കാത്ത റിനോഷിന് ഇത്രയേറെ ജനപിന്തുണ കിട്ടുന്നത് പ്രേക്ഷകർക്കും അത്ഭുതമാണ്. ‌‌

മിഥുൻ പതിനൊന്നാം ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിലുണ്ട്. സെറീനയാണ് ക്യാപ്റ്റന്റെ അധികാരം ഉപയോ​ഗിച്ച് മിഥുനെ ഡയറക്ട് നോമിനേറ്റ് ചെയ്തത്. ഇത്തവണ മിഥുൻ പുറത്താകാനുള്ള സാധ്യതയാണ് കൂടുതൽ. ജനപിന്തുണയുടെ കാര്യത്തിൽ മിഥുൻ പിന്നിലാണ്. മിഥുൻ കൂടി പുറത്തായാൽ റിനോഷിന്റെ ഹൗസിലെ നിലനിൽപ്പ് കൂടുതൽ പരുങ്ങലിലാവും.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X