'എനിക്കെന്റേതായ കാര്യങ്ങളു‌ണ്ട്, ഇല്ലാത്ത കാര്യങ്ങൾ തള്ളി മറിച്ച് നടക്കുന്നയാളല്ല ഞാൻ'; റോബിൻ വിഷയത്തിൽ റിയാസ്

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് എഴുപത് ദിവസത്തോട് അടുക്കുമ്പോൾ‌ ഒട്ടനവധി സംഭവ ബഹുലമായ കാര്യങ്ങൾ നടന്ന് കഴിഞ്ഞു. അതിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുണ്ടായത് മുൻ സീസണുകളിലെ മത്സരാർഥികളായ റിയാസ്, പൊളി ഫിറോസ്, രജിത്ത് കുമാർ, റോബിൻ എന്നിവർ ചലഞ്ചേഴ്സായി എത്തിയ എപ്പിസോ‍ഡുകൾക്കാണ്. അതിൽ റോബിൻ ചലഞ്ചറായി എത്തിയപ്പോൾ നടന്ന ചില അപ്രതീക്ഷിതമായ സംഭവങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു.

അഖിൽ മാരാർ ജുനൈസിനെ തോളുകൊണ്ട് തള്ളിയത് ഫിസിക്കൽ അസാൾട്ടാണെന്ന് ജുനൈസ് പരാതിപ്പെട്ടിട്ടും ബി​ഗ് ബോസ് അത് അത്തരത്തിലായിരുന്നില്ല പരി​ഗണിച്ചത്. കാര്യങ്ങൾ കൃത്യമായി ബി​ഗ് ബോസ് പറഞ്ഞ് മനസിലാക്കിയപ്പോൾ ജുനൈസും അഖിൽ മാരാരും കോംപ്രമൈസായി.

ഇതോടെ റോബിൻ ബി​ഗ് ബോസ് ടീമിനെ വെല്ലുവിളിക്കാൻ തുടങ്ങി. ടാസ്ക്ക് പോലും നടത്താൻ സമ്മിതിക്കില്ലെന്ന് റോബിൻ വെല്ലുവിളിച്ചതോടെ ബി​ഗ് ബോസ് റോബിനെ ഹൗസിൽ നിന്നും പുറത്താക്കി.

Riyas

ഇപ്പോഴിതാ പത്താം ആഴ്ചയിൽ ഹൗസിൽ ചലഞ്ചറായി പോയി തിരികെ വന്ന റിയാസ് റോബിനെ കുറിച്ചും ആരതിയെ കുറിച്ചും പറ‍ഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. റിയാസ് മനപൂർവം കരി വാരി തേക്കുകയാണെന്ന് കുറച്ചുനാൾ മുമ്പ് ആരതി പൊടി പറഞ്ഞിരുന്നു. ഇതേകുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് റിയാസ് കൃത്യമായ മറുപടി നൽകിയത്.

ഐസിജി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ ഹൗസിലെ പെരുമാറ്റത്തെ കുറിച്ച് റിയാസ് സംസാരിച്ചത്. തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ആരേയും കരി വാരി തേക്കേണ്ട ആവശ്യമില്ലെന്നുമാണ് റിയാസ് പറഞ്ഞത്.

Riyas

'എന്റെ ജീവിതത്തിൽ എനിക്ക് കുറെ കാര്യങ്ങൾ‌ നടക്കുന്നുണ്ട്. യാതൊരു റെലവൻസുമില്ലാത്ത ആർട്ടിഫിഷ്യൽ കാര്യങ്ങളുണ്ടാക്കി ഇല്ലാത്ത കാര്യങ്ങൾ തള്ളി മറിച്ച് നടക്കുന്നയാളല്ല ഞാൻ. എനിക്ക് ടാലന്റും എന്റേതായ കാര്യങ്ങളുമുണ്ട്. അതുകൊണ്ട് എനിക്ക് ആരേയും കരി വാരി തേക്കേണ്ട കാര്യമില്ല.'

'അങ്ങനൊരു ഷോയിൽ പോയി അതിൽ നിന്നും കിട്ടിയ ബെനിഫിറ്റ്സ് എല്ലാം ഉപയോ​ഗിച്ച് ആഘോഷിച്ച് നടക്കുന്നൊരാൾ ഷോ സ്ക്രിപ്റ്റഡാണെന്ന് പെട്ടന്ന് പറയുന്നതിൽ യാതൊരു അർഥവുമില്ല. ബി​ഗ് ബോസ് ഫിസിക്കൽ അസാൾട്ട് വിഷയത്തിൽ പാർഷ്വാലിറ്റി കാണിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ നടന്നത് ഫിസിക്കൽ അസാൾട്ട് തന്നെയായിരുന്നു', റിയാസ് സലീം പറയുന്നു.

ടോപ്പ് ഫൈവിൽ വരാൻ സാധ്യതയുള്ള മത്സരാർഥിയായി അഖിൽ മാരാരെ താൻ കാണുന്നുവെന്ന തരത്തിൽ റിയാസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം സംസാരിച്ചിരുന്നു. റിയാസ് ഹൗസിൽ ചെന്നശേഷമാണ് മത്സരാർഥികൾ കുറച്ചെങ്കിലും ഉണർന്ന് കളിക്കാൻ തുടങ്ങിയത്. സീസൺ ഫോറിൽ കോളിളക്കം സൃഷ്ടിച്ച മത്സരാർഥിയാണ് റിയാസ്. അതുകൊണ്ട് തന്നെ റിയാസ് പറയുന്നതിൽ കഴമ്പുണ്ടെന്ന് മത്സരാർഥികൾക്കും തോന്നി തുടങ്ങിയിട്ടുണ്ട്.

സെറീന, ജുനൈസ് എന്നിവർ അഖിൽ മാരാർക്കെതിരെ ശക്തമായി മത്സരിക്കുന്നുണ്ട് ഇപ്പോൾ. ഈ സീസണിലെ ഏറ്റവും ശക്തനായ മത്സരാർഥിയാണ് അഖിൽ മാരാർ. ഇത്തവണ നോമിനേഷനിൽ വന്നവരിൽ ഏറെപ്പേരും സേഫ് ​ഗെയിം കളിക്കുന്നവരാണ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X