'അഖിൽ ടോക്സിക്കാണ്, ബുദ്ധിയും വിവരവുമുണ്ട്, മണ്ടന്മാരെ സെലിബ്രേറ്റ് ചെയ്യുന്ന സ്ഥലം കൂടിയാണ് കേരളം'; റിയാസ്

ഫെമിനിസം പോലുള്ളവ പ്രോത്സാഹിപ്പിക്കുന്നവർ എപ്പോഴും അഖിൽ മാരാർ പറയുന്ന കാര്യങ്ങളിലെ ടോക്സിസിറ്റി ചർച്ച ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ ​ഗെയിമിനെ ഇഷ്ടപ്പെടുന്നവർ പോലും ടോക്സിക്കായി സ്ത്രീകൾക്കെതിരെ അഖിൽ പരാമർശം നടത്തുമ്പോഴാണ് പ്രതികരിക്കാറുള്ളത്.

അല്ലാത്തപക്ഷം അഖിലിന്റെ ​ഗെയിമിനോട് എല്ലാവർക്കും താൽപര്യമാണ്. ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിൽ അഖിലിനോളം ​ഗെയിം മനസിലാക്കി കളിക്കുന്ന മറ്റൊരു മത്സരാർഥിയില്ല.

മറ്റുള്ളവരെല്ലാം ഫിസിക്കൽ ​ഗെയിമിൽ മാത്രം വിജയിക്കാൻ സാധിച്ചിട്ടുള്ളവരാണ്. ഇപ്പോൾ‌ ഹൗസിൽ പതിനൊന്ന് പേരാണ് ടൈറ്റിലിനായി മത്സരിക്കുന്നത്. പക്ഷെ ആവേശം നിറഞ്ഞൊരു മത്സരം സീസൺ ഫൈവ് എഴുത് ദിവസം പിന്നിട്ടിട്ടും മത്സരാർഥികൾക്ക് കാണാൻ സാധിച്ചിട്ടില്ല.

ഹൗസിലുള്ള മത്സരാർഥികളിൽ ഭൂരിഭാ​ഗം പേരും സേഫ് ​ഗെയിമാണ് കളിക്കുന്നത്. അഖിലിനോട് ഏറ്റുമുട്ടി മുന്നേറാൻ പോലും ആരും ശ്രമിക്കുന്നില്ല.

Akhil Marar

ഈ സീസണിലെ മത്സരാർഥികളെല്ലാം ഉറക്കം നടിക്കുന്നതുകൊണ്ട് മുൻ സീസണുകളിലെ നാല് മത്സരാർഥികൾ ഇതുവരെ ഹൗസിലേക്ക് ചലഞ്ചേഴ്സായി കയറി ഇരുന്നു. എന്നിട്ടും ചെറിയ രീതിയിൽ മാത്രമാണ് മത്സരാർഥികളിൽ മാറ്റം വന്നിട്ടുള്ളത്.

അതേസമയം ഇപ്പോഴിതാ സീസൺ ഫോറിലെ ​ഗെയിം ചെയ്ഞ്ചറെന്ന് പ്രേക്ഷകർ വിശേഷിപ്പിച്ച റിയാസ് സലീം ഹൗസിനുള്ളിൽ ചലഞ്ചറായി പോയപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ. അഖിൽ ടോക്സിക്കാണെങ്കിലും പക്ഷെ ബുദ്ധിയും വിവരവുമുള്ള മത്സരാർഥിയാണെന്നാണ് റിയാസ് സലീം പറയുന്നത്.

ഹൗസിലേക്ക് റിയാസ് ചെന്നപ്പോൾ ലുലു മാളിൽ മുണ്ടുപൊക്കി കാണിക്കുമെന്ന് അഖിൽ പറഞ്ഞതടക്കമുള്ള കാര്യങ്ങൾ‌ ചർച്ച ചെയ്യുകയും റിയാസും അഖിലും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും ചെയ്തിരുന്നു. പക്ഷെ റോബിനോട് ഉണ്ടായ തരത്തിലുള്ള വഴക്ക് അഖിലും റിയാസും തമ്മിൽ ഉണ്ടായിട്ടില്ല.

'അഖിൽ മാരാരിന് കുറച്ച് കൂടുതൽ ഫാൻസുണ്ട് എന്നതിൽ ഞാൻ ഹാപ്പിയാണ്. പക്ഷെ അഖിൽ മാരാർ ടോക്സിക്കാണെന്നതും അയാൾ പറയുന്ന ചില കാര്യ കാര്യങ്ങളിൽ പ്രോബ്ലമാറ്റിക്കായിട്ടുള്ള സാധനങ്ങൾ ഉണ്ടെന്നതും ഞാൻ സമ്മതിക്കുന്നു. അയാൾ പറയുന്ന ചില കാര്യങ്ങളോട് എനിക്ക് എതിർപ്പാണ്. പക്ഷെ അഖിൽ ബുദ്ധിയും വിവരവും കൂടിയുള്ള മനുഷ്യനാണ്', റിയാസ് സലീം പറയുന്നു.

മണ്ടന്മാരെ സെലിബ്രേറ്റ് ചെയ്യുന്ന സ്ഥലം കൂടിയാണ് കേരളമെന്നും റിയാസ് സലീം പറയുന്നു. ഉടൻ തന്നെ കഴിഞ്ഞ സീസണിൽ നമുക്ക് അത് മനസിലായിട്ടുണ്ടെന്ന് അവതാരകൻ പറഞ്ഞപ്പോൾ പൊട്ടിച്ചിരിക്കുകയാണ് റിയാസ് സലീം ചെയ്തത്. 'അഖിൽ മാരാർ നല്ല ലോക വിവരമുള്ള മനുഷ്യനാണ്. ഇന്റലിജന്റാണ്. അതേസമയം ടോക്സിക്കുമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.'

'അല്ലാതെ അഖിൽ എന്റെ ശത്രുവല്ല. നല്ലൊരു ​ഗെയിമറാണ് അഖിൽ. ഇന്റലിജെന്റ് പ്ലയറാണ്. അയാൾക്ക് അറിയാം എന്താണ് വർക്കാവുകയെന്ന്. കണ്ടസ്റ്റന്റ്സിനിടയിൽ ഇട്ട് കൊടുക്കേണ്ട കാര്യങ്ങളെ കുറിച്ചും പുള്ളിക്ക് നന്നായി അറിയാം. അതേസമയം അയാളുടെ നിലപാടുകളോട് എനിക്ക് വിയോജിപ്പുണ്ട്. വളരെ മോശം മനുഷ്യനല്ല അഖിൽ.'

Akhil Marar

'എനിക്ക് അദ്ദേഹത്തിന്റെ ചില കാര്യങ്ങളോട് എതിർപ്പുണ്ടെന്ന് മാത്രം', റിയാസ് സലീം അഖിലിനെ കുറിച്ച് സംസാരിച്ച് വിശദമാക്കി. ഹൗസിൽ ചെന്നപ്പോൾ കുറച്ച് കണക്ടായത് സെറീനയും ജുനൈസുമായിട്ടാണെന്നും റിയാസ് സലീം പുതിയ അഭിമുഖത്തിൽ വ്യക്തമാക്കി. ജുനൈസ്, സെറീന, നാദിറ, ശോഭ എന്നിവരാണ് ഇപ്പോൾ അഖിലിന് എതിരെ നിന്ന് കളിക്കുന്നവർ.

കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതൽ‌ ചർച്ച ചെയ്യപ്പെട്ടത് സെറീന അടക്കമുള്ളവർ ഇരിക്കെ അഖിൽ മുണ്ടുപൊക്കി കാണിച്ചതാണ്. സംഭവം സോഷ്യൽമീഡിയയിലും വലിയ രീതിയിൽ ചർച്ചാ വിഷയം ആയിരുന്നതിനാൽ ബി​ഗ് ബോസ് ടീം അഖിലിനെ പുറത്താക്കുമോയെന്ന ആശങ്ക ആരാധകർക്കുണ്ടയിരുന്നു. പക്ഷെ അതൊന്നും സംഭവിച്ചില്ല.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X