'എന്നോടൊപ്പം പഞ്ച് പിടിച്ച് എനിക്ക് തോറ്റ് തന്നാൽ ടിപ്പ് തരാമെന്ന്' മിഥുനോട് റോബിൻ, തരംതാഴരുതെന്ന് പ്രേക്ഷകർ!
ബിഗ്ബോസ് മലയാളം സീസണ്‍ 5 അമ്പത് ദിവസം പിന്നിട്ട് മുന്നോട്ട് പോവുകയാണ്. രണ്ട് ദിവസം മുമ്പാണ് മുന്‍ ബിഗ്ബോസ് ഷോയിലെ താരങ്ങളായിരുന്ന രജിത്ത് കുമാറും, ഡോ.റോബിനും ബിഗ്ബോസ് വീട്ടിലേക്ക് അതിഥികളായി എത്തിയത്. തുടക്കത്തിൽ തരക്കേടില്ലാത്ത സീസൺ ആണെന്നാണ് പ്രേക്ഷകർ സീസൺ അഞ്ചിനെ കുറിച്ച് പറഞ്ഞത്. കൃത്യമായി ഗെയിം കളിക്കാൻ അറിയാവുന്നവർ. ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു ഗെയിമിനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിവുള്ളവർ. സമാധാന പ്രിയർ.
എന്നാൽ ഇത് പലപ്പോഴും നെഗറ്റീവായി പ്രതിഫലിച്ചു. വീക്കിലി ടാസ്‍കിനിടെ മാത്രമാണ് ഹൗസിൽ ഒരാരവം ഉണ്ടാകുന്നത്. പലപ്പോഴും മത്സരാർത്ഥികളുടെ താല്‍പര്യമില്ലായ്‍മയും കയ്യങ്കളിയും കാരണം ഗെയിമുകൾ ബിഗ് ബോസ് വേണ്ടെന്ന് വെച്ചിട്ടുണ്ട്.
ദിവസങ്ങൾ കഴിയുന്തോറും വിരലിൽ എണ്ണാവുന്ന ചിലരൊഴിച്ചാൽ ബാക്കി എല്ലാവരും ഒഴുക്കൻ മട്ടിലായി പോക്ക്. ലൈവിൽ പോലും ഒരു ഉണർവില്ല. ഇതിനൊരു മാറ്റമൊന്നോണം കൊണ്ടുവന്ന ഒമർ ലുലു, ഹനാൻ, അനു എന്നീ വൈൽഡ് കാർഡുകാർ ആകട്ടെ ഒരു ചലനവും സൃഷ്ടിച്ചില്ലതാനും.

അതുകൊണ്ടാണ് ചില മാറ്റങ്ങൾ കൊണ്ടുവരാനും വീടിനെ ഉണർത്താനുമായി രജിത്തിനേയും റോബിനേയും ഹൗസിലേക്ക് കൊണ്ടുവന്നത്. റോബിനാണ് ആദ്യം ഹൗസിലേക്ക് എത്തിയത്. വലിയ കോളിളക്കങ്ങൾ റോബിൻ സൃഷ്ടിക്കുമെന്നാണ് പ്രേക്ഷകർ കരുതിയത്. പക്ഷെ എല്ലാത്തിനും എതിരായ കാര്യങ്ങളാണ് സംഭവിച്ചത്.
റോബിൻ സമാധാന പ്രിയനും നന്മയുള്ള വ്യക്തിത്വവുമായി ഹൗസിലെ അവശേഷിക്കുന്ന പതിമൂന്ന് മത്സരാർഥികൾക്ക് മോട്ടിവേഷനും നൽകി നനഞ്ഞ പടക്കം പോലെ പെരുമാറി. എന്നാൽ രജിത്ത് കുമാർ വീട്ടിൽ തീയായി പെർഫോം ചെയ്തു. ഹൗസിലെ ഓരോ മത്സരാർഥിയോടും പ്രേക്ഷകൻ എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് പറയാൻ രജിത്ത് കുമാറിന് പറ്റി.

ക്ഷമയുടെ നെല്ലിപലക മത്സാർഥികളെ കാണിക്കുന്ന തരത്തിൽ പ്രവോക്ക് ചെയ്യാൻ രജിത്ത് കുമാറിന് സാധിച്ചു. റോബിൻ പല ഇടങ്ങളിൽ അതായത് ടിപ് കൊടുക്കുന്ന സമയങ്ങളിൽ പോലും യുക്തിപരമായി ചിന്തിക്കാതെ പ്രവർത്തിച്ചുവെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. അതേസമയം ഇപ്പോഴിത മിഥുനുമായുള്ള റോബിന്റെ ഒരു സംഭാഷണമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
വുഷു ഫൈറ്ററായ മിഥുനെ കൂട്ടികൊണ്ട് വന്ന് ഡൈനിങ് ഏരിയയിൽ ഇരുന്ന് പഞ്ച് പിടിക്കൽ മത്സരം മിഥുനുമായി നടത്തുകയാണ്. നീ എന്നോടൊപ്പം പഞ്ച് പിടിച്ച് എനിക്ക് തോറ്റ് തരണം എന്നാൽ ടിപ്പ് തരാമെന്ന് റോബിൻ മിഥുനോട് പറയുന്നതും വീഡിയോയിൽ കാണാം. എല്ലാത്തിന്റേയും അവസാനം പ്രധാന ഘടകം ടിപ്പാണെന്നും അതിനാൽ അത്തരത്തിൽ കണ്ട് തോറ്റുതരാനാണ് റോബിൻ മിഥുനോട് ആവശ്യപ്പെട്ടത്.
തുടക്കത്തിൽ രണ്ടുപേർക്കും ശക്തി കാണിച്ച് പഞ്ച് പിടിക്കാമെന്നും എന്നാൽ അവസാനിക്കാനാകുമ്പോൾ തനിക്ക് വേണ്ടി തോറ്റ് തരണമെന്നുമാണ് റോബിൻ പറയുന്നത്. ഹൗസിലെ മറ്റ് അംഗങ്ങളെ കൂടി മത്സരം കാണാൻ വിളിക്കാമെന്ന് പറഞ്ഞതോടെ അങ്ങനെ നേരത്തെ പറഞ്ഞുറപ്പിച്ച് കളിക്കാൻ താൽപര്യമില്ലെന്നും ടിപ്പ് തരാതെ വെറുതെ സൗഹൃദ മത്സരം കളിക്കാമെന്നും മിഥുൻ റോബിന് മറുപടി നൽകി. അതിൽ റോബിന് വേണ്ടി മിഥുൻ തോറ്റുകൊടുക്കുകയും ചെയ്തു.
മിഥുൻ വഴങ്ങാത്തതിനാൽ സംഭവം തമാശയാക്കി മാറ്റിയ റോബിൻ പിന്നീട് കണ്ട് അറിഞ്ഞ് ടിപ്പ് തരാമെന്നും മിഥുനോട് പറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് റോബിനെ വിമർശിക്കുന്നത്. ഇത്രയ്ക്ക് തരം താഴരുതെന്നാണ് റോബിനെ വിമർശിച്ച് വന്ന കമന്റുകളിൽ ഏറെയും. രജിത്ത് കുമാറിന്റെ കൈയ്യിലിരുന്ന പണം തട്ടിപറിക്കാൻ ശ്രമിച്ച സാഗർ സൂര്യയെ വെൽ പ്ലെ എന്ന് പറഞ്ഞ് റോബിൻ അഭിനന്ദിച്ചതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.


Click it and Unblock the Notifications