ഒന്നിച്ചുറങ്ങി സാ​ഗറും സെറീനയും, ഇരുവശങ്ങളിലും കാവലായി മനീഷയും ജുനൈസും, പ്രണയം നാടകം ഏൽക്കില്ലെന്ന് ആരാധകർ!

നൂറ് ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുക എന്നതാണ് ബി​ഗ് ബോസില്‍ മത്സരാര്‍ഥികള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇക്കാലയളവില്‍ സഹമത്സരാര്‍ഥികളുമായും വാരാന്ത്യങ്ങളില്‍ അവതാരകനായെത്തുന്ന മോഹന്‍ലാലുമായും മാത്രമാണ് ഇവര്‍ക്ക് സംസാരിക്കാനാവുക. അതിജീവനത്തിനിടെ ഇവര്‍ക്കിടയില്‍ സൗഹൃദവും ശത്രുതയും പ്രണയവുമൊക്കെ ഉണ്ടാവാറുണ്ട്.

സൗഹൃദത്തിനപ്പുറമുള്ള അടുപ്പം ആര്‍ക്കെങ്കിലുമിടയില്‍ ഉണ്ടാവുന്നപക്ഷം അത് ​ഗെയിം സ്ട്രാറ്റജിയാണെന്ന് മറ്റ് മത്സരാര്‍ഥികളില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ആരോപണം ഉയരാറുമുണ്ട്. ഈ സീസണിലും അടുത്ത സൗഹൃദങ്ങളുണ്ട് ഒപ്പം ഇനിയും വെളിപ്പെടുത്തപ്പെടാത്ത ഒരു പ്രണയ ട്രാക്കും. സാഗറിനും സെറീനയ്ക്കുമിടയിലാണ് പരസ്പരം ഇനിയും തുറന്ന് സംസാരിച്ചിട്ടില്ലാത്ത പ്രണയത്തിന്റെ ഒരു ട്രാക്കുള്ളത്.

Sagar Cerena

ഇരുവര്‍ക്കുമിടയിലുള്ള സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ പ്രേക്ഷകരും മത്സരാര്‍ഥികളില്‍ ചിലരുമൊക്കെ ഇത് തിരിച്ചറിയുന്നുണ്ടെങ്കിലും ഇരുവരും ഇക്കാര്യം പരസ്പരം പറഞ്ഞിട്ടില്ല. അടുത്തിടെ ഒരു എപ്പിസോഡില്‍ എന്തുകൊണ്ടാണ് ഇത് പറയാത്തതെന്ന് സെറീനയ്ക്കുവേണ്ടി അടുത്ത സുഹൃത്തായ റെനീഷ സാ​ഗറിനോട് ചോദിച്ചിരുന്നു.

അപ്പോഴും കൃത്യമായ ഒരു മറുപടി സാ​ഗർ പറഞ്ഞിട്ടില്ല. ഒരു പ്രണയ ട്രാക്ക് മാത്രമാണ് ഇതുവരെ ബി​ഗ് ബോസിൽ സ്കസസായിട്ടുള്ളത് അത് ആദ്യത്തെ സീസണിലെ മത്സരാർഥികളായ പേളി മാണിയും ശ്രീനിഷും തമ്മിലായിരുന്നു. തുടക്കത്തിൽ പ്രേക്ഷകർക്ക് ഇവരുടെ പ്രണയത്തിലും സംശയമുണ്ടായിരുന്നു. പക്ഷെ ഓരോ ദിവസം കഴിയുമ്പോഴും തങ്ങൾ ​ഗെയിമിന് വേണ്ടി പ്രണയിക്കുകയല്ലെന്ന് ഇരുവരും തെളിയിച്ചു.

ആദ്യത്തെ സീസണിൽ പേളി രണ്ടാം സ്ഥാനത്തായിരുന്നു എത്തിയയത്. ശേഷമുള്ള എല്ലാ സീസണുകളിലും ലവ് ട്രാക്കുണ്ടായിരുന്നു. പക്ഷെ എല്ലാ കാണുമ്പോൾ തന്നെ വ്യക്തമായിരുന്നു അത് ​ഗെയിമിന് വേണ്ടി മാത്രമായി ഉള്ളതാണെന്ന്. കഴിഞ്ഞ സീസണിൽ ട്രയാങ്കിൾ ലവ് ട്രാക്ക് കാരണം കളിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുകയും പ്രേക്ഷകർ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിരുന്നു.

ദിൽഷ-റോബിൻ-ബ്ലെസ്ലി എന്നിവർ തമ്മിലുള്ളതായിരുന്നു ആ ട്രയാങ്കിൾ ലവ് ട്രാക്ക്. പക്ഷെ മൂന്ന് പേരും പുറത്ത് വന്നപ്പോൾ വേർപിരിഞ്ഞ് പോയി. മാത്രമല്ല വലിയ വഴക്കുകളും തർക്കങ്ങളും വരെ ഉണ്ടായി. അതിന് ശേഷം ലവ് ട്രാക്ക് ആര് ബി​ഗ് ബോസിൽ കളിച്ചാലും അത് പ്രേക്ഷകർ വിശ്വസിക്കാത്ത സാഹചര്യമാണുള്ളത്.

Sagar Cerena

അതുകൊണ്ട് തന്നെ സെറീന-സാ​ഗർ ലവ് ട്രാക്കിനും വിമർശനമാണ് കൂടുതൽ ലഭിക്കുന്നത്. ഇപ്പോൾ‌ സുഹൃത്തുക്കളായ അഞ്ചൂസിനോടും റെനീഷയോടും സംസാരിക്കുന്നതിനേക്കാൾ അധികമായി സെറീന സംസാരിക്കുന്നതും സമയം ചിലവഴിക്കുന്നതും സാ​ഗറിനൊപ്പമാണ്. എവിടെ സാ​ഗർ ഒറ്റയ്ക്കിരുന്നാലും ആശ്വസിപ്പിക്കാനും സംസാരിക്കുമായി സെറീന ഓടിയെത്തും.

ഇരുവരും ഒരു ലവ് ട്രാക്ക് ഉണ്ടാക്കി വോട്ട് പിടിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുവെന്നാണ് പ്രേക്ഷകർ വിമർശിച്ച് പറയുന്നത്. ഇപ്പോഴിത ഇരുവരുടേയും ലവ് ട്രാക്ക് കൂടുതൽ തെളിഞ്ഞ് കാണുന്നൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സാ​ഗറിനൊപ്പം സെറീന ഒരുമിച്ച് ഒരു കട്ടിലിൽ പുതപ്പിനടിയിൽ കിടക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

സെറീനയുടെ അപ്പുറത്തായി മനീഷയും സാ​ഗറിനപ്പുറത്തായി ജുനൈസും കിട‌ക്കുന്നത്. പുതപ്പിനടിയിൽ കിടക്കുന്ന സാ​ഗർ എന്തൊക്കയോ സെറീനയോട് സംസാരിക്കുന്നതും സെറീന അത് കേട്ട് നിർത്താതെ ചിരിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. തുടക്കത്തിൽ സെറീനയ്ക്ക് ലവ് സ്ട്രാറ്റർജി ഉണ്ടായിരുന്നില്ല.

അങ്ങനൊരു ചിന്ത പോലും പ്രേക്ഷകർക്ക് വരാതിരിക്കാൻ ആൺകുട്ടികൾക്കൊപ്പം ഒറ്റയ്ക്ക് ഇരുന്ന് സംസാരിക്കാൻ പോകാറില്ലെന്ന് പറഞ്ഞ സെറീനയാണ് ഇപ്പോൾ രാത്രി വൈകിയും സാ​ഗറിനൊപ്പം ​​ഗാർഡൺ ഏരിയയിലും മറ്റും ഇരുന്ന് സംസാരിക്കുന്നത്.

സാ​ഗറിനേക്കാൾ കൂടുതലായി ലവ് സ്ട്രാറ്റർജി ഇറക്കുന്നത് സെറീനയാണെന്നും പ്രേക്ഷകർ വിമർശിക്കുന്നുണ്ട്. നന്നായി ​ഗെയിം കളിക്കുന്നുണ്ടെങ്കിൽ കൂടിയും സാ​ഗർ-സെറീന കോമ്പോയോട് പ്രേക്ഷകർക്ക് താൽപര്യമില്ല. ഇരുവരുടേയും വോട്ടിങിനേയും അത് ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X