സാഗർ സൂര്യ പുറത്തേക്ക്..., കെട്ടിപിടിച്ച് പൊട്ടികരഞ്ഞ് സെറീന, മനസ് തകർന്ന് ജുനൈസും നാദിറയും!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അറുപത് ദിവസം പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഓരോ ദിവസം കഴിയുന്തോറും കപ്പിലേക്കുള്ള മത്സരാർഥികളുടെ ദൂരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലാ വീക്കെൻഡിലേയും അനിവാര്യതയായ ഒരു എവിക്ഷൻ പ്രക്രിയ കൂടി നടന്ന് കഴിഞ്ഞു. ഹൗസിൽ നിന്നും ഒമ്പതാം ആഴ്ച പുറത്തായിരിക്കുന്നത് നടൻ സാഗർ സൂര്യയാണ്. സാഗർ പുറത്തായിയെന്നുള്ള റിപ്പോർട്ടുകൾ വന്ന് തുടങ്ങിയപ്പോൾ മുതൽ പ്രേക്ഷകർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഒന്നും മിണ്ടാതെ വീട്ടിൽ ഒതുങ്ങി കഴിയുന്ന നിരവധി പേർ ഉള്ളപ്പോൾ കണ്ടന്റ് തരുന്ന സാഗറിനെ പുറത്താക്കേണ്ടിയിരുന്നില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. പക്ഷെ ഇത്തവണത്തെ എവിക്ഷൻ ലിസ്റ്റിൽ വന്നത് മുഴുവൻ ശക്തരായ മത്സരാർഥികളായിരുന്നു. അവരിൽ ആര് പോയാലും അത് പ്രേക്ഷകർക്കും ബിഗ് ബോസിനും നഷ്ടം തന്നെയാണ്.
ശോഭ, അഖിൽ, ജുനൈസ്, വിഷ്ണു, റിനോഷ്, സാഗർ എന്നിവരായിരുന്നു നോമിനേഷൻ ലിസ്റ്റിലുണ്ടായിരുന്നത്. വീക്കിലി ടാസ്ക്കിലെ സാഗറിന്റെ പ്രവോക്കിങ് പ്രകടനത്തോട് പ്രേക്ഷകർക്ക് എതിർപ്പുണ്ടായിരുന്നു. അതായിരിക്കാം വോട്ടിന്റെ കാര്യത്തിൽ സാഗർ പിന്നിലേക്ക് പോയതും പുറത്തായതും.

സേവ് ആയവരുടെ പേരുകൾ ഒരു ബൗളിൽ എഴുതി കൊണ്ടുവന്നശേഷമാണ് മോഹൻലാൽ ഓരോരുത്തരുടേയും വിധി പറഞ്ഞത്. ഏറ്റവും അവസാനം അവശേഷിച്ചത് സാഗറും ജുനൈസുമായിരുന്നു. ഇവരിൽ നിന്നും ഒരാൾ പുറത്താകുമെന്ന് പറഞ്ഞശേഷം ജുനൈസ് സേവായി എന്ന ചുരുൾ മത്സരാർഥികൾക്ക് കാണിച്ച് കൊടുക്കുകയാണ് മോഹൻലാൽ ചെയ്തത്.
എല്ലാവരോടും യാത്ര പറഞ്ഞശേഷം തന്റെ അടുത്തേക്ക് സാഗറിന് വരാമെന്ന് മോഹൻലാൽ പറഞ്ഞതോടെ സെറീനയും ജുനൈസും നാദിറയും ആകെ തകർന്ന് വിഷമത്തിലായി. സെറീനയാണ് സാഗറിന്റെ എവിക്ഷനിൽ ഏറ്റവും കൂടുതൽ കരഞ്ഞത്.

ഹൗസിലെ മറ്റുള്ളവരോടെല്ലാം യാത്ര പറഞ്ഞശേഷമാണ് സാഗർ സെറീനയോട് യാത്ര പറഞ്ഞത്. ഇരുവരും പരസ്പരം ഇടയ്ക്കിടെ പറയാറുള്ള 'ഐയ്ല മത്തി' എന്ന കോഡ് ഡയലോഗ് പറഞ്ഞശേഷം സെറീനയെ സാഗർ കെട്ടിപിടിക്കുകയായിരുന്നു. സാഗറിനെ താൻ മിസ് ചെയ്യുമെന്നും സെറീന പറയുന്നുണ്ടായിരുന്നു.
'ഉഷാറായിട്ട് കളിക്ക്. അമ്മയുടെ സ്വപ്നങ്ങളൊക്കെ നടക്കട്ടെ. കാണാം... ദുബൈയിൽ വരാം... ഉറപ്പായും വന്നിരിക്കും', എന്നാണ് സെറീനയെ കെട്ടിപ്പിടിച്ച് കൊണ്ട് സാഗർ പറഞ്ഞത്. രണ്ട് മാസം കൊണ്ടാണ് ഇരുവരും തമ്മിൽ ഒരു ബോണ്ടിങ് വളർന്ന് വന്നത്.
ഹൗസിൽ നിന്ന ഇത്രയും നാൾ സെറീനയെ സംരക്ഷിച്ചാണ് നോമിനേഷൻ പ്രക്രിയയിൽ പോലും സാഗർ സംസാരിച്ചിട്ടുള്ളത്. ഉറ്റ സുഹൃത്ത് പോയതിൽ ജുനൈസും വല്ലാതെ വിഷമിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാഗറും ജുനൈസും രണ്ട് ധ്രുവങ്ങളിൽ നിന്നാണ് കളിച്ചുകൊണ്ടിരുന്നത്.
സാഗറിനോട് തുറന്ന് സംസാരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പക്ഷെ അതിനുള്ള അവസരം കിട്ടിയില്ലെന്നും പറഞ്ഞാണ് സാഗർ പുറത്തായശേഷം ജുനൈസ് സങ്കടപ്പെട്ടത്. സാഗർ എവിക്ടായത് നാദിറയ്ക്കും വലിയ തിരിച്ചടിയായിട്ടുണ്ട്. ഹൗസിൽ നിന്നും പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നല്ല കോൺഫിഡൻസുണ്ടായിരുന്നുവെന്നുമാണ് മോഹൻലാലിനോട് യാത്ര പറയും മുമ്പ് സംസാരിക്കവെ സാഗർ പറഞ്ഞത്.
'എനിക്ക് ഭയങ്കര കോൺഫിഡൻസുണ്ടായിരുന്നു. പക്ഷെ അത് തെറ്റിപ്പോയെന്ന് തോന്നുന്നു. ജനങ്ങൾ ഏത് രീതിയിലാണ് ഇതെടുത്തിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. നൂറ് ശതമാനം ഞാൻ പുറത്ത് പോകുമെന്ന് പ്രതീക്ഷിച്ചില്ല. സേഫായി കളിക്കുന്നവർ അവിടെയുണ്ട്. ഒരു പ്രശ്നത്തിലും ഇടപെടാതെ ഒന്നും പറയാതെ നോമിനേഷനിൽ വരാതെ ഇരിക്കാൻ എനിക്കും പറ്റുമായിരുന്നു.'
'പക്ഷെ എന്റെ കാൽക്കുലേഷനൊക്കെ എവിടെയൊക്കെയോ തെറ്റി. ശരികളൊക്കെ തെറ്റിപ്പോയോ എന്നൊരു കൺഫ്യൂഷനുണ്ടെന്നും', സാഗർ പറയുന്നു. ലൈഫിൽ കിട്ടിയ വലിയൊരു എക്സ്പീരിയൻസാണ് തനിക്ക് ബിഗ് ബോസ് വീടെന്നും മോഹൻലാലിനോട് സംസാരിക്കവെ സാഗർ വ്യക്തമാക്കി.


Click it and Unblock the Notifications