'സെറീന ഞാൻ പറയുന്നത് ഉൾ‌ക്കൊള്ളാറുണ്ട്, അവളെ ഭയങ്കര ഇഷ്ടമാണ്, പെങ്ങളാണെന്ന് പറഞ്ഞാൽ‌ കലിവരും'; സാ​ഗർ സൂര്യ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് പതിനൊന്നാം ആഴ്ചയിലേക്ക് കടക്കാൻ പോവുകയാണ്. ഹൗസിൽ ഇപ്പോൾ പതിനൊന്ന് പേരാണ് അവശേഷിക്കുന്നത്. അതിൽ അവസാനം ഹൗസിലേക്ക് വൈൽഡ് കാർഡായി എത്തിയ അനു ജോസഫ് ഇന്ന് പുറത്താകും. അനുവാണ് ഈ ആഴ്ച എവിക്ടായതെന്നാണ് റിപ്പോർ‌ട്ടുകൾ.

എല്ലാവരും ഡബിൾ എവിക്ഷൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കാരണം ഇത്തവണ സേഫ്​ ​ഗെയിം കളിക്കുന്ന നിരവധി പേർ എവിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. പക്ഷെ പുറത്തായത് അനു ജോസഫ് മാത്രമാണ്.

ഏറ്റവും അവസാനം ഹൗസിൽ നിന്നും പുറത്തായത് സാ​ഗർ സൂര്യയായിരുന്നു. പക്ഷെ ​സാ​ഗറിന്റെ എവിക്ഷൻ ന്യായമുള്ളതായിരുന്നില്ലെന്നാണ് പ്രേക്ഷകർ കുറിച്ചത്. മിഥുനെ പോലുള്ളവർ സേഫ് ​ഗെയിം കളിച്ച് ഹൗസിൽ തുടരുന്നത് കൊണ്ടാണ് സാ​ഗറിനെ പോലുള്ളവർ പുറത്തായതെന്നും പ്രേക്ഷകർ കുറിച്ചിരുന്നു.

കണ്ടന്റും എന്റർടെയ്ൻമെന്റും തരുന്നതിൽ പ്രധാനിയായിരുന്നു സാ​ഗർ. പക്ഷെ സെറീന, നാദിറ ലവ് ട്രയാങ്കിൾ വന്നതോടെയാണ് സാ​ഗറിനുള്ള ഫാൻസിൽ ഇടിവ് വന്നത്. സാ​ഗറിന്റെ ​ഗെയിമും സെറീനയുമായുള്ള ലവ് സ്ട്രാറ്റജി ചർച്ചയായതോടെ താഴേക്ക് പോയിരുന്നു.

 Sagar Surya

ജുനൈസിനേക്കാൾ കൂടുതലായി സൗഹൃദം സാ​ഗറിന് സെറീനയോടായിരുന്നു. ഇരുവരും പ്രണയത്തിലാണോയെന്ന സംശയവും പ്രേക്ഷകർക്കുണ്ടായിരുന്നു. ഐയ്ല മത്തി എന്നൊരു കോഡ് ഭാഷയും ഇരുവരും സംഭാഷണങ്ങൾക്കിടെ ഉപയോ​ഗിക്കാറുണ്ടായിരുന്നു.

സാ​ഗർ എവിക്ടായപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും സെറീനയായിരുന്നു. ദുബായിൽ വന്ന് കാണാമെന്ന് സാ​ഗർ സെറീനയോട് പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബി​ഗ് ബോസ് ഹൗസ് അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സാ​ഗർ.

അമ്മ കഴിഞ്ഞാൽ താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ള പെൺകുട്ടി സെറീനയാണെന്നും അവളെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും സാ​ഗർ അഭിമുഖത്തിൽ പറഞ്ഞു. 'പല കാര്യങ്ങളും ഞാൻ തുറന്ന് സംസാരിച്ചിട്ടുള്ളത് സെറീനയോടാണ്. ജുനൈസിനോട് സംസാരിച്ചാൽ വലിയ വലിയ കാര്യങ്ങളാണ് അവൻ തിരിച്ച് പറയുക. അതുകൊണ്ടാണ് ഇമോഷണലി കണക്ടായ ഒരാളോട് മനസ് തുറന്ന് സംസാരിച്ചത്.'

'സെറീനയാണ് എന്നോട് അടുത്തിട്ടുള്ള വ്യക്തി. പിന്നെ മനപൂർവം അവളോട് ഞാൻ ഡിസ്റ്റൻസ് ഇട്ടിരുന്നു. ​ഗെയിമുമായി മിക്സാകാതിരിക്കാനാണ് അത് ചെയ്തത്. സെറീനയോട് എനിക്ക് ഒരു ഇഷ്ടമുണ്ട്. പക്ഷെ കൂടുതൽ ഡീറ്റെയിലായി സംസാരിച്ചിട്ടില്ല. അതൊക്കെ എനിക്ക് വളരെ ശുദ്ധമായ കാര്യമാണ്. അല്ലാതെ ലവ് സ്ട്രാറ്റജിയല്ല', സാ​ഗർ വിശദമാക്കി.

 Sagar Surya

നാദിറയെ അകറ്റി നിർത്താൻ മടികാണിച്ചതിനെ കുറിച്ചും സാ​ഗർ വെളിപ്പെടുത്തി. 'ജുനൈസിന് തന്നോട് ഇഷ്ടമുണ്ടെന്ന് സെറീന എന്നോട് പറഞ്ഞിരുന്നു. നാദിറ തുടക്കത്തിൽ തന്നെ എന്നോട് ഇഷ്ടം പറഞ്ഞിരുന്നു. സ്നേഹം കിട്ടാതെ വളർന്നയാളാണ് താനെന്ന് നാദിറ പറഞ്ഞത് എനിക്ക് വല്ലാതെ സ്ട്രൈക്കായ കാര്യമാണ്. അതുകൊണ്ടാണ് അവൾ സംസാരിക്കാൻ വിളിക്കുമ്പോൾ നോ പറഞ്ഞ് ഒഴിവാക്കാതിരുന്നത്.'

'ഞാൻ അകറ്റി നിർത്തി നോ പറഞ്ഞാൽ നാദിറ കരയാൻ തുടങ്ങും. അപ്പോൾ ശോഭ ചേച്ചി അടക്കം എല്ലാവരും അവളെ സമാധാനിപ്പിക്കാൻ ചെല്ലും. അതും എന്നെ തന്നെയാണ് നെ​ഗറ്റീവായി ബാധിക്കുക. പെങ്ങളാണെന്ന് പറയുമ്പോൾ തന്നെ നാദിറയ്ക്ക് കലിവരും', സാ​ഗർ പറയുന്നു.

സാ​ഗർ പുറത്തായശേഷം സെറീനയും നാദിറയും നന്നായി ​ഗെയിം കളിക്കാൻ തുടങ്ങിയിട്ടുണ്ട്. സെറീനയാണ് ഹൗസിലെ പുതിയ ക്യാപ്റ്റൻ. ഏറ്റവും കൂടുതൽ സെറീന ഇപ്പോൾ സംസാരിക്കുന്നതും കോടതി ടാസ്ക്കിൽ അടക്കം ഉപദേശം തേടിയതും ജുനൈസിനോട്. സാ​ഗർ പുറത്തായശേഷം സെറീനയോട് കൂടുതൽ അടുക്കാൻ ജുനൈസ് ശ്രമിക്കുന്നുണ്ട്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X