കോമണ്‍ മാന്‍ ഓഡിഷന് ശ്രമിച്ചത് പവി, ഭാഗ്യമെത്തിയത് ഗോപികയക്ക്! പരിഭവമില്ലാതെ അദ്ദേഹം കൂടെ നിന്നു, ശാലിനി
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണും വിജയകരമായി തുടങ്ങിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വാധീനമുള്ളവരാണ് ഇത്തവണ മത്സരാര്‍ഥികളായി എത്തിയിരിക്കുന്നത്. ഇത്തവണ സാധാരണക്കാരില്‍ നിന്നും ഒരു മത്സരാര്‍ഥി ഉണ്ടാവുമെന്ന് പറഞ്ഞത് മുതല്‍ അതാരായിരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ഏവരും. ഒടുവില്‍ ഗോപിക ഗോപി എന്ന പെണ്‍കുട്ടിയാണ് കോമണറായി എത്തിയിരിക്കുന്നത്.
മറ്റുള്ളവര്‍ക്ക് ജനപ്രീതിയും സോഷ്യല്‍ പിന്തുണയും കൂടുതലുള്ളതിനാല്‍ ഗോപിക കുറച്ചധികം കഷ്ടപ്പെടേണ്ടി വരുമെന്ന് അവതാരകനായ മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബിഗ് ബോസിന്റെ കപ്പുമായിട്ടേ താന്‍ തിരികെ വരികയുള്ളുവെന്നാണ് ഗോപിക മറുപടിയായി പറഞ്ഞത്. അങ്ങനെ വീട്ടിലേക്ക് കയറിയ ഗോപിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മുന്‍മത്സരാര്‍ഥി കൂടിയായ ശാലിനി നായര്‍.

ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പേ ഗോപികയുമായി ശാലിനി പരിചയത്തിലായിരുന്നു. ശരിക്കും ഗോപികയുടെ ചേട്ടനാണ് ബിഗ് ബോസിലേക്ക് പോകാന്‍ ആഗ്രഹിച്ചതും അതിന് വേണ്ടി കാത്തിരുന്നതും. എന്നാല്‍ ആ അവസരം ഗോപികയ്ക്ക് ലഭിക്കുകയായിരുന്നു. രണ്ട് ദിവസം കൊണ്ട് ബിഗ് ബോസിലേക്ക് ഗോപിക വന്നതടക്കമുള്ള കാര്യങ്ങളാണ് ശാലിനി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
'എല്ലാ സീസണും ഇരുന്ന് കണ്ട് ഷോയില്‍ കയറാന്‍ ആഗ്രഹിച്ച പവിന്‍, പക്ഷേ അവസരം കിട്ടിയത് കുഞ്ഞു പെങ്ങള്‍ക്ക്. ഇവിടെയാണ് പൊന്നുവിന് നമ്മുടെ ഗോപികക്ക് അവളുടെ ചേട്ടായി എല്ലാമെല്ലാമാവുന്നത്. സീസണ്‍ 4 കഴിഞ്ഞ് വന്നതിന് ശേഷം ഇന്‍സ്റ്റാഗ്രാമില്‍ വരുന്ന ഒരു വിധം മെസ്സേജ് റിക്വസ്റ്റുകള്‍ക്കെല്ലാം മറുപടി കൊടുത്ത് പ്രിയപെട്ടവരോട് പ്രായഭേധമന്യേ സംസാരിക്കുവാന്‍ ശ്രമിച്ചിരുന്നു. അങ്ങനെ കേരളത്തിലെ ഒരുപാട് മനുഷ്യരുടെ സ്‌നേഹം ഞാനും കുടുംബവും അനുഭവിച്ചിട്ടുണ്ട്.
ഏറെ കുറെയും ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കുവാന്‍ എങ്ങനെയെങ്കിലും ഒരവസരം ചോദിച്ചു കൊണ്ടുള്ള സന്ദേശങ്ങളാണ്. അതിലൊരാളായിരുന്നു ഗോപികയുടെ ചേട്ടായി പവിന്‍. കോമണ്‍ മാന്‍ ഓഡിഷന് ശ്രമിച്ചു കൊണ്ടിരുന്ന പവിന് പകരം പക്ഷേ നറുക്ക് വീണത് പൊന്നുവിനായിരുന്നു. ഒരു പരിഭവുമില്ലാതെ പവി എന്നോട് പറഞ്ഞു 'ചേച്ചീ പൊന്നൂന് കിട്ടി എനിക്ക് സന്തോഷമേയുള്ളൂ രണ്ട് ദിവസം ബാക്കി എന്തൊക്കെ ചെയ്യണമെന്നറിഞ്ഞുകൂടാ,' ബാക്കിയൊക്കെ വേഗത്തിലങ്ങനെ നടന്നു.

ഇന്നലെ ഒരിക്കല്‍ക്കൂടി പവിയെ കാണാന്‍ പോയി. പൊന്നു ട്രോഫി കൊണ്ടു വരുന്നതും കാത്ത് വീട്ടില്‍ അമ്പു ഉണ്ടായിരുന്നു. സന്തോഷം തിളങ്ങുന്ന കണ്ണുകളോടെ പവിയും കൂടെ അച്ഛനും അമ്മയും ഗെയിം വഴിമാറുന്നതെങ്ങനെ എന്ന് കാണേണ്ടിയിരിക്കുന്നു. എല്ലാ മത്സരാര്‍ത്ഥികളും മികച്ചവരാണ്. ഒരിക്കല്‍ക്കൂടി നന്ദി. ബിഗ് ബോസ് ഒരുപാട് പേരുടെ പാതി വഴിയില്‍ നിന്നു പോയ സ്വപ്നങ്ങള്‍ പല മുഖങ്ങളിലൂടെ ഒരിക്കല്‍ക്കൂടി കാണാന്‍ അവസരം തന്നതിന് അര്‍ഹതയുള്ളവര്‍ വിജയികളവാട്ടെ..
ഇത്തവണ അവസരം നഷ്ടപ്പെട്ട പ്രിയരേ സ്വപ്നം കാണൂ പരിശ്രമിക്കൂ, എന്നാല്‍ കഴിയുന്ന കരുത്തും കരുതലുമായി ഞാനുണ്ടാകും ഇനിയും കൂടെ.. കാത്തിരിക്കുന്നു കടന്നു പോകുന്ന നൂറു ദിനങ്ങള്‍ അത്ഭുതങ്ങളാക്കാന്‍ പ്രയത്‌നിക്കുന്ന അണിയറപ്രവര്‍ത്തകര്‍ ഓരോരുത്തര്‍ക്കും ഏഷ്യാനെറ്റിനും ഒരിക്കല്‍ കൂടി നന്മ നിറഞ്ഞ നാളേക്കായി സ്‌നേഹത്തിന്റെ പൂച്ചെണ്ടുകള്‍,'.. ശാലിനി കുറിപ്പ് അവസാനിപ്പിക്കുന്നു.
ഗോപികയ്ക്ക് പിന്തുണയുമായിട്ടാണ് ആരാധകരും എത്തുന്നത്. ഇത്തവണയുള്ള മത്സരാര്‍ഥികളെക്കാള്‍ മുന്നില്‍ വരാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് ഒരു ആരാധകന്റെ അഭിപ്രായം. 'ഗോപിക നന്നായി കളിക്കുന്നുണ്ട്. ഈ സീസണില്‍ എല്ലാരും അഭിനയിക്കുന്നതായി തോന്നുന്നു. ഒര്‍ജിനാലിറ്റി ഫീല്‍ ചെയ്യുന്നില്ല. കോമണര്‍ ആണെന്ന് ഒരു ചിന്തയും ഇല്ലാതെയും ഒരു ടിവി ഷോ യില്‍ ഫസ്റ്റ് ടൈം ആണെന്ന് തോന്നുക പോലും ഇല്ല. ഗോപികക്ക് എന്റെ ഫുള്‍ സപ്പോര്‍ട്ട്..,' എന്നാണ് ഒരു ആരാധകന്‍ പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications