'വൈറൽ ഫംഗസാണ്, പകരാനും സാധ്യതയുണ്ട്, റിനോഷ് ജോർജ് ഹൗസിൽ നിന്നും ഇറങ്ങുന്നു'; വൈറലായി ഓഡിയോ ക്ലിപ്പ്!
നൂറ് ദിവസം എല്ലാവിധ പ്രതിസന്ധികളേയും അതിജീവിച്ച് ബിഗ് ബോസ് ഹൗസിൽ തുടരുന്നവരാണ് ഗ്രാന്റ് ഫിനാലെയിൽ കപ്പ് ഉയർത്തുക. പുറമെ നിന്ന് വിലയിരുത്തുന്നവർക്ക് ഹൗസിലെ ജീവിതം വളരെ സുഖകരമാണെന്ന് തോന്നുമെങ്കിലും സത്യാവസ്ഥ അതല്ലെന്നാണ് ഹൗസിൽ ജീവിച്ച് പുറത്തുവന്ന മത്സരാർത്ഥികൾ പറയുന്നത്.
ആഡംബരം നിറഞ്ഞ വീടാണെങ്കിലും ഭക്ഷണം അടക്കമുള്ളവയ്ക്ക് നിയന്ത്രണമുണ്ട്. അതുകൊണ്ട് തന്നെ മത്സരാർത്ഥികളുടെ ആരോഗ്യം വളരെ വേഗത്തിൽ മോശമാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇതുവരെയുള്ള സീസണുകളെ അപേക്ഷിച്ച് സീസൺ ഫൈവിലുള്ള മത്സരാർത്ഥികളാണ് ആശുപത്രി, മെഡിക്കൽ റൂം എന്നിവയെ ഏറ്റവും കൂടുതൽ ആശ്രയിച്ചത്.
അഖിൽ മാരാർ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വയറ് സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സ തേടിയത്. ബിഗ് ബോസ് മെഡിക്കൽ ടീമിന് പരിഹരിക്കാൻ പറ്റാത്ത അസുഖമായിരുന്നു അഖിലിനുണ്ടായിരുന്നത്. അതുകൊണ്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
രണ്ട് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം അഖിൽ തിരികെ എത്തുകയും ചെയ്തു. ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിനോഷ് ജോർജും ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്ന് ദിവസം മുമ്പാണ് അലർജിയെ തുടർന്ന് റിനോഷിനെ ബിഗ് ബോസ് ടീം ആശുപത്രിയിലേക്ക് മാറ്റിയത്. ടിക്കറ്റ് ടു ഫിനാലെയിലെ ഏറ്റവും അവസാനത്തെ ടാസ്ക്കായ കാർ ടാസ്ക് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ശരീരത്തെ ബാധിച്ചിട്ടുള്ള അലർജിയെ കുറിച്ച് താരം ബിഗ് ബോസ് ടീമിനെ അറിയിച്ചത്. ഉടൻ തന്ന റിനോഷിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തിങ്കളാഴ്ച സംപ്രേഷണം ചെയ്ത എപ്പിസോഡിലും റിനോഷ് ഹൗസിൽ തിരികെ എത്തിയതായി കാണിക്കുന്നില്ല. ഗ്രാൻഡ് ഫിനാലെ അടുക്കുമ്പോള്‍ റിനോഷിന്റെ കാര്യത്തില്‍ പ്രേക്ഷകര്‍ക്കും ആശങ്കകളുണ്ട്. താരം ഷോ ക്വിറ്റ് ചെയ്യുമോയെന്ന സംശയമാണ് പ്രേക്ഷകർക്ക് പ്രധാനമായും ഉള്ളത്.
ഇപ്പോൾ ഹൗസിലുള്ള മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് റിനോഷ്. അതേസമയം താരം ഷോ ക്വിറ്റ് ചെയ്യാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
'റിനോഷിന് വൈറൽ ഫംഗസാണ്. അവന് ഹൗസിൽ തുടരണമെന്ന് താൽപര്യമുണ്ട്. പക്ഷെ റിനോഷിനുള്ള അസുഖം പകരാൻ സാധ്യതയുള്ളതാണെന്നാണ് അറിയുന്നത്. മാത്രമല്ല ഹൗസിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസമായി. അതുകൊണ്ട് തന്നെ തിരിച്ച് കയറാൻ സാധ്യതയില്ല. റിനോഷിനെ കുറ്റം പറയാൻ പറ്റില്ല. ആരോഗ്യസ്ഥിതിയുടെ കാര്യമല്ലേ....', എന്നാണ് ഓഡിയോ ക്ലിപ്പിൽ പറയുന്നത്.

ഓഡിയോ ക്ലിപ്പ് ചർച്ചയായതോടെ സീസൺ ഫോറിലെ മത്സരാർത്ഥിയായിരുന്ന ശാലിനി നായർ സത്യാവസ്ഥയെ കുറിച്ച് വിവരിച്ച് എത്തിയിട്ടുണ്ട്. 'വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് റിനോഷുമായി ബന്ധപ്പെട്ടുള്ള വോയ്സ് നോട്ട് പ്രചരിക്കുന്നത്. പക്ഷെ അത് ഒഫീഷ്യലല്ല. എന്നാൽ തള്ളികളയാനും പറ്റില്ല.'
'ബിഗ് ബോസ് ടീം ഇത് സംബന്ധിച്ച് യാതൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. അതേസമയം ഭാഗ്യം തുണച്ചില്ലെങ്കിൽ ചിലപ്പോൾ റിനോഷ് തിരികെ ഹൗസിലേക്ക് വരാതിരിക്കാനും സാധ്യതയുണ്ടെന്നാണ്', ശാലിനി നായർ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. റിനോഷ് ഇപ്പോള്‍ ആശുപത്രിയിലാണ്.
അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ച് വരട്ടെയെന്ന് നമുക്ക് പ്രാര്‍ഥിക്കാം. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാല്‍ റിനോഷിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ വേറിട്ട മത്സരാര്‍ഥിയായിട്ടാണ് റിനോഷിനെ പ്രേക്ഷകര്‍ പരിഗണിക്കുന്നത്.
അനാവശ്യമായ കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കാറില്ല. എന്തെങ്കിലും പ്രശ്‍നം നടന്നാൽ തലയിടാതെ ഒഴിഞ്ഞുമാറി എല്ലാം വീക്ഷിക്കുന്ന പ്രകൃതമാണ് റിനോഷിന്. കൂള്‍ ബ്രോ എന്നാണ് റിനോഷിനെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. ഫിനാലെയിൽ റിനോഷും ഉണ്ടാകണമെന്ന ആഗ്രഹമാണ് പ്രേക്ഷകർക്ക്.


Click it and Unblock the Notifications