'ടാസ്ക്കിനിടെ ഷിജുവിന്റെ മുഖത്ത് മനപൂർവം റെനീഷ അടിച്ചു'; ആരോപണവുമായി ആരാധകർ, വൈറലായി വീഡിയോ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഓരോ ദിവസം പിന്നിടുന്തോറും മത്സരാർഥികൾ തമ്മിലുള്ള വീറും വാശിയും കൂടിവരികയാണ്. ഇപ്പോൾ ഹൗസിൽ വീക്ക്ലി ടാസ്ക്കാണ് നടക്കുന്നത്. പതിനഞ്ച് പേരാണിപ്പോൾ ഹൗസിൽ കപ്പിനായി മത്സരിക്കുന്നത്. മിഷൻ എക്സ് എന്നതാണ് വീക്ക്ലി ടാസ്ക്കിന്റെ പേര്. രണ്ട് ഗ്രൂപ്പുകളായി മത്സരാർഥികൾ തിരിഞ്ഞാണ് മത്സരം നടക്കുന്നത്.
ആൽഫ, ബീറ്റ എന്നിങ്ങനെയാണ് ഗ്രൂപ്പകൾ. ഒരു ടീം ശാസ്ത്രഞ്ജരും മറ്റൊരു ടീം അവരുടെ റോക്കറ്റ് വിക്ഷേപണം തടയാൻ നിൽക്കുന്നവരുമാണ്. ഗാർഡൺ ഏരിയയിൽ ഒരു സ്റ്റാന്റും അവിടെ നാല് മെയിൻ പ്ലഗുകൾ വെക്കാനുള്ള സൗകര്യവും ബിഗ് ബോസ് നൽകിയിരുന്നു. റോക്കറ്റ് വിക്ഷേപണം തടയാൻ നിൽക്കുന്നവരുടെ ടീമിനെ മറികടന്ന് നാല് പ്ലഗുകളും ശാസ്ത്രജ്ഞരുടെ ടീം സ്ഥാപിക്കണം. വിവിധ റൗണ്ടുകളിലായാണ് മത്സരം നടന്നത്. ആദ്യത്തെ റൗണ്ടിൽ ഒരു പ്ലഗ് കൃത്യമായി ശാസ്ത്രജ്ഞരുടെ ടീം വെച്ചു.

വീക്ക്ലി ടാസ്ക്ക് ആരംഭിക്കുന്നതിന് മുമ്പും ടാസ്ക്കിനിടയിലും ശേഷവും മത്സരാർഥികൾ തമ്മിൽ വഴക്കും വാക്ക് തർക്കവും ഉണ്ടായിരുന്നു. ടാസ്ക്കിനിടയിൽ പ്ലഗുമായി അഞ്ചൂസ് കക്കൂസിൽ ഒളിച്ചത് വലിയ വാക്ക് തർക്കത്തിന് കാരണമായി കക്കൂസിൽ ഒളിച്ചിരുന്ന അഞ്ചൂസിനെ എതിർ ടീമിലുള്ള ശോഭയും ഒമർ ലുലുവും വിഷ്ണുവും അടക്കമുള്ളവർ പുറത്തിറങ്ങാൻ വേണ്ടി നിർബന്ധിച്ചെങ്കിലും അഞ്ചൂസ് പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല.
ഇതോടെ ഒമർ ലുലു കക്കൂസിന്റെ വാതിൽ ചവിട്ടി പൊളിച്ചു. അതിന്റെ പേരിൽ വീട്ടിൽ വലിയ സംഘർഷമുണ്ടായി. ഹൗസിലെ വസ്തുക്കൾ നശിപ്പിക്കുന്നത് വലിയ തെറ്റ് തന്നെയാണ്. അതിന്റെ പേരിൽ ഒമറിനുമേൽ വീക്കെൻഡ് എപ്പിസോഡിൽ നടപടിയുണ്ടായേക്കാം.
ഇപ്പോഴിത വീക്ക്ലി ടാസ്ക്ക് കളിക്കുന്നതിനിടയിൽ ഷിജുവും റെനീഷയും തമ്മിൽ നടന്ന ഒരു വഴക്കിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ടാസ്ക്കിനിടെ ഗാർഡൺ ഏരിയയിലെ പുല്ലിൽ കമിഴ്ന്ന് കിടന്ന ഷിജുവിനെ പിടികൂടി നിയന്ത്രിക്കുന്നതിനിടയിൽ റെനീഷ അടിച്ചുവെന്ന തരത്തിലാണ് ഒരു വീഡിയോ പ്രചരിക്കുന്നത്.
മനപൂർവം മൂന്ന് തവണ ഷിജുവിന്റെ മുഖത്ത് റെനീഷ അടിച്ചുവെന്ന തരത്തിൽ തന്നെയാണ് ബിഗ് ബോസ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിക്കുന്നത്. റെനീഷ അടിച്ചപ്പോൾ ഷിജു പ്രതിരോധിക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരും തമ്മിലുള്ള കൈയ്യാങ്കളി ശക്തമായപ്പോൾ അഞ്ചൂസ് റെനീഷയെ പിടിച്ചുവെക്കുന്നതും കാണാം.

വീഡിയോ വൈറലായതോടെ നിരവധി പേർ റെനീഷയ്ക്കെതിരെ കമന്റുമായി എത്തി. മത്സരത്തിൻ്റെ ഇടയിൽ യാദൃശ്ചികമായി സംഭവിച്ചതാണെന്ന് തോന്നുന്നില്ലെന്നും ഒന്നും ചെയ്യാതെ കമിഴ്ന്ന് കിടക്കുന്ന ഷിജു മറിഞ്ഞ് കിടന്നപ്പോൾ മനപൂർവ്വം മുഖത്ത് റെനീഷ കൈവീശി അടിച്ചത് പോലെയാണ് തോന്നിയതെന്നും ഒരാൾ കുറിച്ചു.
ഹൗസിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർഥികളിൽ ഒരാളാണ് റെനീഷ. തുടക്കത്തിൽ സെയ്ഫ് ഗെയിമെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഹൗസിൽ നിന്നിരുന്ന ഷിജുവിപ്പോൾ വളരെ ആക്ടീവായാണ് മത്സരിക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ മോഹൻലാൽ വീക്കെൻഡ് എപ്പിസോഡിൽ ചോദിക്കണമെന്നും പ്രേക്ഷകരും ആരാധകരും കമന്റ് ചെയ്യുന്നുണ്ട്.
അതേസമയം ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിൽ ഷിജുവും റെനീഷയുമുണ്ട്. ഏറെ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട് ഏഴുപേരാണ് അടുത്താഴ്ചത്തെ എലിമിനേഷനിലേക്ക് എത്തിയിരിക്കുന്നത്.
ഗ്രൂപ്പുകളി, ടാര്‍ഗറ്റ്, നുണ പറച്ചില്‍, നിയമലംഘനം, ബിഗ്ബോസ് പ്രോപ്പര്‍ട്ടി തകര്‍ക്കല്‍, അലസത തുടങ്ങിയ പല കാരണങ്ങളാൽ റെനീഷ, ശോഭ, ശ്രുതി, ഷിജു, സെറീന, ജുനൈസ്, ഒമര്‍ എന്നിവരാണ് ഈ ആഴ്ചയില്‍ പ്രേക്ഷക വോട്ട് തേടുന്നവര്‍. ഇവരുടെ വിധി ഈ വാരാന്ത്യത്തില്‍ അറിയാം. വീക്ക്ലി ടാസ്ക്ക് വന്നതോടെയാണ് ബിഗ് ബോസ് ഹൗസ് വീണ്ടും ഉണർന്നത്.


Click it and Unblock the Notifications