ഇനി ആ വിഷമം ഇല്ല; ബി​ഗ് ബോസിലേക്ക് വരുമ്പോൾ പറഞ്ഞ സ്വപ്നം സഫലമായി; പുറത്തിറങ്ങി ഷിജു

ബി​ഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ​ഗ്രാന്റ് ഫിനാലെയിൽ ആദ്യം പുറത്തായി ഷിജു. അഖിൽ മാരാർ, ശോഭ വിശ്വനാഥ്, ജുനൈസ്, റെനീഷ റെഹിമാൻ എന്നിവർ അവസാന ഘട്ടത്തിൽ ഇടം പിടിച്ചു. ഹാളിലിരിക്കവെ ഷിജുവിനെ കൺഫഷൻ‌ റൂമിലേക്ക് വിളിച്ചാണ് പുറത്തായ വിവരം അറിയിച്ചത്. കൺഫഷൻ റൂമിൽ നിന്ന് ഷിജുവിനെ നേരിട്ട് ഫിനാലെ വേദിയിൽ എത്തിച്ചു.

100 ദിവസം ബി​ഗ് ബോസിൽ നിൽക്കാൻ കഴിഞ്ഞതിൽ ഏവരോടും നന്ദി പറഞ്ഞാണ് ഷിജു വേദി വിട്ടത്. മോഹൻലാലിനൊപ്പം സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ടെന്നും ഷിജു വ്യക്തമാക്കി. ബി​ഗ് ബോസിലേക്ക് വരാൻ പ്രോത്സാഹിപ്പിച്ച ഭാര്യയെക്കുറിച്ചും പിന്തുണ നൽകിയ നടൻ സുരാജ് വെഞ്ഞാറമൂടിനെക്കുറിച്ചും ഷിജു വേദിയിൽ പരാമർശിച്ചു.

Shiju

വർഷങ്ങളായി അഭിനയ രം​ഗത്തുണ്ടായിട്ടും തന്റെ പേര് പലർക്കും അറിയില്ലെന്നും അതറിയിക്കാനാണ് താൻ ബി​ഗ് ബോസിലേക്ക് വരുന്നതെന്നും ഷിജു നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം മോഹൻലാൽ വേദിയിൽ സൂചിപ്പിച്ചു. ഷിജു ആയിത്തന്നെ ഇനി അറിയപ്പെടുമെന്നും അതിൽ സന്തോഷമുണ്ടെന്നും ഷിജു വ്യക്തമാക്കി.ബി​ഗ് ബോസ് മത്സരാർത്ഥികളിൽ ഹേറ്റേഴ്സ് കുറവുള്ള മത്സരാർത്ഥിയായിരുന്നു ഷിജു. സൗഹൃദത്തിന് വലിയ പ്രാധാന്യം കൊടുത്ത ഷിജു അഖിൽ മാരാറുമായി പെട്ടെന്ന് അടുത്തു.

ഈ സീസണിലെ അടുത്ത സൗഹൃദങ്ങളിൽ ഒന്ന് ഷിജുവും അഖിൽ മാരാറും തമ്മിലായിരുന്നു. ഇത് പലപ്പോഴും ഷിജുവിനെതിരെയുള്ള വിമർശനങ്ങൾക്കും വഴി വെച്ചു. ബി​ഗ് ബോസ് ടൈറ്റിലിനേക്കാൾ ഷിജു പ്രാധാന്യം കൊടുത്തത് അഖിലുമായുള്ള സൗഹൃദത്തിനാണെന്നായിരുന്നു സഹമത്സരാർത്ഥികളുടെ കുറ്റപ്പെടുത്തൽ. എന്നാൽ ഈ വിമർശനത്തെ ഷിജു കാര്യമാക്കിയില്ല.

Shiju

മലയാളം, തെലുങ്ക് ഭാഷകളിൽ 160 ലേറെ സിനിമകളിൽ അഭിനയിച്ച നടനാണ് ഷിജു. ദോസ്ത് എന്ന മലയാള സിനിമയിലുൾപ്പെടെ ഷിജു ചെയ്ത വേഷം ഏറെ ശ്രദ്ധ നേടി. കരിയറിൽ പിൽക്കാലത്ത് നല്ല അവസരങ്ങൾ ഷിജുവിനെ തേടി വന്നില്ല. ബി​ഗ് ബോസിലൂടെ ലഭിച്ചിരിക്കുന്ന ജനപ്രീതി ഷിജുവിന്റെ കരിയറിലും ഉപകരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

അഖിൽ മാരാർ-ഷിജു, റെനീഷ-സെറീന, നാദിറ-ശോഭ തുടങ്ങി നിരവധി അടുത്ത സൗഹൃദങ്ങൾ ബി​ഗ് ബോസിൽ അഞ്ചാം സീസണിൽ ഉടലെടുത്തു. അതേസമയം സൗഹൃദങ്ങൾക്കൊപ്പം കടുത്ത മത്സരവും വീട്ടിനുള്ളിൽ നടന്നു. അഞ്ചാം സീസണിന് കൊടിയിറങ്ങുമ്പോൾ മനസ്സിൽ തങ്ങുന്ന ഒരുപിടി ഓർമ്മകളാണ് മത്സരാർത്ഥികൾ പ്രേക്ഷകർക്ക് സമ്മാനിച്ചത്. നാദിറ, എയ്ഞ്ചലിൻ മരിയ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, അഖിൽ മാരാർ തുടങ്ങി ജനപ്രീതി നേടിയ
മത്സരാർത്ഥികൾ ഏറെയാണ്.

തരം​ഗമായി മാറിയ നാലാം സീസണുമായുള്ള താരതമ്യമാണ് ഈ സീസൺ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. നാലാം സീസണിലേത് പോലെ കടുത്ത മത്സരം അഞ്ചാം സീസണിൽ കാണാനില്ലെന്നായിരുന്നു വിമർശനം. അതേസമയം ഈ അഭിപ്രായത്തെ എതിർത്തവരും ഉണ്ട്. നാലാം സീസണിലേത് പോലെ ടോക്സിക് അന്തരീക്ഷമായിരുന്നില്ല അഞ്ചാം സീസണിൽ.

ഇത് നല്ല കാര്യമാണെന്നായിരുന്നു ഇവരുടെ അഭിപ്രായം. അഖിൽ മാരാറാണ് അഞ്ചാം സീസണിലെ വിജയിയാവുകയെന്നാണ് ഒടുവിൽ പുറത്ത് വരുന്ന സൂചനകൾ. ​ഗ്രാന്റ് ഫിനാലെ കാണാൻ പുറത്തായ മത്സരാർത്ഥികൾ എത്തിയിട്ടുണ്ട്. മിക്കവരുടെയും ഡാൻസ് പെർഫോമൻസുകളും ​ഗ്രാന്റ് ഫിനാലെ വേദിയിൽ അരങ്ങേറി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X