'മേക്കപ്പ് ചെയ്തോളൂ..., റിയാസ് മേക്കപ്പ് ചെയ്തിരിക്കുന്നത് പോലെ ചെയ്യൂ..., നല്ല ഭം​ഗിയാണ്'; ഷിജുവിന്റെ കമന്റ്!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി വന്നതിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ നേടി താരമായി മാറിയ വ്യക്തിയാണ് റിയാസ് സലീം. സീസൺ ഫോർ അമ്പത് ദിവസം പിന്നിട്ടപ്പോഴാണ് റിയാസ് സലീം വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലേക്ക് എത്തിയത്.

രണ്ട് ദിവസം ഹൗസിൽ സീക്രട്ട് റൂമിൽ കഴിഞ്ഞ ശേഷമാണ് റിയാസ് വിനയ്ക്കൊപ്പം ബി​ഗ് ബോസിലേക്ക് കയറിയത്. ഇതുവരെയുള്ള വൈൽഡ് കാർ‌ഡുകളിൽ ഏറ്റവും മികച്ച വൈൽഡ് കാർഡ് എൻട്രിയായിരുന്നു റിയാസിന്റേത് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്.

റിയാസിനെപ്പോലൊരു മത്സരാർഥിയെ മുമ്പുള്ള സീസണുകളിലൊന്നും പ്രേക്ഷകർ കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ റിയാസിന്റെ നടപ്പിലും മറ്റുമുള്ള സ്ത്രൈണതയെ ഒരു വിഭാ​ഗം ആളുകൾ പരിഹസിച്ചിരുന്നു. ഹൗസിലേക്ക് റിയാസ് കയറിയത് തന്നെ ഒരു വലിയ വിഭാ​​ഗ ഹേറ്റേഴ്സിനേയും കൊണ്ടാണ്.

പൊതുവെ സമൂഹ​ത്തിൽ ആണുങ്ങൾ മേക്കപ്പ് ഉപയോ​ഗിക്കുന്നതിനോട് യോജിപ്പില്ലാത്തവരാണ് കൂടുതൽ. അതുകൊണ്ട് തന്നെ പുരുഷന്മാർ പരസ്യമായി മേക്കപ്പ് ഉപയോ​ഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കളിയാക്കലുകളും നിരവധിയായിരിക്കും.

Riyas Salim

റിയാസിനും അത് നേരിടേണ്ടി വന്നിട്ടുണ്ട് തുടക്കത്തിൽ. പക്ഷെ പരിഹാസങ്ങൾ വകവെക്കാതെ റിയാസ് സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് തന്നെയാണ് ജീവിക്കുന്നത്. മേക്കപ്പെന്നത് സ്ത്രീകൾ മാത്രം ഉപയോ​ഗിക്കുന്ന ഒന്നല്ലെന്നും പുരുഷന്മാർ അത് ഉപയോ​ഗിക്കുന്നതിൽ തെറ്റില്ലെന്നും ആളുകളെ കുറച്ചെങ്കിലും പറഞ്ഞ് മനസിലാക്കാൻ റിയാസിന് സ്വന്തം വീഡിയോകളിലൂടെ സാധിച്ചിട്ടുണ്ട്.

തുടക്കത്തിൽ മേക്കപ്പിനെ കുറിച്ചുള്ളതും ഫോട്ടോഷൂട്ടിനെ കുറിച്ചുള്ളതുമായ വീഡിയോകൾ റിയാസ് പങ്കുവെക്കുമ്പോൾ വരുന്ന കമന്റുകളിൽ ഏറെയും പരിഹസിച്ചുള്ളതായിരുന്നു.

റിയാസ് അതിനെ മൈന്റ് ചെയ്യാതായതോടെ അത്തരത്തിൽ കമന്റ് ചെയ്യുന്നവരുടെ എണ്ണം വളരെ അധികം കുറഞ്ഞു. ഇപ്പോഴിതാ റിയാസിനെ കുറിച്ച് ബി​ഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് മത്സരാർഥി ഷിജു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പൊളി ഫിറോസിനോടും അനുവിനോടുമാണ് റിയാസിന്റെ മേക്കപ്പിനെ കുറിച്ച് ഷിജു സംസാരിച്ചത്.

റിയാസ് മേക്കപ്പ് ചെയ്തിരിക്കുന്നത് പോലെ ചെയ്യണമെന്നും അത് കാണാൻ തന്നെ നല്ല ഭം​ഗിയാണെന്നുമാണ് ഷിജു പറയുന്നത്. ബി​ഗ് ബോസ് ഹൗസിനുള്ളിലുള്ള ഒരു പുരുഷൻ അത്തരത്തിൽ ഒരു കമന്റ് ആദ്യമായാണ് പറയുന്നത്.

Riyas Salim

റിയാസിന്റെ സോഷ്യൽമീഡിയ പേജിലും ഷിജുവിന്റെ വീ‍ഡിയോ പങ്കുവെച്ചിട്ടുണ്ട്. 'നിങ്ങൾ ആണുങ്ങളുടെ രൂപത്തിൽ മേക്കപ്പ് ചെയ്തോളൂ.... പുതിയ ജനറേഷനാണ്... പെണ്ണുങ്ങളുടെ രൂപത്തിലും മേക്കപ്പ് ചെയ്തോളൂ... എങ്ങനെ വേണമെങ്കിലും മേക്കപ്പ് ചെയ്തോളൂ... ദാറ്റ് ഈസ് ഓക്കെ. ഇന്ന് റിയാസ് മേക്കപ്പ് ചെയ്തിട്ടുണ്ട്. എന്ത് ഭം​ഗിയാണ്. നമുക്ക് കാണുമ്പോൾ ഒരു ഭം​ഗി തോന്നണ്ടേ...', എന്നാണ് ഷിജു റിയാസിനെ കുറിച്ച് പറഞ്ഞത്.

'മേക്കപ്പ് എല്ലാവർക്കും വേണ്ടിയുള്ളതാണ്.... ഉച്ചത്തിൽ പറയൂ...' എന്നാണ് ഷിജുവിന്റെ വീഡിയോ പങ്കുവെച്ച് റിയാസിന്റെ സോഷ്യൽമീഡിയ പേജിൽ കൊടുത്തിരിക്കുന്ന തലക്കെട്ട്.

ഷിജു അങ്ങനെ പറയണമെങ്കിൽ റിയാസിന്റെ മേക്കപ്പ് അത്രയും ഭം​ഗിയായത് കൊണ്ടാണെന്നാണ് വന്ന കമന്റുകളിൽ ഏറെയും. സ്ത്രീകളെക്കാൾ മനോഹരമായി മേക്കപ്പ് ചെയ്യുന്നല്ലോ എന്ന് പോലും റിയാസിന്റെ ​മേക്കപ്പ് വീഡിയോകൾ കാണുമ്പോൾ തോന്നിപ്പോകും. ഇപ്പോൾ ബി​​ഗ് ബോസ് ഹൗസിനുള്ളിലാണ് റിയാസ്. സീസൺ ഫൈവിൽ പൊളി ഫിറോസിനൊപ്പം ചലഞ്ചറായി പോയതാണ് റിയാസ്.

ഹൗസിൽ ​ഗെയിം കളിക്കാതെ ഉറക്കം നടിച്ച് സേഫ് ​​ഗെയിം കളിക്കുന്ന മത്സരാർഥികളെ ഉണർത്താൻ വേണ്ടിയാണ് റിയാസും പൊളി ഫിറോസും പത്താം ആഴ്ചയിൽ ഹൗസിലേക്ക് എത്തിയത്. മത്സരാർഥികളിൽ ​ഗെയിം സ്പിരിറ്റ് നിറയ്ക്കാൻ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ റിയാസിന് സാധിച്ചിട്ടുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X