'അഖിൽ എന്റെ അനിയനാണ് എങ്ങനെ ഒഴിവാക്കും, സുഹൃത്തിന്റെ സന്തോഷം അദ്ദേഹം ആസ്വദിക്കുകയായിരുന്നു'; ഷിജുവിന്റെ ഭാര്യ!

ബി​ഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥികൾക്കായി ഫാമിലി വീക്കാണ് ഇപ്പോൾ നടക്കുന്നത്. ഇതുവരെ മൂന്ന് മത്സരാർത്ഥികളുടെ ബന്ധുക്കൾ ഹൗസിലേക്ക് എത്തി. ആദ്യം വന്നത് ഷിജുവിന്റെ കുടുംബമായിരുന്നു. ഫാദേഴ്സ് ഡെയിൽ മകളുടെ ആശംസ വീഡിയോ വരാതിരുന്നപ്പോൾ മുതൽ ഷിജു സങ്കടത്തിലായിരുന്നു.

മകൾക്കും ഭാര്യയ്ക്കും സുഖമല്ലെയെന്നും കുഴപ്പമൊന്നുമില്ലല്ലോയെന്നുമാണ് മോഹൻലാലിനോട് വീക്കെൻഡ് എപ്പിസോഡിൽ ഷിജു ചോദിച്ചത്. മകൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നതുകൊണ്ടാണോ വീഡിയോ വരാതിരുന്നത് എന്ന സംശയമായിരുന്നു ഷിജുവിന്.

ഭാര്യയും മകളും ഹൗസിലേക്ക് അപ്രതീക്ഷിതമായി വന്നതോടെ ഷിജു കരയാൻ തുടങ്ങി. മകളേയും ഭാര്യയേയും മാസങ്ങൾക്ക് ശേഷം കാണുന്നതിന്റെ ആകാംഷയും സന്തോഷവും ഷിജുവിന്റെ മുഖത്തുണ്ടായിരുന്നു. കൈ നിറയെ പലഹാരങ്ങളുമായാണ് ഇരുവരും വീട്ടിലേക്ക് എത്തിയത്. ഒരു മണിക്കൂറിൽ അധികം ഹൗസിൽ ചിലവഴിച്ച ശേഷമാണ് കുടുംബം മടങ്ങിയത്. എന്നാൽ ഷിജുവിന്റെ കുടുംബം ​ഹൗസിൽ നിന്നും പുറത്തിറങ്ങിയതോടൊപ്പം വിവാദവും പൊട്ടിപുറപ്പെട്ടു.

Akhil Marar

ഷിജുവിന്റെ ഭാര്യ അഖിൽ മാരാരെ പരി​ഗണിച്ചില്ലെന്നായിരുന്നു വിവാദം. ഷിജുവിന് അഖിലിനോടുള്ള സ്നേഹം ഭാര്യയിൽ കാണാൻ സാധിച്ചില്ലെന്നും കുറിപ്പുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഷിജുവിന് വോട്ട് കൊടുക്കേണ്ടതില്ലെന്ന തരത്തിൽ വരെ കമന്റുകൾ വന്നിരുന്നു. തുടക്കം മുതൽ ഇതുവരെയും നല്ലൊരു സൗഹൃദം ഷിജുവും അഖിലും തമ്മിലുണ്ട്. താൻ കാരണം ഷിജു പുറത്താകുമോയെന്ന ആകുലത എപ്പോഴും അഖിലിനുണ്ട്.

വീഡിയോയുടെ പൂർണരൂപം കാണാം

തനിക്കെതിരെ വന്ന കമന്റുകളിൽ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ ഷിജുവിന്റെ ഭാര്യ പ്രീതി. അഖിൽ തന്റെ അനിയനാണെന്നും താൻ അഖിലിനെ മനപൂർവം ഒഴിവാക്കിയിട്ടില്ലെന്നും സുഹൃത്തിന്റെ സന്തോഷം അദ്ദേഹം ആസ്വദിക്കുന്നതായാണ് തോന്നിയതെന്നും പ്രീതി പറയുന്നു.

ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രീതി സത്യാവസ്ഥ വെളിപ്പെടുത്തിയത്. 'ഞാൻ എപ്പോഴും കൂടെയുണ്ടെങ്കിലും ഷിജുവിനെ മകൾക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ടായിരുന്നു. അത് അവൾ പക്ഷെ എന്നെ അറിയിച്ചിരുന്നില്ല. ഇന്നലെ ഷിജുവിനെ കണ്ടപ്പോൾ അവളുടെ സങ്കടം കരച്ചിലായി പുറത്തേക്ക് വന്നു.'

'മകളുടെ ഫാദേഴ്സ് ഡെ വിഷ് കിട്ടാത്തത് ഷിജുവിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ആദ്യം ഷിജുവിനെ കണ്ടപ്പോൾ ഞങ്ങൾക്കും കരച്ചിൽ വന്നു. അതൊരു വല്ലാത്ത ഇമോഷണൽ മൊമന്റായിരുന്നു. ബി​ഗ് ബോസ് സെറ്റ് കാണാൻ മോളും ആകാംഷയിലായിരുന്നു. സെറീനയും മിഥുനുമാണ് ഹൗസ് മകൾക്ക് ചുറ്റി കാണിച്ച് കൊടുത്തത്.'

Akhil Marar

'പുറത്തുള്ള കാര്യങ്ങൾ ഒന്നും അകത്ത് പോയി പറയരുതെന്ന് നിർദേശമുണ്ടായിരുന്നു. സോഷ്യൽമീഡിയ ഫോളോവേഴ്സിന്റെ കാര്യം പോലും പറയാൻ പാടില്ലെന്ന നിർദേശമുണ്ടായിരുന്നു. എല്ലാവർക്കും ഞാൻ പൊസിറ്റീവ് വൈബ് കൊടുത്തിരുന്നു. നന്നായി ഫോക്കസ് ചെയ്ത് കളിക്കണമെന്ന് ഷിജുവിനോട് പറഞ്ഞിട്ടുണ്ടെന്നും', പ്രീതി പറയുന്നു.

അഖിൽ മാരാരെ കുറിച്ച് ചോദിച്ചപ്പോൾ സുഹൃത്തിന്റെ കുടുംബത്തെ കണ്ടതിന്റെ സന്തോഷം അഖിലിൽ കാണാമായിരുന്നുവെന്നാണ് പ്രീതി പറയുന്നത്. 'സുഹൃത്തിന്റെ മുഖം മാറുമ്പോൾ‌ പെട്ടന്ന് മനസിലാക്കുന്നയാളാണ് അഖിൽ. ഞങ്ങൾ ചെന്നപ്പോൾ അഖിലും കരഞ്ഞു. പുള്ളിയുടെ ഭാര്യയും ഞാനും നല്ല കൂട്ടാണ്. അദ്ദേഹത്തോട് സംസാരിക്കാൻ കൂടി വേണ്ടിയാണ് പോയത്.'

'പക്ഷെ മാരാർ അധികം സംസാരിച്ചില്ല. സുഹൃത്തിന്റെ സന്തോഷം അദ്ദേഹം ആസ്വദിക്കുകയായിരുന്നു. ഞാനും അഖിലും സംസാരിച്ച പല ഭാ​ഗങ്ങളും കാണിച്ചില്ല. എഡിറ്റ് ചെയ്ത് പോയി. ഞാൻ അഖിലിനെ അവ​ഗണിച്ചിട്ടില്ല. അഖിൽ എന്റെ അനിയനാണ്. എങ്ങനെ ഞാൻ ഒഴിവാക്കും.'

'അവരുടെ സൗഹൃദം ജെനുവിനാണെന്ന് എനിക്ക് അറിയാം. ചേച്ചിയോട് കാണിക്കുന്ന റെസ്പെക്ട് എനിക്കും അഖിൽ തന്നുവെന്നും', പ്രീതി പറയുന്നു. ഷിജുവിനോട് സംസാരിച്ചപ്പോൾ അഖിൽ നല്ല സുഹൃത്താണെന്നും ആ സൗഹൃദം എപ്പോഴും കാത്തുസൂക്ഷിക്കണമെന്നും പ്രീതി പറഞ്ഞിരുന്നു.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X