ബെഡ് റൂം ഒന്നേയുള്ളു, ഇതിന്റെ പേരില്‍ വഴക്ക് കൂടാം! ബിഗ് ബോസിനകത്ത് ആദ്യ വഴക്കിനുള്ള കാരണം ചൂണ്ടി കാണിച്ച് ശോഭ
ബിഗ് ബോസ് മലയാളത്തിന്റെ പുത്തന്‍ എപ്പിസോഡ് കൂടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും ഇത്തവണ ഉണ്ടെന്നുള്ള രസകരമായ കാര്യമാണ് മത്സരാര്‍ഥികളുടെ എന്‍ട്രിയോട് കൂടി വ്യക്തമാവുന്നത്. അതേ സമയം ഓരോരുത്തരും ഒന്നിനൊന്ന് മികവുറ്റ പ്രകടനം കാഴ്ച വെക്കുമെന്ന കാര്യം ആദ്യ മിനുറ്റുകളില്‍ തന്നെ വ്യക്തമായി.
വീടിനകത്ത് പ്രവേശിച്ച് ആദ്യ മിനുറ്റുകളില്‍ തന്നെ വഴക്കിന് ആഹാനം കുറിക്കുകയാണ് ശോഭ വിശ്വനാഥ് ചെയ്തിരിക്കുന്നത്. സഹമത്സരാര്‍ഥിയായി വന്ന ദേവുവിനോടാണ് പരിചയപ്പെടലിനിടയില്‍ ചില കാര്യങ്ങള്‍ ശോഭ പറഞ്ഞത്. ഇതോടെ പ്രേക്ഷകര്‍ക്കിടയിലും ചില സംസാരങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

ബിഗ് ബോസ് വീട്ടിലേക്ക് ആദ്യമെത്തിയ മത്സരാര്‍ഥികളില്‍ ഒരാളാണ് ശോഭ വിശ്വനാഥന്‍. ഫാഷന്‍ ഡിസൈനറും സാമൂഹ്യ പ്രവര്‍ത്തകയുമായ ശോഭ വാര്‍ത്തകളിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. ശക്തയായ സ്ത്രീ ഇത്തവണ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍ പറഞ്ഞത് മുതല്‍ അത് ശോഭ വിശ്വനാഥനാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പ്രെഡിക്ഷന്‍ ലിസ്റ്റില്‍ മുന്നില്‍ നിന്നിരുന്ന ശോഭയും ഇത്തവണ ഷോ യിലേക്ക് വന്നു.
അതേ സമയം വീടിനകത്തേക്ക് വന്നതിന് പിന്നാലെ വഴക്ക് കൂടാന്‍ തയ്യാറാണെന്ന് പറയുകയാണ് ശോഭ. മത്സരാര്‍ഥിയായി വൈബര്‍ ഹുഡ് ദേവു അകത്തേക്ക് വന്നതിന് പിന്നാലെയാണ് ശോഭ ഇതിനെ പറ്റി സംസാരിച്ചത്. 'ഇത്തവണ ഒരു ബെഡ് റൂമേ ഉള്ളു അതുകൊണ്ട് എന്തായാലും തല്ലുണ്ടാവും. ഇതിന്റെ പേരില്‍ വഴക്ക് ഉണ്ടാക്കാന്‍ മുന്നില്‍ ഞാനുണ്ടാവും. നീയും കൂടില്ലേ, നമുക്കൊരു ടീമാകാം', എന്നാണ് ശോഭ ദേവുവിനോട് പറയുന്നത്.

മാത്രമല്ല ഭക്ഷണം പാചകം ചെയ്യാന്‍ അറിയാമോ എന്നും അറിയാമെങ്കില്‍ ഞാന്‍ പച്ചക്കറികളൊക്കെ തയ്യാറാക്കി തരുമെന്നും അത് വെച്ച് കുക്ക് ചെയ്യാമെന്നുമൊക്കെ ശോഭ പറയുന്നു. ഗായിക മനീഷയോട് താന്‍ ബാത്ത്‌റൂമില്‍ ഇരിക്കുമ്പോള്‍ പാട്ട് പാടി തരണമെന്നും താരം പറയുന്നുണ്ട്.
തുടക്കത്തില്‍ തന്നെ ദേവുവിനൊപ്പം ചേര്‍ന്ന് ഗ്രൂപ്പ് കളിക്കാനുള്ള ശ്രമത്തിലാണ് ശോഭയെന്നാണ് കരുതുന്നത്. എന്തായാലും ആദ്യ ദിവസങ്ങളില്‍ തന്നെ വഴക്കിനുള്ള വഴി കണ്ടെത്താന്‍ മത്സരാര്‍ഥികള്‍ ശ്രമിക്കുന്നത് പ്രേക്ഷകരെയും ആവേശത്തിലാക്കുകയാണ്.
'വീവേഴ്സ് വില്ലേജ്' എന്ന കൈത്തറി വസ്ത്രനിര്‍മ്മാണ സ്ഥാപനത്തിന്റെ സ്ഥാപകയാണ് ശോഭ. കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് താങ്ങും തണലുമായിട്ടുള്ള സംരംഭക എന്നതിനപ്പുറം കഞ്ചാവ് കേസിന്റെ പേരിലായിരുന്നു ശോഭ വാര്‍ത്തകളില്‍ നിറഞ്ഞത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ സുഹൃത്താണ് ശോഭയെ കുടുക്കാനായി അവരുടെ സ്ഥാപനത്തില്‍ കഞ്ചാവ് സൂക്ഷിച്ചത്. ഇതിന്റെ പേരില്‍ ശോഭ പ്രതിയായെങ്കിലും നിയമയുദ്ധത്തിലൂടെ സത്യം തെളിയിച്ചു.
തന്നെ കേസില്‍ കുടുക്കിയ ആളെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്നതിനൊപ്പം സ്വന്തം നിരപരാധിത്വം തെളിയിക്കാനും ശോഭയ്ക്ക് സാധിച്ചിരുന്നു. ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ശോഭ സംരംഭകയായത്. ബിഗ് ബോസില്‍ എന്തായാലും തിളങ്ങാന്‍ താരത്തിന് സാധിക്കുമെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.


Click it and Unblock the Notifications