'അഖിൽ മാരാർ ഇട്ടോണ്ട് നടക്കുന്ന ഒരു സാധനം പോലും അവന്റെ അല്ല, എല്ലാം ഓസാണ്'; പൊട്ടിത്തെറിച്ച് ശോഭ വിശ്വനാഥ്!
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് വളരെ നാടകീയമായ സംഭവങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഓരോ മത്സരാര്‍ഥിയും മികച്ച പ്രകടനം തന്നെ പുറത്തെടുത്ത് വിജയിയാകാൻ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. നോമിനേഷൻ ലിസ്റ്റില്‍ വരാതിരിക്കാണ് മത്സരാര്‍ഥികള്‍ ആദ്യം ശ്രദ്ധിക്കുക.
പുതിയ നോമിനേഷൻ ബിഗ് ബോസ് വളരെ തന്ത്രപരമായ നടപ്പിലാക്കിയത്. ബിഗ് ബോസ് ഹൗസില്‍ നിന്ന് ആരാണ് പുറത്തുപോകേണ്ടതെന്ന് തോന്നുന്നതെന്നും അവരുടെ പേരുകളും കാരണസഹിതം ഓരോരുത്തരും കണ്‍ഫെഷൻ റൂമില്‍ വന്ന് രഹസ്യമായി പറയാറാണ് പതിവ്.
ഓപ്പണ്‍ നോമിനേഷനുകളും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. ഇത്തവണ പക്ഷെ ഗ്രൂപ്പായി എത്തി തങ്ങളില്‍ നിന്ന് പുറത്തുപോകേണ്ടവരെ നിശ്ചയിക്കാനാണ് മത്സാര്‍ഥികളോട് ബിഗ് ബോസ് നിര്‍ദേശിച്ചത്.
മൂവര്‍ സംഘമായിട്ടാണ് ഇത്തവണ ഹൗസിലെ കണ്‍ഫെഷൻ റൂമില്‍ മത്സരാര്‍ഥികളില്‍ ചിലര്‍ എത്തിയത്. മറ്റ് ചിലർ രണ്ട് പേരുള്ള ഗ്രൂപ്പായുമാണ് എത്തിയത്. ഇത് പ്രകാരം ജുനൈസ്,
ഷിജു, നാദിറ എന്നിവര്‍ ഒരു ടീം ആയപ്പോള്‍ സെറീന, റെനീഷ, വിഷ്ണു എന്നിവര്‍ രണ്ടാമത്തെ ടീമായി.

അഖില്‍ മാരാര്‍, അനു. മിഥുന്‍, റിനോഷ്. സാഗര്‍, ശോഭ എന്നിങ്ങനെയായിരുന്നു രണ്ട് പേര്‍ അടങ്ങിയ ടീമുകള്‍. നോമിനേഷന് മുമ്പ് തന്നെ ബിഗ് ബോസ് പ്രത്യേകം ഒരു കാര്യം ഓര്‍മിപ്പിച്ചു. ഗ്രൂപ്പില്‍ ചര്‍ച്ച നടത്തിയാണ് ആരാണ് പോകേണ്ടതെന്ന് തീരുമാനിക്കേണ്ടതെന്ന്. അത് മാത്രമല്ല ഇത്തരത്തില്‍ നോമിനേഷന്‍ ഫ്രീ ലഭിച്ചവര്‍ക്ക് ഫിനാലെയ്ക്ക് മൂന്നാഴ്ച മുമ്പ് വരെ വീട്ടില്‍ തുടരാന്‍ സാധിക്കും എന്നാണ് ബിഗ്ബോസ് അറിയിച്ചത്.
മത്സരാർഥികളുടെ വാക്ക് തർക്കങ്ങൾക്കൊടുവിൽ ജുനൈസ്, വിഷ്ണു, അഖില്‍, റിനോഷ്, ശോഭ, സാഗര്‍ എന്നിവരാണ് നോമിനേഷനിൽ എത്തിയത്. ഇപ്രാവശ്യം പുരുഷന്മാരാണ് കൂടുതൽ.
ഇതുവരെ ഹൗസിൽ നിന്നും പുറത്തായവരിൽ ഏറെയും പേർ സ്ത്രീകളാണ്. അത് എന്താണെന്നത് സംബന്ധിച്ച് മത്സരാർഥികൾക്കിടയിലും ചർച്ചകൾ നടന്നിരുന്നു. നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ച ശേഷം നിരവധി പൊട്ടിത്തെറികൾ മത്സരാർഥികൾ തമ്മിലുണ്ടായി. ജുനൈസും നാദിറയും തമ്മിൽ ചെറിയ തർക്കങ്ങൾ വന്നു. ശേഷം ശോഭയും അഖിൽ മാരാരുമാണ് ഏറ്റുമുട്ടിയത്.
രോഷം കൊണ്ട ശോഭ അഖിലിനെ യൂദാസെന്നും വേറെ ചില ചീത്തകളും വിളിക്കുന്നുണ്ടായിരുന്നു. ശോഭ സ്വന്തം ജീവിതകഥ വെച്ചാണ് ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന തരത്തിൽ അഖിൽ മാരാർ സംസാരിച്ചുവെന്നാണ് ശോഭയുടെ ആരോപണം.

എന്നാൽ താൻ ആരുടേയും പേര് പറയാതെയാണ് അത്തരമൊരു കാര്യം തമാശയായി പറഞ്ഞതെന്ന് അഖിൽ മാരാരും പറയുന്നുണ്ടായിരുന്നു. വാക്ക് തർക്കം മൂർച്ഛിച്ചതോടെ ശോഭ കരയാനും തുടങ്ങി. നോമിനേഷനിൽ വന്നതിന് ശോഭ എന്തിനാണ് തന്നോട് ആവശ്യമില്ലാത്ത കാര്യത്തിന് ദേഷ്യപ്പെടുന്നതെന്നും അഖിൽ മാരാർ ചോദിക്കുന്നുണ്ടായിരുന്നു. അഖിൽ ഓസി ജീവിക്കുന്ന വ്യക്തിയാണെന്നും ശോഭ പറയുന്നുണ്ടായിരുന്നു. എല്ലാം പറയാൻ ഭയങ്കര എളുപ്പമാണ്.
അതിന്റെ അധ്വാനം മനസിലാക്കാൻ പറ്റാത്ത മനുഷ്യരെ ഇങ്ങനെ ഇരുന്ന് സംസാരിക്കുകയുള്ളു. ഒരാളുടെ കഷ്ടപ്പാടിനെ കളിയാക്കുകയുള്ളു. അഖിൽ ഇട്ടോണ്ട് നടക്കുന്ന ഒരു സാധനം അവന്റെ അല്ലല്ലോ. എല്ലാ ഓസല്ലേ...?. ഓസിന് ഉണ്ടാക്കി നടക്കുന്നവർക്ക് ബുദ്ധിമുട്ട് അറിയില്ല. എല്ലാം ഓസിന് കിട്ടുന്നവർക്ക് വില അറിയില്ല.
ശോഭ ക്യാമറയിൽ നോക്കി കരഞ്ഞുകൊണ്ട് പറഞ്ഞു. നോമിനേഷനിൽ വന്നാൽ ശോഭ വിക്ടിം കാർഡ് ഇറക്കുന്നത് സ്ഥിരമാണെന്നാണ് വീഡിയോ കണ്ട് പ്രേക്ഷകരിൽ ചിലർ കുറിച്ചത്. അഖിൽ മാരാർക്കെതിരെ ഏറ്റവു കൂടുതൽ കളിക്കുന്ന മത്സരാർഥിയാണ് ശോഭ. ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള ഒരു മത്സരാർഥി കൂടിയാണ് ശോഭ.


Click it and Unblock the Notifications











