'ഇനി കല്യാണവും താലികെട്ടുമൊന്നുമില്ല, സ്ട്രേറ്റ് ലിവിങ് ടു​ഗെതർ'; വിവാഹത്തെ കുറിച്ച് അഖിലിനോട് പറഞ്ഞ് ശോഭ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഇപ്പോൾ കപ്പിനായി ഹൗസിൽ മത്സരിക്കുന്നത് പതിനഞ്ച് പേരാണ്. രസകരമായതും വാശിയേറിയതുമായ ഒരു വീക്കിലി ടാസ്ക്കാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. മിഷന്‍ എക്സ് എന്നതായിരുന്നു ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്. ആൽഫ, ബീറ്റ എന്നിങ്ങനെ ടീമുകളായി തിരിച്ചാണ് മത്സരം നടന്നത്. കടുത്ത മത്സരാവേശത്തിന്റെ രണ്ടാം ഘട്ടം കൂടി പൂർത്തിയായപ്പോൾ വിജയിച്ചത് അഖിൽ മാരാർ നയിച്ച ബീറ്റ ടീമാണ്.

വീക്കിലി ടാസ്ക്ക് വരുമ്പോഴാണ് ഹൗസ് ഉണരുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഏറ്റവും അവസാനം ഹൗസിൽ നിന്നും പുറത്തായത് ദേവുവും മനീഷയുമാണ്. കഴിഞ്ഞ ആഴ്ച ഹൗസിലേക്ക് വന്ന വൈൽഡ് കാർഡ് നടി അനു ജോസഫും നന്നായി മത്സരിച്ച് മുന്നേറുന്നുണ്ട്.

ഹൗസിൽ ഏറ്റവും നന്നായി ​ഗെയിം കളിക്കുന്നവരിൽ ഒരാളാണ് ലെഡി എന്റർപ്രണർ കൂടിയായ ശോഭ വിശ്വനാഥ്. ഈ പ്രായത്തിനിടയിൽ ഒരു സ്ത്രീയും അനുഭവിക്കാൻ പാടില്ലാത്ത അത്രയേറെ പീഡനങ്ങളും പ്രശ്നങ്ങളും അനുഭവിച്ച ശേഷമാണ് ഇന്ന് കാണുന്ന നിലയിലേക്ക് ശോഭ എത്തിയത്.

Shobha Viswanath

ഇരുപത്തിയാറാം വയസിൽ വിവാഹിതയായതോടെയാണ് ശോഭയുടെ ജീവിതം അടിമുടി മാറി മറിഞ്ഞത്. മാരിറ്റൽ റേപ്പിന്റെ ഇരയാണ് താനെന്ന് ഹൗസിൽ വെച്ച് സംസാരിക്കവെയും ശോഭ വെളിപ്പെടുത്തിയിരുന്നു. നല്ലൊരു ദാമ്പത്യ ജീവിതം മകൾക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ശോഭയുടെ വിവാഹം വളരെ ആഢംരപൂർവം മാതാപിതാക്കൾ നടത്തിയത്.

2500 അധികം ആളുകൾ പങ്കെടുത്ത ​​ഗംഭീര വിവാഹമായിരുന്നു മകളുടേതെന്നും ആനയും അമ്പാരിയും കൊട്ടും മേളവും വരെ ഉണ്ടായിരുന്നുവെന്നും ശോഭയുടെ മാതാപിതാക്കൾ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ ശേഷം ഭർത്താവിനെ ഭയന്ന് താൻ ബാത്ത്റൂമിൽ‌‍ കിടന്നുറങ്ങിയ ദിവസങ്ങളുണ്ടായിരുന്നുവെന്നും ശോഭ വെളിപ്പെടുത്തിയിരുന്നു.

Shobha Viswanath

മാട്രിമോണി വഴി ശോഭയ്ക്ക് വന്ന വിവാ​ഹ ആലോചനയായിരുന്നു. എല്ലാം ഒത്തുവന്നപ്പോൾ വീട്ടുകാർ അത് ഭം​ഗിയായി നടത്തി. ശോഭ അനുഭവിച്ച ദുരിതങ്ങൾ ഹൗസിൽ മറ്റുള്ളവരോട് അവൾ പങ്കുവെക്കുന്നത് കണ്ടപ്പോൾ വല്ലാതെ വിഷമിച്ചുവെന്നും മാതാപിതാക്കൾ പറഞ്ഞിരുന്നു.

ശോഭയുടെ വിവാഹമോചനത്തെ കുറിച്ച് വളരെ വൈകിയാണ് അറിഞ്ഞതെന്നും അവളുടെ വക്കീലാരാണെന്ന് പോലും തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും തങ്ങൾ വയസായവരായതുകൊണ്ട് ഒന്നും പറഞ്ഞ് വിഷമിപ്പിക്കേണ്ടെന്ന് അവൾ വിചാരിച്ചതുകൊണ്ടാണ് ഒന്നും തങ്ങളെ അറിയിക്കാതെ ഇരുന്നതെന്നും ശോഭയുടെ മാതാപിതാക്കൾ പറഞ്ഞു.

ഇപ്പോഴിത ഹൗസിൽ വെച്ച് അഖിൽ മാരാരോട് വിവാഹ​ത്തെ കുറിച്ച് സംസാരിക്കുന്ന ശോഭയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ശോഭയുടെ കല്യാണത്തിന് തന്നെ വിളിക്കണെ എന്നാണ് അഖിൽ മാരാർ ശോഭയോട് പറയുന്നത്. ഉടൻ തന്നെ ഇനി കല്യാണമൊന്നും ഉണ്ടാവില്ലെന്ന മറുപടിയാണ് ശോഭയിൽ നിന്നും വന്നത്.

ഇനി കല്യാണമൊന്നും ഉണ്ടാവില്ല. സ്ട്രേറ്റ് ലിവിങ് ടു​ഗെതർ. കല്യാണം, താലികെട്ട് എന്നുള്ള പരിപാടിക്ക് ഇനി എന്നെ കിട്ടില്ല. എനിക്കൊരു പാട്നറിനെയാണ് വേണ്ടത്. ലിവിങ് പാട്നറിനെ. എല്ലാം ഷെയർ ചെയ്യാൻ പറ്റുന്ന പാട്നറായിരിക്കണം ശോഭ അഖിലിനോട് പറ‍ഞ്ഞു. ഈ സീസണിലെ ടോം ആന്റ് ജെറി കോമ്പോയെന്നാണ് ശോഭയേയും അഖിലിനേയും പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്.

ഇവർ തമ്മിലുള്ള വഴക്കിന്റേയും ചെറിയ ചെറിയ കൗണ്ടറുകളുടേയും വീഡിയോകൾക്ക് നല്ല സ്വീകാര്യതയും ലഭിക്കാറുണ്ട്. ശോഭയുടെ മാരാർ വിളി കേൾക്കാൻ ഭയങ്കര രസമാണെന്നും ഇരുവരും സൂപ്പർ കോമ്പോയാണെന്നുമാണ് പ്രേക്ഷകർ പറയാറുള്ളത്. ഇരുവർക്കും നല്ല രീതിയിൽ ഫാൻസിനെ ഉണ്ടാക്കാൻ കുറഞ്ഞ ദിവസത്തിനുള്ളിൽ സാധിച്ചിട്ടുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X