'ജീവിതം വെച്ച് കളിക്കരുത്'; ബി​ഗ് ബോസ് മലയാളത്തിൽ സംഭവിക്കുന്ന പിഴവ്; 'ഹിന്ദിയിലതില്ല'

കാത്തിരിപ്പുകൾക്കൊടുവിൽ ബി​ഗ് ബോസിന്റെ അഞ്ചാം സീസൺ വരാൻ പോവുകയാണ്. നാലാം സീസണുണ്ടാക്കിയ തരം​ഗം മൂലം ഇത്തവണ വൻ ഹൈപ്പാണ് അഞ്ചാം സീസണിനുള്ളത്. നാലാം സീസൺ സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നതും ശ്രദ്ധേയമാണ്. പ്രെഡിക്ഷൻ ലിസ്റ്റ് പ്രകാരം മികച്ച മത്സരാർത്ഥികളാണ് അഞ്ചാം സീസണിൽ അണിനിരക്കാൻ പോവുന്നത്. സോഷ്യൽ മീഡിയയിൽ ഇനി ഫാൻ ഫൈറ്റുകളുടെ കാലമാണ് വരാൻ പോവുന്നത്.

ഇതിന് ചൂട് പകരാൻ ബി​​ഗ് ബോസ് റിവ്യൂവേഴ്സും എത്തുന്നതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ബി​ഗ് ബോസ് മയത്തിൽ മുങ്ങും. ബി​​ഗ് ബോസ് സീസണുകളെ മികച്ച രീതിയിൽ റിവ്യൂ ചെയ്യുന്ന വ്യക്തിയാണ് രേവതി. ബി​ഗ് ബോസ് മല്ലു ടോക്സിലൂടെ ഏറെക്കുറെ കൃത്യമായ ബി​ഗ് ബോസ് വിവരങ്ങൾ രേവതി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ബി​ഗ് ബോസ് ഷോയെക്കുറിച്ച് കൗമിദി മൂവീസിനോട് രേവതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

'പുറത്ത് നിന്ന് സപ്പോർട്ടുണ്ടായിട്ട് കാര്യമില്ല. വീട്ടിനുള്ളിൽ എന്ത് നടക്കുമെന്ന് പറയാൻ പറ്റില്ല. മാജിക് വീടാണത്. നമുക്ക് സ്ക്രീൻ സ്പേസ് കിട്ടണം. അതിന് എല്ലാ കാര്യത്തിലും ഇടപെടണം. ഒന്നിലും മാറി നിൽക്കരുത്. ഞാൻ സീരിയൽ സ്റ്റാറല്ലേ മാറി നിൽക്കാമെന്ന് കരുതിയാൽ വാഴ എന്ന പേര് കിട്ടും. എന്തായാലും നെ​ഗറ്റീവ് പറയും. സംസാരിച്ചില്ലെങ്കിലും പറയും. അപ്പോൾ സംസാരിക്കുക. എന്തായാലും പോയില്ലേ'

Bigg Boss

സാബു മോൻ, അർച്ചന, രഞ്ജിനിയൊക്കെ അങ്ങനെ നിന്നവരാണെന്നും രേവതി പറയുന്നു. പേളിയുടേത് സൈലന്റ് ​ഗെയിം ആയിരുന്നു. സീസൺ 2 ൽ രജിത് കുമാർ മുഴുവൻ സംസാരമായിരുന്നു. ആര്യ ശക്തമായി എതിരെ നിന്നു. നിലപാടെന്നത് ആര്യക്കുണ്ടായിരുന്നു. രജിത് കുമാറിന് ഫാൻസുണ്ടെന്ന് പുറത്ത് നിന്ന് സൂചന കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു. എന്നിട്ടും ആര്യ ശക്തമായി നിലപാടിലുറച്ച് നിന്നു. സീസൺ 3 യിൽ ഏകദേശം എല്ലാവരും ഒരുപോലെ ആയിരുന്നെന്നും രേവതി അഭിപ്രായപ്പെട്ടു.

‌സീസൺ ഫോറിൽ എല്ലാവരും ഒരു വിധം റിയലായിരുന്നു പ്രീ പ്ലാൻ ചെയ്ത് കളിച്ചത് റോബിനാണ്. ബ്ലെസ്ലിയുടേത് സൈലന്റ് ​ഗെയിം ആയിരുന്നു.
ഒറിജിനൽ പ്ലേയേർസാണ് അഞ്ചാം സീസണിലെന്ന് പ്രെമോയിൽ പറയുന്നത് നാലാം സീസണിലെ മത്സരാർത്ഥികളെ ഒന്ന് കുത്തിയതാണെന്ന് വേണമെങ്കിൽ പറയാമെന്നും രേവതി അഭിപ്രായപ്പെട്ടു. ഫേക്ക് ആണെങ്കിൽ വീക്കെൻഡിൽ അത് പ്രൂവ് ചെയ്യണം. അത് വളരെ കുറവാണ്. മത്സരാർത്ഥികളുടെ ​ഗെയ്മിനെ പൊളിക്കാൻ നോക്കാറില്ല. ഫേക്കായി കളിക്കുന്നതെങ്കിൽ ഇവരത് പറയില്ല. മറ്റ് ഭാഷകളിലാണെങ്കിൽ പറയും.

പുറത്ത് നടക്കുന്നതെന്തെന്ന് ഡയരക്ട് സൂചന നൽകും. കപ്പിൾ കോംബോ വന്നാൽ അവർക്ക് ഫ്യൂച്ചറിൽ പ്രശ്നമാവുമെങ്കിൽ സൂചന കൊടുക്കും.
ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം റോബിനുൾപ്പെടെയുള്ളവർ പിന്നീടും ഫൈറ്റ് തുടരേണ്ടതില്ലെന്നും രേവതി അഭിപ്രായപ്പെട്ടു. ബി​ഗ് ബോസ് ഹിന്ദിയിൽ വീട്ടിൽ നിന്നിറങ്ങിയ ശേഷം മത്സരാർത്ഥികളായവർ തമ്മിൽ പ്രശ്നങ്ങളില്ല.

Bigg Boss

പ്രശ്നങ്ങളൊക്കെ അവിടെ കളഞ്ഞ് കരിയറുമായി മുന്നോട്ട് പോവുക. വീട്ടിൽ നമ്മളെ കാണുന്നത് ബി​ഗ് ബോസ് പ്രേക്ഷകരാണ്. പുറത്തേക്കിറങ്ങുമ്പോൾ നാട്ടുകാർ മുഴുവനുമുണ്ട്. അറിയാത്ത ആളുകളിൽ നിന്ന് വിമർശനം വരും. ജീവിതം വെച്ച് കളിക്കരുതെന്ന് രേവതി ചൂണ്ടിക്കാട്ടി. പുറത്തിറങ്ങിയ ശേഷമുള്ള വഴക്കുകൾ സോഷ്യൽ മീഡിയ ആഘോഷിക്കും. പക്ഷെ നഷ്ടമുണ്ടാവുന്നത് അവനവന് തന്നെയാണെന്നും രേവതി അഭിപ്രായപ്പെട്ടു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X