'എന്നാ പിന്നെ... ഇയാളുടെ കൂടെ ഒരെണ്ണം താ...'; കയ്യിൽ സൂക്ഷിക്കാൻ അഖിലിന്റെ ഫോട്ടോ ചോ​ദിച്ച് ശോഭ വിശ്വനാഥ്!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവും അവസാനിക്കാൻ പോവുകയാണ്. ഏഴ് നാളുകൾ കൂടി കഴിയുമ്പോൾ ആരാണ് സീസൺ ഫൈവിന്റെ വിന്നറെന്ന് പ്രേക്ഷകർക്ക് അറിയാൻ സാധിക്കും. ഏഴുപേരാണ് ഹൗസിൽ ഇപ്പോൾ അവശേഷിക്കുന്നത്. അവരിൽ ഒരാൾ കൂടി മിഡ് വീക്ക് എവിക്ഷനിൽ പുറത്താകാൻ സാധ്യതയുണ്ട്. ഫൈനൽ സിക്സായിരിക്കും ​ഗ്രാന്റ് ഫിനാലെ വേദയിൽ എത്തുക.

മറ്റ് സീസണുകളെ അപേ‌ക്ഷിച്ച് കാര്യമായ കോളിളക്കങ്ങൾ പ്രേക്ഷകർക്കിടയിൽ സൃഷ്ടിക്കാൻ സാധിക്കാതെ പോയൊരു സീസണാണ് ഇപ്പോഴത്തേത്. സേഫ് ​ഗെയിം, ​ഗ്രൂപ്പ് ​ഗെയിം എന്നിവയാണ് മത്സരാർത്ഥികൾ‌ കൂടുതലും ഉപയോ​ഗിച്ചത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് പലപ്പോഴും ലൈവ് കാണാൻ മടുപ്പ് തോന്നിയിരുന്നു. കാര്യമായ കണ്ടന്റുകൾ സമ്മാനിക്കാനും മത്സരാർത്ഥികൾക്കായില്ല.

പക്ഷെ മറ്റൊരു പ്രത്യേകത പകയും വിദ്വേഷവും മത്സരാർത്ഥികൾ മനസിൽ സൂക്ഷിക്കുന്നില്ലെന്നതാണ്. എത്ര വലിയ വഴക്കുകൾ ഉണ്ടായാലും മത്സരാർത്ഥികൾ തന്നെ പറഞ്ഞ് തീർക്കാറുണ്ട്. എന്നാൽ സീസൺ ഫോറിലൊന്നും അങ്ങനെയായിരുന്നില്ല.

മത്സരാർത്ഥികൾ ഹൗസിൽ നിന്ന് ഇറങ്ങിയ ശേഷവും പരസ്പരം സോഷ്യൽമീഡിയ വഴി തർക്കങ്ങളും വഴക്കുകളും ഉണ്ടാകാറുണ്ട്. ഒരു വർഷത്തോളം വരെ ശത്രുത സൂക്ഷിച്ച മത്സരാർത്ഥികളും മുൻ സീസണുകളിലുണ്ടായിട്ടുണ്ട്.

Akhil Marar

സീസൺ ഫൈ‌വിൽ ഏറ്റവും കൂടുതൽ വഴക്കുകൾ ഉണ്ടായിട്ടുള്ളത് ശോഭ വിശ്വനാഥും അഖിൽ മാരാരും തമ്മിലാണ്. അഖിൽ ഇഷ്ടക്കേട് മനസിൽ സൂക്ഷിക്കാതെ ഓരോ വഴക്ക് കഴിയുമ്പോഴും അത് ഉപേക്ഷിക്കാറുണ്ട്. എന്നാൽ ശോഭ വിശ്വനാഥ് എല്ലാ കാര്യങ്ങൾക്കും അഖിലിനെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചിരുന്നത്.

അഖിലിനെ പുറത്താക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളും ശോഭയാണ്. ഫാമിലി വീക്ക് കഴിഞ്ഞശേഷം ശോഭയ്ക്ക് തിരിച്ചറിവുകൾ ഉണ്ടാവുകയും അഖിലിനോട് സൗഹൃദത്തിലാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അഖിലുമായുള്ള ശോഭയുടെ രസകരമായ ഒരു സംഭാഷണമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

എവിക്ഷൻ പ്രക്രിയ നടത്തുന്നതിന് വേണ്ടി മത്സരാർത്ഥികൾക്ക് ബി​ഗ് ബോസ് ഓരോരുത്ത​രുടെയും ഫോട്ടോ പതിപ്പിച്ച ചെറിയ കോയിനുകൾ നൽകിയിരുന്നു. എവിക്ഷനും എപ്പിസോഡും കഴിഞ്ഞ് അവശേഷിച്ച ഏഴ് മത്സരാ‍ർത്ഥികൾ ആ കോയിനുകൾ ഭാ​ഗിച്ച് എടുത്തു. എന്നാൽ ആ സമയത്ത് ശോഭ മനപൂർവം അഖിലിന്റെ ഫോട്ടോ പതിപ്പിച്ച കോയിനുകൾ എടുത്തില്ല.

അഖിൽ ശോഭയുടെ ഫോട്ടോ പതിപ്പിച്ച കോയിൻ ചോദിച്ച് എത്തിയപ്പോൾ അഖിലിന്റെ ഫോട്ടോയുള്ള കോയിൻ വാങ്ങി സൂക്ഷിക്കണമെന്ന ആ​ഗ്രഹം ശോഭയ്ക്കുമുണ്ടായി. 'എന്നാ പിന്നെ... ഇയാളുടെ കൂടെ ഒരെണ്ണം താ...' എന്ന് വളരെ രസകരമായി ശോഭ അഖിലിനോട് പറയുകയും ചെയ്തു.

പൊതുവെ അഖിലിനോട് ഇത്തരത്തിൽ മൃദുലമായി സംസാരിക്കാത്ത ശോഭയുടെ മാറ്റം സഹമത്സരാർത്ഥികളെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തി. ശോഭ അഖിലിനോട് കോയിൻ ചോ​ദിക്കുന്നത് കണ്ടപ്പോൾ ചിത്രം സിനിമയിലെ മോഹൻലാൽ-രഞ്ജിനി കോമ്പോ ഓർമ്മ വന്നുവെന്നാണ് മറ്റുള്ള മത്സരാർത്ഥികൾ പറഞ്ഞത്.

'ഞാൻ സെറീനയോടും നാദിറയോടും റെനീഷയോടുമൊക്കെ വൻ അടിയുണ്ടായിട്ടുണ്ട്. അവരെല്ലാം എന്റെ അടുത്ത് ഇപ്പോൾ സഹകരിക്കുന്നുണ്ടല്ലോ... പിന്നെ നിനക്ക് മാത്രം എന്താണ് പ്രശ്നം?. ജുനൈസിനെ പറഞ്ഞിന്റെ പകുതി പോലും ഞാൻ ശോഭയെ പറഞ്ഞിട്ടില്ലെന്നാണ്', അഖിൽ മറുപടിയായി ശോഭയോട് പറഞ്ഞത്.

Akhil Marar

ശോഭ-അഖിൽ കോമ്പോ ടോം ആന്റ് ജെറി കോമ്പോയായാണ് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ശോഭയുടെ മാതാപിതാക്കൾക്ക് പോലും ഏറ്റവും ഇഷ്ടമുള്ള മത്സരാർത്ഥി അഖിൽ മാരാരാണ്. ഫാമിലി വീക്കിൽ ഹൗസിലേക്ക് വന്ന ഭൂരിഭാ​ഗം കുടുംബാം​ഗങ്ങളും അഖിൽ മാരാരുടെ ​ഗെയിമിനെ പ്രശംസിക്കുന്നത് കണ്ടപ്പോഴാണ് എല്ലാത്തിനും ആവശ്യമില്ലാതെ എതിർത്താൽ പ്രേക്ഷകർക്കിടയിൽ തനിക്ക് നെ​ഗറ്റീവ് ഇമേജ് വരുമെന്ന് ശോഭയ്ക്ക് മനസിലായത്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X