'ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല...'; ശോഭയെ കൈകളിൽ എടുത്തുകൊണ്ട് വന്ന് അഖിൽ മാരാർ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിലെ ശക്തരായ രണ്ട് മത്സരാർഥികളാണ് അഖിൽ മാരാരും ശോഭ വിശ്വനാഥും. ഇരുവരും തമ്മിൽ സ്നേഹത്തിൽ സംസാരിക്കുന്ന ഒരു രം​ഗം പോലും പ്രേക്ഷകന് കാണാൻ സാധിക്കില്ല. രണ്ടുപേരും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവരായതുകൊണ്ട് തന്നെ നേരിൽ കണ്ടാൽ വാക്ക് തർക്കവും അടിയുമാണ്.

പ്രേക്ഷകർ ഇവരെ ടോം ആന്റ് ജെറി കോമ്പോ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കഴിഞ്ഞ ദിവസം വയറ് സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് വിദ​ഗ്ദ ചികിത്സയ്ക്കായി അഖിലിനെ മാറ്റിയിരുന്നു.

എല്ലാവിധ ഭക്ഷണവും അഖിൽ കഴിക്കാറില്ല. അതുകൊണ്ട് തന്നെ ആരോ​ഗ്യസ്ഥിതി വളരെ മോശമായിരുന്നു. ആശുപത്രിയിലേക്ക് അഖിലിനെ മാറ്റിയെന്ന് ബി​ഗ് ബോസ് അറിയിച്ച ശേഷം ശോഭ വിശ്വനാഥ് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. അതുവഴി അഖിലിനെ സ്വന്തം നാടായ കൊല്ലത്തേക്ക് പാക്ക് ചെയ്യാൻ വഴിയുണ്ടോയെന്നാണ് ശോഭ ബി​ഗ് ബോസിനോട് ചോദിച്ചത്.

Sobha Viswanath-Akhil Marar

അസുഖം മൂലം ആശുപത്രിയിലേക്ക് മാറ്റിയൊരാളെ കുറിച്ച് ശോഭ ഇത്തരത്തിൽ പറഞ്ഞത് വളരെ ക്രൂരമായിപ്പോയി എന്നാണ് പിന്നീട് പ്രേക്ഷകരിൽ ഭൂരിഭാ​ഗവും ശോഭയെ വിമർശിച്ച് ​കുറിച്ചത്. ശക്തനായൊരു മത്സരാർഥിയോട് മത്സരിച്ച് മുന്നോട്ട് വരുമ്പോഴാണ് വിജയത്തിന് അർ‌ഥമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ അഖിലിനെ ശോഭ ഭയപ്പെടുന്നത് വളരെ മോശമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.

സ്ത്രീകളിൽ ഏറ്റവും ശക്തയായ ഫാൻബേസുള്ള മത്സരാർഥി കൂടിയാണ് ശോഭ. ആശുപത്രിവാസത്തിനും ചികിത്സയ്ക്കും ശേഷം അഖിൽ മാരാർ പൂർവാധികം ശക്തിയോടെ ഹൗസിൽ തിരിച്ചെത്തിയിട്ടുണ്ട്.

​ഗംഭീ‌ര വരവേൽപ്പാണ് അഖിൽ തിരിച്ച് വന്നപ്പോൾ ഹൗസിലെ മറ്റ് അം​ഗങ്ങൾ നൽകിയത്. അഖിൽ തിരികെ വന്നപ്പോൾ ലെച്ചുവിനെപ്പോലെ യാത്ര പറഞ്ഞിട്ട് പോകാൻ വന്നതാണോയെന്ന സംശയം മത്സരാർഥികൾക്കുണ്ടായിരുന്നു. എന്നാൽ പിന്നീട് അഖിൽ അസുഖം ബേധമായിയെന്ന് വ്യക്തമാക്കിയപ്പോഴാണ് സുഹൃത്ത് ഷിജുവിന് അടക്കം സമാധാനമായത്.

അഖിലിനെ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ മുതൽ‌ ഷിജുവും വിഷ്ണുവുമെല്ലാം മാരാർ തിരിച്ച് വരുമോ ഇല്ലയോ എന്നത് ആലോചിച്ച് സങ്കടത്തിലായിരുന്നു. അഖിൽ തിരികെ ഹൗസിലേക്ക് വന്നത് കണ്ട് ശോഭയ്ക്ക് വലിയ സന്തോഷമൊന്നുമുണ്ടായിരുന്നില്ല.

Akhil Marar

അഖിലിനെ എല്ലാവരും വന്ന് കെട്ടിപിടിച്ച് സമാധാനിപ്പിച്ച ശേഷമാണ് ശോഭ അഖിലിന് അടുത്തേക്ക് വന്നതും സംസാരിച്ചതും. അതുവരെ അകന്ന് മാറിനിൽക്കുകയായിരുന്നു. ഇപ്പോഴിതാ തിരികെ ഹൗസിലേക്ക് വന്ന അഖിൽ ശോഭയെ കൈകളിൽ കോരിയെടുത്ത് കൊണ്ടുപോകുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

കൺഫഷൻ റൂമിലേക്ക് ബി​ഗ് ബോസ് വിളിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സങ്കടപ്പെട്ടിരിക്കുകയായിരുന്നു ശോഭ. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാനും കൂട്ടാക്കിയില്ല. ഇത് അറിഞ്ഞാണ് അഖിൽ ശോഭയെ ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയത്. എന്നാൽ അഖിൽ വിളിച്ചിട്ടും ശോഭ വരാൻ കൂട്ടാക്കിയില്ല.

അവസാനം ശോഭയെ അഖിൽ കൈകളിൽ കോരിയെടുത്ത് ഡൈനിങ് ടേബിളിന് മുകളിൽ‌‍ കൊണ്ടുവന്ന് ഇരുത്തി 'ഭക്ഷണം കഴിക്കടിയെന്ന്' പറയുന്നതും പുതിയ വീഡിയോയിൽ കാണാം. വീ‍ഡിയോ വൈറലായതോടെ ടോം ആന്റ് ജെറി കോമ്പോ വീണ്ടും കാണാൻ സാധിച്ച സന്തോഷത്തിലാണ് പ്രേക്ഷകർ. അതേസമയം കഴിഞ്ഞ ദിവസം നടന്ന ക്യാപ്റ്റൻസി ടാസ്ക്ക് വിജയിച്ചത് ശോഭയാണ്. പക്ഷെ ക്യാപ്റ്റൻസി ടാസ്ക്കിനിടെ ശോഭ കള്ളകളി കളിച്ചുവെന്ന ആരോ​പണം പ്രേക്ഷകർക്കിടയിലും സഹമത്സരാർഥികൾക്കിടയിലുമുണ്ട്.

അനുവാണ് ശോഭ കള്ളകളി കളിച്ചുവെന്നതിൽ ആദ്യം സംശയം പ്രകടിപ്പിച്ചത്. സഹമത്സരാർഥികൾക്ക് തന്റെ കള്ളകളി മനസിലായിയെന്ന് തിരിച്ചറിഞ്ഞതിന്റെ ടെൻഷനിലാണ് ശോഭ. അതേകുറിച്ച് താരം റിനോഷ് ജോർജിനോട് സംസാരിക്കുകയും ചെയ്തിരുന്നു. ഈ ആഴ്ച എവിക്ഷൻ പ്രക്രിയ നേരിടുന്നവരിൽ ഒരാൾ‌ ശോഭയാണ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X