'അവൾക്ക് ഞങ്ങളോട് നുണ പറയേണ്ട ആവശ്യമില്ല, അനുഭവം അതാണ്'; റോണാൾഡൊ ധോത്തി വിഷയത്തിൽ ശോഭയുടെ സുഹൃത്ത്!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ചൊരു മത്സരാർത്ഥിയാണ് ശോഭ വിശ്വനാഥ്. ഹൗസിൽ തുടക്കം മുതൽ ഇതുവരെയും ഒറ്റയ്ക്ക് നിന്നാണ് ശോഭ കളിച്ചിട്ടുള്ളത്. നൂറ് ദിവസം മനസിൽ കണ്ട് ഫിനാലെയ്ക്കുള്ള സാരി വരെ കയ്യിൽ കരുതിയാണ് ശോഭ എത്തിയത്. അതുകൊണ്ട് തന്നെ കപ്പ് നേടുമെന്ന ആത്മവിശ്വാസം ശോഭയ്ക്കുണ്ട്.

വീവേഴ്സ് വില്ലേജ് എന്നൊരു മഹത്തായ സംരംഭത്തെ ചുക്കാൻ പിടിച്ചാണ് ശോഭ സമൂഹത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തിയത്. അടുത്തിടെ വീക്ക്ലി ടാസ്ക്കിന്റെ ഭാ​ഗമായി ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കവെ ശോഭ പറഞ്ഞ ചില കാര്യങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു.

ലോക പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡൊയ്ക്ക് ഒരു മുണ്ട് ചെയ്ത് ഡിസൈൻ ചെയ്ത് കൊടുക്കാനുള്ള ഓർഡർ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ശോഭ വെളിപ്പെടുത്തിയത്. അത് തന്റെ കരിയറിലെ വലിയൊരു നേട്ടമാണെന്ന രീതിയിലും ശോഭ സംസാരിച്ചു.

സംഭവം വളരെ വേ​​ഗത്തിൽ വൈറലാവുകയും ശോഭയ്ക്കെതിരെ ട്രോളുകൾ വരികയും ചെയ്തിരുന്നു. പട്ടാള ഉദ്യോ​ഗസ്ഥയുമായി തനിക്ക് പ്രണയമുണ്ടായിരുന്നുവെന്ന് അനിയൻ മിഥുൻ വെളിപ്പെടുത്തുകയും അത് ചർച്ചയാവുകയും ചെയ്ത സമയത്താണ് ശോഭ റൊണാൾ‌ഡൊയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ചർച്ചയായത്.

Sobha Viswanath

ഇപ്പോഴിതാ റൊണാൾഡൊ വിഷയത്തിൽ ശോഭയുടെ ഉറ്റ ചങ്ങാതി അന്ന പറ‍ഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശോഭയെ കുറിച്ച് സുഹൃത്ത് സംസാരിച്ചത്.

'നാല് മാസം മുമ്പാണ് വളരെ എക്സൈറ്റഡായി വന്ന് ശോഭ ഞങ്ങൾ കുറച്ച് സുഹൃത്തുക്കളോട് റൊണാൾഡൊയ്ക്ക് വേണ്ടി ധോത്തി ഡിസൈൻ ചെയ്യാൻ ഓഡർ കിട്ടിയെന്ന് പറഞ്ഞത്. സിനിമാതാരങ്ങളുമായെല്ലാം ശോഭയ്ക്ക് കണക്ഷനുണ്ട്.'

'അവൾക്ക് ഞങ്ങളോട് നുണ പറയേണ്ട ആവശ്യം ഇല്ലെന്നും അന്ന പറഞ്ഞു. അവളെ ഞങ്ങൾക്ക് വിശ്വാസമാണ്. എന്തും അച്ചീവ് ചെയ്യാൻ കഴിവുള്ള വ്യക്തിയാണ് ശോഭ.'

'അത്രത്തോളം കഴിവ് ശോഭയ്ക്കുണ്ടെന്നും', സുഹൃത്ത് പറയുന്നു. ജയിക്കണമെന്ന വാശിയോടെയാണ് ശോഭ എപ്പോഴും കളിക്കാറുള്ളതെന്നും സുഹൃത്ത് അന്ന പറയുന്നു. 'വളരെ കോംപിറ്റേറ്റീവാണ് ശോഭ. ഓണത്തിന് ചെറിയ മത്സരങ്ങൾ ഞങ്ങൾ സുഹൃത്തുക്കൾ നടത്തുമ്പോൾ പോലും ശോഭ പരമാവധി കഴിവെടുത്ത് മത്സരിക്കും.'

'നല്ല കോൺഫിഡൻസുണ്ട് ശോഭയ്ക്ക്. ഞങ്ങളുടെ വോട്ട് ശോഭയ്ക്കാണ്. അഖിലി‌ന്റെ പ്രവൃത്തികൾ ഷോ എന്റർടെയ്നിങ് ആക്കാൻ വേണ്ടിയുള്ളതാണ്. പക്ഷെ ശോഭയ്ക്ക് വളരെ അധികം സ്ട്ര​ഗിൾ ചെയ്തൊരു കഴിഞ്ഞ കാലം ഉള്ളതുകൊണ്ട് അവൾ എല്ലാത്തിനെയും ആ രീതിയിലാണ് ആദ്യം സമീപിക്കുക. ഒരുപാട് അനുഭവിച്ചിട്ടാണ് അവൾ‌ ആ സ്റ്റേജിൽ എത്തിയത്.'

Sobha Viswanath

'അതുകൊണ്ട് തന്നെ അഖിലിനെ ആ കണ്ണിൽ കാണേണ്ടതില്ലെന്ന് ശോഭയോട് പറയാൻ മാത്രമാണ് ഞാനും അച്ഛനും അമ്മയും എല്ലാം ശ്രമിച്ചത്. അതുപോലെ തന്നെ ശോഭയ്ക്ക് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമാണ്. അവൾക്ക് കുഞ്ഞുങ്ങൾ വേണമെന്നത് ആ​ഗ്രഹമായിരുന്നു. അത് മാത്രം നടന്നില്ല. ശോഭയുടെ കയ്യിൽ ചെറിയ കുഞ്ഞുങ്ങളെ കൊടുക്കാൻ ഞങ്ങൾക്ക് പേടിയാണ്. അവൾ അതുപോലെ ഓമനിക്കും.'

'എന്റെ മക്കളെ പോലും പൊന്നുപോലെയാണ് ശോഭ നോക്കാറുള്ളത്. ശോഭയ്ക്ക് വിവാഹ​മോചനം ലഭിക്കാത്തത് രണ്ടുകൂട്ടരും തമ്മിൽ തീരുമാനങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണെന്നും', അന്ന പറയുന്നു. എല്ലാ ​ഗെയിമിലും നൂറ് ശതമാനം കൊടുത്ത് കളിക്കാൻ ശോഭ ശ്രമിക്കാറുണ്ട്. ഒരു ​ഗെയിമിൽ പോലും ശോഭ പിന്നോട്ട് പോയതായി പ്രേക്ഷകർക്ക് പറയാൻ സാധിക്കില്ല.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X