'അഖിലിനെ പുറത്താക്കാൻ അവസരം ലഭിച്ചിട്ടും മാപ്പ് കൊടുത്ത് വിട്ടു'; ശോഭ സെറീനയോട് പറഞ്ഞത് ചർച്ചയാകുന്നു!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് പ്രേക്ഷകർക്ക് ഇന്നലത്തെ വീക്കെന്റ് എപ്പിസോഡ് വളരെ നിർണായകമായിരുന്നു. 'ആളുകളെ സുഖിപ്പിച്ചല്ലേ നീ നിന്റെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന്' അഖിൽ ശോഭയോട് വാക്ക് തർക്കത്തിനിടെ ചോദിച്ചത് ഹൗസിലും പുറത്തും വലിയ രീതിയിൽ ചർച്ചയായിരുന്നു.

അത്തരം വാക്കുകൾ സ്ത്രീകൾക്ക് നേരെ പ്രയോ​ഗിക്കുമ്പോൾ അതുകേട്ട് നിൽക്കുന്നവർ പല അർഥത്തിലുമായിരിക്കും മനസിലാക്കുകയെന്നും അത് കേൾക്കുന്ന സ്ത്രീയുടെ അഭിമാനം പോലും ചോദ്യം ചെയ്യപ്പെടുമെന്നും ഹൗസിലുള്ളവർ തന്നെ അഖിലിനോട് ശോഭയ്ക്ക് വേണ്ടി ‌സംസാരിക്കവെ പറഞ്ഞിരുന്നു.

'നീ സുഖിപ്പിച്ചല്ലേ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന' പദപ്രയോ​ഗം ഹൗസിൽ എത്തിയ ശേഷം ശോഭയെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച വാക്കുമായിരുന്നു. അഖിലിന്റേയും ശോഭയുടേയും വാക്ക് തർക്കം വൈറലായതോടെ വനിത കമ്മീഷൻ വരെ സംഭവത്തിൽ വിശദീകരണം ചോദിച്ചുവെന്നാണ് വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ അഖിലിനോടും ശോഭയോടും വിഷയത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

Sobha Viswanath

ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട വിഷയമായതിനാൽ അഖിൽ മാരാരെ ബി​ഗ് ബോസ് ടീം ഷോയിൽ നിന്നും പുറത്താക്കുമെന്നാണ് പ്രമോ കൂടി പുറത്ത് വന്നതോടെ പ്രേക്ഷകരും അഖിൽ മാരാർ ഫാൻസും കരുതിയിരുന്നത്. നിലവിൽ സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥി അഖിലാണ്.

ഹൗസിൽ കണ്ടന്റ് തരുന്ന ചുരുക്കം ചില മത്സരാർഥികളിൽ ഒരാളും അഖിലാണ്. പക്ഷെ ആരാധകർ ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല. സുഖിപ്പിക്കൽ എന്ന വാക്ക് ശോഭയും അഖിലിന്റെ പേരുമായി ചേർത്ത് റെനീഷയോടും പറഞ്ഞിരുന്നു. അതും ഈ വിഷയം ചർച്ച ചെയ്യവെ മോഹൻലാൽ ശോഭയോട് പറഞ്ഞു.

രണ്ടുപേരുടേയും തെറ്റ് മോഹൻലാൽ മനസിലാക്കി കൊടുത്തതോടെ അഖിൽ ശോഭയോട് മാപ്പ് പറഞ്ഞു. അതോടെ സുഖിപ്പിക്കൽ എന്ന വാക്ക് കൊണ്ടുണ്ടായ പ്രശ്നങ്ങൾ അവസാനിച്ചു. സോറി പറഞ്ഞ് അവസാനിപ്പിക്കാൻ മാത്രമാണ് മോഹൻലാൽ അഖിലിനോട് പറ‍ഞ്ഞത്. അല്ലാതെ അഖിലിനെ പുറത്താക്കണോ ഹൗസിൽ നിർത്തണോ എന്നതിൽ ശോഭയ്ക്ക് തീരുമാനം എടുക്കാൻ അവസരം മോഹൻലാൽ കൊടുത്തിരുന്നില്ല.

പക്ഷെ കൺഫഷൻ റൂമിൽ നടന്നതിനെ കുറിച്ച് ശോഭ റെനീഷയോടും സെറീനയോടും പറഞ്ഞപ്പോൾ അഖിലിനെ പുറത്താക്കാൻ അവസരം ഉണ്ടായിട്ടും താൻ മാപ്പ് കൊടുത്തു എന്ന തരത്തിലാണ് സംസാരിച്ചത്. അത്തരത്തിൽ ശോഭ സംസാരിക്കുന്ന വീ‍ഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്.

Sobha Viswanath

ശോഭയുടെ ഔദാര്യത്തിൽ അഖിൽ മാരാർ ഹൗസിൽ തുടരുന്നുവെന്ന ഇമേജ് മറ്റുള്ള മത്സാർഥികളിൽ ശോഭ ഉണ്ടാക്കിയെടുത്തുവെന്നാണ് വീഡിയോ വൈറലായതോടെ ആരാധകർ കമന്റായി കുറിച്ചത്. കാര്യങ്ങൾ വളച്ചൊടിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതും തെറ്റിദ്ധാരണ പടർത്തുന്നതും ശോഭയ്ക്ക് തന്നെ വിനയാകുമെന്നും കമന്റുകളുണ്ട്. അഖിൽ സോറി പറഞ്ഞപ്പോൾ വിഷയം അവസാനിച്ചുവെന്നത് ശോഭയിലും സങ്കടമുണ്ടാക്കിയിട്ടുണ്ട്.

ഇത്ര വേ​ഗം താൻ ക്ഷമിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് മോഹൻലാൽ സംസാരിച്ചപ്പോൾ നിറഞ്ഞ കണ്ണുകളോടെ ശോഭ പറഞ്ഞത്. വനിത കമ്മീഷൻ വരെ ഇടപെട്ട വിഷയമായതുകൊണ്ടാണ് കൂടുതൽ വഷളാക്കാതെ കൺഫഷൻ റൂമിൽ ശോഭയേയും അഖിലിനേയും വിളിച്ച് മോഹൻലാൽ ചർച്ച ചെയ്തത്.

അഖിൽ കൂടി പുറത്തായിരുന്നെങ്കിൽ സീസൺ ഫൈവ് വൻ പരാജയമായി മാറുമായിരുന്നു. ​ഗെയിം മനസിലാക്കി പ്രവോക്ക് ചെയ്യേണ്ടവരെ പ്രവോക്ക് ചെയ്ത് സ്ട്രോങായി മുന്നോട്ട് പോകുന്ന മത്സരാർഥി അഖിൽ മാരാർ‌ മാത്രമാണ്. ശോഭ പോലും ആദ്യം മുതൽ ഇന്ന് വരെ ടാർജറ്റ് ചെയ്യുന്നത് അഖിലിനെയാണ്. പക്ഷെ അഖിലിനൊത്ത എതിരാളി ഹൗസിലില്ല. ഹൗസിൽ പോയി വന്ന ചലഞ്ചേഴ്സ് അടക്കം ഇക്കാര്യം സമ്മതിക്കുന്നുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X