ശോഭ വിശ്വനാഥിനെ എല്ലാവരും ചേർന്ന് പുറത്താക്കി?, നാദിറയും ചതിച്ചു, അഖിലിനെതിരെ പൊട്ടിത്തെറിച്ച് പടിയിറക്കം!
പത്ത് പേരാണ് ബിഗ് ബോസ് ഹൗസിൽ അവശേഷിക്കുന്നത്. എഴുപത് ദിവസം പിന്നിട്ടതോടെ മത്സരത്തിന്റെ കടുപ്പമേറുകയാണ്. മാനസിക പിരിമുറുക്കം മത്സരാർത്ഥികളേയും ബാധിക്കുന്നു. അതേസമയം ഹൗസിൽ ഇന്ന് സ്പോട്ട് എവിക്ഷൻ നടക്കാൻ പോവുകയാണ്.
പുറത്തേക്ക് പോകാനായി എല്ലാവരും ഒന്നടങ്കം തെരഞ്ഞെടുത്തത് ശോഭ വിശ്വനാഥിനെയാണെന്നാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. അഖിൽ, നാദിറ തുടങ്ങിയവരെല്ലാം ശോഭയുടെ പേരാണ് നിർദേശിച്ചത്. റിനോഷ് അഖിൽ മാരാരുടെ പേരാണ് പറഞ്ഞത്. ഫേക്ക് പേഴ്സണാലിറ്റിയാണ് അഖിലിന്റേതെന്നാണ് കാരണമായി റിനോഷ് പറഞ്ഞത്.
ശോഭയാണ് പുറത്താകാൻ പോകുന്നതെന്ന അന്തിമ തീരുമാനം വന്നതോടെ ജുനൈസ് ശോഭയ്ക്ക് വേണ്ടി വാദിക്കുന്നതും പുതിയ പ്രമോയിൽ കാണാം. എല്ലാവരും തന്റെ പേരാണ് പറഞ്ഞതെന്ന് മനസിലാക്കിയതോടെ ശോഭ തകർന്നു.
നൂറ് ദിവസം പൂർത്തിയാക്കി ഗ്രാന്റ് ഫിനാലെ വേദിയിൽ നിൽക്കുകയെന്നത് തന്റെ ലക്ഷ്യമാണെന്ന് ഒന്നാം ദിവസം മുതൽ ശോഭ പറയുന്നുണ്ട്. പടിയിറങ്ങാൻ പോകുന്നുവെന്ന് മനസിലാക്കിയതോടെ തന്റെ ഒപ്പം നടന്ന് സ്നേഹം കാണിച്ച് ചതിച്ചവരെയെല്ലാം ബ്രൂട്ടസെന്ന് ശോഭ വിളിക്കുന്നുണ്ട്.

ശോഭ പോകാൻ തുടങ്ങിയപ്പോൾ അഖിൽ മാരാർ കെട്ടിപിടിച്ച് യാത്ര പറയാനായി ചെന്നു. എന്നാൽ വളരെ രോഷത്തോടെയായിരുന്നു ശോഭയുടെ പെരുമാറ്റം. തന്നെ തൊടരുതെന്നും താൻ തന്ന പിച്ചയാണ് അഖിലിനെ ഇപ്പോഴും വീട്ടിൽ തുടരാൻ സഹായിക്കുന്നതെന്നും ശോഭ പറഞ്ഞു. സീസൺ ഫൈവിലെ ടോം ആന്റ് ജെറി കോമ്പോയാണ് ശോഭയും അഖിലും.
ഇരുവരുടേയും ചെറിയ വഴക്കുകളും തർക്കങ്ങളുമെല്ലാം ആരാധകർ ആഘോഷിച്ചിരുന്നു. ഉരുളയ്ക്ക് ഉപ്പേരിപോലെയുള്ള ശോഭയുടെ മറുപടി കേൾക്കാൻ മനപൂർവം കുസൃതി കലർത്തി അഖിൽ സംസാരിക്കുകയും ചെയ്യാറുണ്ട്. ചിലപ്പോഴൊക്കെ തമാശ അതിരുവിട്ട് വലിയ വഴക്കുകളുണ്ടാകാറുമുണ്ട്.
അതേസമയം സ്പോട്ട് എവിക്ഷനെന്നത് മത്സരാർഥികൾക്ക് ബിഗ് ബോസ് നൽകുന്ന പ്രാങ്കാണെന്നാണ് റിപ്പോർട്ട്. ആരെയും എവിക്ട് ചെയ്യുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്പോട്ട് എവിക്ഷന്റെ ആദ്യ പ്രമോ പുറത്ത് വന്നപ്പോൾ മിഥുൻ, ഷിജു എന്നിവരിൽ ആരെങ്കിലും പുറത്തായിരുന്നെങ്കിൽ മത്സരം കൂടുതൽ വാശി നിറഞ്ഞതാകുമായിരുന്നുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.
പതിനൊന്നാം ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിൽ ശോഭ ഉൾപ്പെട്ടിട്ടില്ല. എവിക്ഷനെ ഭയമില്ലാതെ ഹൗസിൽ ഒരാഴ്ച ഗെയിം കളിക്കാമല്ലോയെന്ന ചിന്തയിൽ ഇരിക്കുമ്പോഴാണ് ശോഭയ്ക്ക് നേരെ സ്പോട്ട് എവിക്ഷൻ വന്നത്. ജുനൈസ്, ശോഭ, റിനോഷ്, മിഥുൻ എന്നിവരാണ് സുഹൃത്തുക്കൾ.

എല്ലാവരുടേയും ലക്ഷ്യം അഖിൽ മാരാരുടെ പരാജയമാണ്. ശോഭ യഥാർത്ഥത്തിൽ പുറത്താവുകയാണെങ്കിൽ തുടർന്നുള്ള എപ്പിസോഡുകൾ ജുനൈസിലും അഖിലിലും മാത്രമായി ഒതുങ്ങും. വീക്ക്ലി ടാസ്ക്കിൽ റിനോഷ് അസഭ്യം പറഞ്ഞതിനെ ശോഭ പിന്തുണച്ചത് പ്രേക്ഷകർക്കിടയിൽ നെഗറ്റീവായി മാറിയിട്ടുണ്ട്.
അഖിൽ അസഭ്യം പറഞ്ഞപ്പോൾ നടപടി ആവശ്യപ്പെട്ട് പ്രശ്നം സൃഷ്ടിച്ച ശോഭ, റിനോഷ് അസഭ്യം പറഞ്ഞപ്പോൾ സമാധാനിപ്പിക്കുകയാണ് ചെയ്തത്. ശോഭയുടെ നിലപാടില്ലായ്മ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. വിഷ്ണു പ്രകോപിപ്പിച്ചപ്പോഴാണ് റിനോഷ് മലയാളത്തിലും ഇംഗ്ലീഷിലും അസഭ്യ വാക്കുകൾ പ്രയോഗിച്ചത്.
മൈക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. പിന്നീട് ബിഗ് ബോസിന്റെ താക്കീത് കൂടി കിട്ടിയതോടെ റിനോഷ് കരച്ചിലായി. ബിഗ് ബോസില്‍ നില്‍കാൻ മാനസികമായി താൻ ഫിറ്റല്ലെന്ന് ബിഗ് ബോസിനോട് കൺഫഷൻ റൂമിൽ വെച്ച് റിനോഷ് പറഞ്ഞു.
മോശം വാക്കുകള്‍ ഉപയോഗിക്കാതിരിക്കാൻ പരമാവധി നോക്കുന്നുണ്ട്. എന്നാല്‍ കയ്യില്‍ നിന്ന് പോകുകയാണെന്നും റിനോഷ് വ്യക്തമാക്കി. റിനോഷ് മികച്ച മത്സരാര്‍ത്ഥിയാണന്നും ഇനിയങ്ങോട്ട് മോശം വാക്കുകളോ പ്രവൃത്തിയോ ആവര്‍ത്തിക്കാതിരിക്കാൻ ശ്രമിക്കുക എന്നുമാണ് ബിഗ് ബോസ് റിനോഷിനോട് പറഞ്ഞത്.


Click it and Unblock the Notifications