'എനിക്ക് പുറത്ത് നെഗറ്റീവാണെന്ന് തോന്നുന്നു... ആളുകൾ കളിയാക്കുമെന്ന് തോന്നുന്നു'; ഫാമിലി വീക്കിന് ശേഷം ശോഭ!
ബിഗ് ബോസ് സീസണിന്റെ ചരിത്രത്തിൽ ആദ്യമായി അഞ്ചാം സീസണിലാണ് ഫാമിലി വീക്ക് നടന്നത്. ഇതിന് മുമ്പ് ഒരു സീസണിലും ഫാമിലി വീക്ക് ഉണ്ടായിരുന്നില്ല. ഗ്രാന്റ് ഫിനാലെ കയ്യെത്തും ദൂരത്തായതുകൊണ്ടാണ് മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളെ ഹൗസിലേക്ക് കൊണ്ടുവന്നത്. രണ്ട് പേരുടെ കുടുംബഗങ്ങൾ വീതമാണ് ഓരോ ദിവസവുമായി ഹൗസിലേക്ക് എത്തിയത്.
റിനോഷ് ജോർജ് ത്വക്ക് രോഗം മൂലം ആശുപത്രിയിലായിരുന്നതിനാൽ അദ്ദേഹത്തിന്റെ കുടുംബം ഫാമിലി വീക്കിൽ പങ്കെടുത്തില്ല. ഫാമിലി വീക്ക് അവസാനിക്കും മുമ്പ് റിനോഷ് ഹൗസിൽ തിരിച്ചെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതുണ്ടായില്ല.
ടിക്കറ്റ് ടു ഫിനാലെ ഗെയിമുകളിൽ മുഴുവൻ പങ്കെടുത്തശേഷമാണ് റിനോഷ് അസുഖം മൂലം ആശുപത്രിയിൽ അഡ്മിറ്റായത്. നിലവിൽ ഹൗസിലുള്ളവരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥികളിൽ ഒരാൾ റിനോഷ് ജോർജാണ്. ഫിനാലെ വീക്കിലും റിനോഷ് ഹൗസിലുണ്ടാകണമെന്ന് നിരവധി പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.

അതേസമയം ഫാമിലി വീക്ക് പ്രേക്ഷകർക്കും മത്സരാർത്ഥികൾക്കും ഒരുപോലെ സന്തോഷവും ആവേശവും പകർന്നു. ഷിജുവിന്റെ കുടുംബം ഹൗസിലേക്ക് എത്തിയതോടെയാണ് ഫാമിലി വീക്കിന് തുടക്കമായത്. കുടുംബാംഗങ്ങളെ വളരെ നാളുകൾക്ക് ശേഷം കാണാനും സംസാരിക്കാനും സാധിച്ച സന്തോഷമായിരുന്നു മത്സരാർത്ഥികൾക്ക്.
മകളേയും ഭാര്യയേയും കണ്ടപ്പോൾ ഷിജുവിന്റെ സങ്കടം അണപ്പൊട്ടി ഒഴുകി. രണ്ട് മാസങ്ങൾക്ക് ശേഷം മക്കളെ കണ്ടപ്പോൾ വാരിപ്പുണർന്ന് ഉമ്മ വെക്കുകയാണ് അഖിൽ മാരാർ ചെയ്തത്. അമ്മയും അച്ഛനും വരുന്നതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ശോഭ. ഏറ്റവും അവസാനമാണ് ശോഭയുടെ കുടുംബം ഹൗസിലേക്ക് എത്തിയത്.
എല്ലാവരെയും കണ്ടതോടെ കെട്ടിപിടിച്ച് ചുംബിച്ചു ശോഭ. കുടുംബാംഗങ്ങൾ വന്ന് പോയതിന് ശേഷം പഉറത്ത് പ്രേക്ഷകർക്ക് ഷോയെ കുറിച്ചുള്ള അഭിപ്രായം എന്താണെന്നത് മത്സരാർത്ഥികൾക്ക് മനസിലായിട്ടുണ്ട്. അഖിൽ മാരാർക്ക് പ്രേക്ഷക പിന്തുണ കൂടുതലാണെന്നതും ഹൗസിലെ അംഗങ്ങൾക്ക് മനസിലായിട്ടുണ്ട്. എല്ലാവരുടെയും കുടുംബാംഗങ്ങൾ ഹൗസിലേക്ക് വന്നപ്പോൾ ഏറ്റവും കൂടുതൽ പുകഴ്ത്തി സംസാരിച്ചത് അഖിൽ മാരാരുടെ ഗെയിമിനെയാണ്.
ജുനൈസ്, ശോഭ തുടങ്ങിയവരെല്ലാം ഇതോടെ നിരാശരായി. എന്തുകൊണ്ട് അഖിലിന് ഇത്രത്തോളം പിന്തുണ ലഭിച്ചുവെന്നതും ഇരുവർക്കും മനസിലായിട്ടില്ല. ഇപ്പോഴിതാ ഫാമിലി വീക്കിന് ശേഷം തങ്ങളുടെ ആശങ്കകൾ പരസ്പരം പങ്കുവെച്ചിരിക്കുകയാണ് ശോഭയും ജുനൈസും.

തനിക്ക് പുറത്ത് നെഗറ്റീവാണെന്ന് തോന്നുന്നുണ്ടെന്നും ആളുകൾ കളിയാക്കാൻ സാധ്യതയുണ്ടെന്നുമാണ് ശോഭ ജുനൈസിനോട് പറഞ്ഞത്. 'റിനോഷ് പുറത്താവില്ല. അവന് പിള്ളേര് സെറ്റിന്റെ സപ്പോർട്ടുണ്ട്. അഖിലും മിഥുനും പോകില്ല. കടപ്പുറത്തുള്ളവരും പിള്ളേരും വോട്ട് ചെയ്താൽ തന്നെ മിഥുൻ സേഫാകും. എനിക്ക് പുറത്ത് നെഗറ്റീവാണെന്ന് തോന്നുന്നു.'
'ആളുകൾ കളിയാക്കുമെന്ന് തോന്നുന്നു. ഇന്നലെ തന്നെ ഞാൻ ബ്ലാങ്കായി പോയി. ചെറിയൊരു കാര്യത്തിന് പോലും ഞാൻ അങ്ങനെയല്ലേ....', എന്നാണ് ജുനൈസിനോട് ശോഭ പറഞ്ഞത്. ശോഭയുടെ വാക്കുകൾ കേട്ടതോടെ ജുനൈസിനും ആശങ്കയായി. തന്നെയും ആളുകൾ കളിയാക്കിയെക്കുമെന്ന് ജുനൈസും പറഞ്ഞു.
ഇരുവരുടെയും സംഭാഷണം വൈറലായതോടെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഫാമിലി വീക്ക് കഴിഞ്ഞതോടെ ശോഭയുടെയും ജുനൈസിന്റെയും കോൺഫിഡൻസ് ഇല്ലാതെയായി എന്നാണ് ആരാധകർ കുറിക്കുന്നത്. ശോഭയുടെ സുഹൃത്ത് ഹൗസിൽ വന്നപ്പോഴും അഖിലുമായി കൈകൊടുത്ത് പിരിയണമെന്നാണ് ശോഭയെ ഉപദേശിച്ചത്.
തനിക്ക് പ്രിയപ്പെട്ട മത്സരാർത്ഥി അഖിൽ മാരാരാണെന്നാണ് ശോഭയുടെ അച്ഛൻ വിശ്വനാഥനും പറഞ്ഞത്. എവിക്ഷൻ പ്രാങ്ക് സമയത്ത് നാദിറയോടും അഖിലിനോടും ശോഭ വല്ലാതെ ദേഷ്യപ്പെട്ടുവെന്നും ശോഭയുടെ അച്ഛൻ പറഞ്ഞു. ജുനൈസിന്റെ ചേട്ടനും തന്റെ പ്രിയപ്പെട്ട മത്സരാർത്ഥി അഖിലാണെന്നാണ് പറഞ്ഞത്. നാദിറയുടെ സുഹൃത്ത് ശ്രുതിയും അഖിലിനെ പുകഴ്ത്തിയാണ് സംസാരിച്ചത്.


Click it and Unblock the Notifications