'ആണത്ത അ​ഹങ്കാരവും എടീ... പോടീ വിളിയും'; ആദ്യം ​​ഗോപികയും ഇപ്പോൾ റെനീഷയും അഖിലിനെ എയറിലാക്കിയെന്ന് പ്രേക്ഷകർ!

മലയാളം ടെലിവിഷനില്‍ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തുടക്കമായത്. പതിവുപോലെ ഇത്തവണയും മോഹന്‍ലാല്‍ തന്നെ അവതാരകനായെത്തുന്ന ഷോയില്‍ 18 മത്സരാര്‍ഥികളെയാണ് ഉദ്ഘാടന എപ്പിസോഡില്‍ അവതരിപ്പിച്ചത്.

ഇതിലൊരാള്‍ സാധാരണക്കാരുടെ പ്രതിനിധിയായ കോമണര്‍ മത്സരാര്‍ഥിയാണ്. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു മത്സരാര്‍ഥി എത്തുന്നത്. മൂവാറ്റുപുഴ സ്വദേശി ഗോപിക ഗോപിയാണ് കോമണര്‍ മത്സരാര്‍ഥിയായി മറ്റ് 17 പേര്‍ക്കൊപ്പം സീസണ്‍ ഫൈവില്‍ മത്സരം ആരംഭിച്ചിരിക്കുന്നത്.

Bigg Boss Malayalam Season 5, Bigg Boss Malayalam, Akhil Marar, Akhil Marar news, ബിഗ് ബോസ് മലയാളം സീസൺ 5, ബിഗ് ബോസ് മലയാളം, അഖിൽ മാരാർ, അഖിൽ മാരാർ വാർത്തകൾ

തുടക്കത്തില്‍ തന്നെ മുന്‍ സീസണുകളേക്കാളൊക്കെ ജനപ്രീതിയില്‍ മുന്നിലെത്തിയിട്ടുള്ള അഞ്ചാം സീസണിന്‍റെ മൂന്നാം എപ്പിസോഡും മത്സരാർഥികളുടെ പ്രകടനങ്ങളുമാണ് പ്രേക്ഷകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്. വീക്കിലി ടാസ്ക്കിന്റെ അവസാനത്തെ ദിവസമായിരുന്നു. റിനോഷ് ഒഴികെ മറ്റെല്ലാ മത്സരാർഥികളും നൂറ് ശതമാനവും കൊടുത്താണ് മത്സരിച്ചത്.

ടാസ്ക്കിൽ ഏറ്റവും വലിയ വൻമതിൽ തീർത്ത് ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് യോ​ഗ്യത നേടിയത് അഖിൽ മാരാരും നാദിറയുമാണ്. മത്സരത്തിനിടെ അഖിൽ സ്ത്രീകളായ മത്സരാർഥികളിൽ ചിലരോട് നടത്തിയ പെരുമാറ്റം വലിയ രീതിയിൽ വിമർശനത്തിന് കാരണമായിട്ടുണ്ട്.

താൻ പെറുക്കി വെച്ച കട്ടകളിൽ നിന്നും ചിലത് റെനീഷ എടുത്തുവെന്ന് ആരോ​പിച്ച് വളരെ മോശമായ രീതിയിൽ എടീ, പോടീ എന്നീ പദപ്രയോ​ഗങ്ങളും നാക്കുകൊണ്ടുള്ള ചില ചേഷ്ഠകളും കാണിച്ചാണ് അഖിൽ ദേഷ്യപ്പെട്ടത്. അപ്പോഴും വളരെ മര്യാദയോടെ നിന്നാണ് റെനീഷ തിരിച്ച് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ​ഗോപികയോടും സമാനമായ രീതിയിൽ അഖിൽ പെരുമാറിയെങ്കിലും അവസാനം ദേഷ്യപ്പെടാൻ പോയ അഖിൽ ​ഗോപികയുടെ മറുപടികൾക്ക് മുമ്പിൽ പതറി തിരിക വരികയാണ് ചെയ്തത്.

അഖിൽ-റെനീഷ തർക്കത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ് ഇങ്ങനെയായിരുന്നു. 'എന്റെ ഗെയിം എങ്ങനെ കളിക്കണമെന്ന് അഖിലേട്ടൻ പഠിപ്പിച്ച് തരണ്ട... എന്നോട് മര്യാദ കാണിക്കണമെന്നും പറഞ്ഞ് യാതൊരു മര്യാദയുമില്ലാതെ ഒരു പെണ്ണിന്റെ മുന്നിൽ നാവും കടിച്ച് കണ്ണുമുരുട്ടി ആണധികാരം കാണിക്കാൻ ചെന്ന അഖിലിന്റെ സർവ്വ പ്രതിരോധവും മേൽ പറഞ്ഞ ഒറ്റ പ്രഖ്യാപനത്തിൽ ഒലിച്ച് പോയി.'

Bigg Boss Malayalam Season 5, Bigg Boss Malayalam, Akhil Marar, Akhil Marar news, ബിഗ് ബോസ് മലയാളം സീസൺ 5, ബിഗ് ബോസ് മലയാളം, അഖിൽ മാരാർ, അഖിൽ മാരാർ വാർത്തകൾ

'ഞാൻ പറയുന്നത് പോലെ കളിക്കണം എന്ന ടോണിൽ സംസാരിച്ചയാളോട് അതിനല്ല ചേട്ടാ ഞങ്ങളിവിടെ വന്നത് എന്നും മര്യാദ നിങ്ങളോട് മാത്രം കാണിക്കാൻ നിങ്ങളാരാ എന്ന കാതലായ ചോദ്യവും റെനീഷ എറിഞ്ഞ് കൊടുത്തു. പിന്നീട് അയാൾക്ക് കൺട്രോൾ നഷ്ടമായി പക്ഷെ അവൾ അത് ഏറ്റവും മനസാധിധ്യത്തോടെ നേരിട്ടു.'

'ആദ്യ ആഴ്ച തന്നെ ആഴത്തിലുള്ള നിലപാടുകൾ കാണുമ്പോൾ സന്തോഷം അഭിമാനം...... റെനീഷ' എന്നായിരുന്നു കുറിപ്പ്. കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ആണത്ത അ​ഹങ്കാരമാണ് അഖിൽ കാണിക്കുന്നതെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തത്. 'അഖിലിന്റെ പല്ല് കടിയും പോടീ, വാടീ വിളിയും എന്ത് മോശമാണ്. മറ്റുള്ളവരോട് ഒരു റെസ്‌പെക്ട് ഇല്ലാതെ പെരുമാറുന്ന വളരെ മോശമായ ഒരാളാണ് അഖിൽ.'

'അഖിൽ മാരാർ എടീ, പോടീ എന്നൊക്കെ വിളിച്ച് സംസാരിക്കുമ്പോഴും മാന്യമായി മറുപടി കൊടുത്തു റെനീഷ', മറ്റ് മത്സരാർത്ഥികളോട് അതിരുവിട്ട പെരുമാറ്റവും സംസാരവും കാണിക്കുന്ന അഖിൽ മാരാർക്കുള്ള താക്കീത് ലാലേട്ടൻ കൊടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. വിവാദമാകുന്ന തരത്തിലുള്ള നിരവധി പ്രസ്താവനകൾ സ്ത്രീകളെ കുറിച്ച് വേറെയും അഖിൽ മാരാർ ബി​ഗ് ബോസ് ഹൗസിൽ വെച്ച് നടത്തിയിരുന്നു. അതിനെ ജുനൈസ് അടക്കമുള്ളവർ എതിർക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X