'പലവട്ടം അപമാനിച്ചിട്ടും ആശ്വസിപ്പിക്കാൻ ചെന്നത് ജുനൈസ്'; പൊട്ടികരഞ്ഞ വിഷ്ണുവിനെ ചേർത്ത് നിർത്തി ജുനൈസ്!

ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ദിവസം ആയിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ നടന്നത്.
മുൻ സീസണുകളിലെ ശക്തരായ, പ്രേക്ഷകരിൽ ആവേശം നിറച്ച റോബിൻ രാധാകൃഷ്‍ണനും രജിത് കുമാറും ഹൗസിനുള്ളിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതര ഭാഷ ബിഗ് ബോസ് ഷോകളിൽ ഇത്തരത്തിൽ മുൻ മത്സരാർത്ഥികളെ കൊണ്ടുവന്നിട്ടുമുണ്ട്. അവർ ആ ഷോയുടെ ഗതിയെ തന്നെ മാറ്റിമറിച്ചിട്ടുമുണ്ട്.

പൊതുവിലൊരു ഒഴുക്കൻ മട്ടിൽ പോകുന്ന മലയാളം സീസൺ അഞ്ചിലേക്ക് റോബിനേയും രജിത്തിനേയും ബി​ഗ് ബോസ് തിരിച്ച് കൊണ്ടുവന്നതും ഗെയിം മാറ്റിമറിക്കാനാണെന്ന് പറയേണ്ടതില്ലല്ലോ.

തുടക്കത്തിൽ തരക്കേടില്ലാത്ത സീസൺ ആണെന്നാണ് പ്രേക്ഷകർ സീസൺ അഞ്ചിനെ കുറിച്ച് പറഞ്ഞത്. കൃത്യമായി ഗെയിം കളിക്കാൻ അറിയാവുന്നവർ. ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു ഗെയിമിനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിവുള്ളവർ. സമാധാന പ്രിയർ. എന്നാൽ ഇത് പലപ്പോഴും നെഗറ്റീവായി പ്രതിഫലിച്ചു.

 Junaiz

അതായത് വീക്കിലി ടാസ്‍കിനിടെ മാത്രമാണ് ഹൗസിൽ ഒരാരവം ഉണ്ടാകുന്നത്. അത് കഴിഞ്ഞാൽ പിന്നെ വീണ്ടും ഉറങ്ങിക്കിടക്കുന്ന അവസ്ഥ. അതൊന്ന് മാറ്റാനും ​ഗ്രൂപ്പുകളും സ്ട്രാറ്റജികളും പൊളിക്കാനുമാണ് രജിത്തും റോബിനും ഹൗസിലേക്ക് വന്നത്. ഇപ്പോൾ ഹൗസിൽ ഹോട്ടൽ ടാസ്ക്കാണ് നടക്കുന്നത്. ഇന്നലെ ആരംഭിച്ച ടാസ്ക്കിൽ എല്ലാവരും തുടക്കത്തിൽ പങ്കാളികളായിരുന്നു.

എന്നാൽ രണ്ടാം ​ദിവസമായപ്പോൾ അഖിൽ മാരാരും വിഷ്ണുവും ടാസ്ക്ക് ചെയ്യുന്നില്ലെന്ന് പറഞ്ഞ് മാറി നിന്നു. പിന്നീട് താക്കീത് ലഭിച്ചതോടെ അഖിൽ തിരികെ ടാസ്ക്കിൽ കയറി മത്സരിക്കാൻ തുടങ്ങി. പക്ഷെ വിഷ്ണു അപ്പോഴും മാറി നിന്നു.

അവസാനം വിഷ്ണുവിനോട് ആരും സംസാരിക്കരുതെന്ന് നിർദേശം വന്നതോടെ വിഷ്ണു ഹൗസിൽ ഒറ്റപ്പെടാൻ തുടങ്ങി. അവസാനം നിയന്ത്രണം വിട്ട് വിഷ്ണു പൊട്ടികരഞ്ഞു. ഇതുവരെ ഇത്തരത്തിൽ വിഷ്ണു പൊട്ടിക്കരയുന്ന ഒരു രം​ഗം പ്രേക്ഷകർ കണ്ടിട്ടില്ല. വിഷ്ണു പൊട്ടിക്കരയുന്നത് കണ്ട് ആദ്യം ആശ്വസിപ്പിക്കാൻ ഓടി എത്തിയത് ജുനൈസാണ്.

ഇരുവരും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവരും ശത്രക്കളെപ്പോലെ മത്സരിക്കുന്നവരും വാക്ക് തർക്കങ്ങളിൽ ഏർപ്പെടുന്നവരുമാണ്. വിഷ്ണു ഇതുവരെ ഹൗസിൽ ഏറ്റവും കൂടുതൽ പരിഹസിച്ചിട്ടുള്ളതും പുച്ഛിച്ചിട്ടുള്ളതും ജുനൈസിനെയാണ്.

 Junaiz

ഇത്രയൊക്കെ വിഷ്ണു മോശമായി പെരുമാറിയിട്ടും വിഷ്ണു കരഞ്ഞപ്പോൾ ആശ്വസിപ്പാക്കാൻ വൈരാ​ഗ്യം മറന്ന് ജുനൈസ് എത്തിയതിനെ പ്രശംസിക്കുകയാണ് സോഷ്യൽമീഡിയയും പ്രേക്ഷകരും. ഇപ്പോൾ ഹൗസിൽ നടക്കുന്ന ടാസ്ക്കിൽ ഹോട്ടൽ മാനേജരാണ് ജുനൈസ്. എന്നാൽ ടാസ്ക്ക് തുടങ്ങിയപ്പോൾ മുതൽ‌ വിഷ്ണു അടക്കം ഭൂരിഭാ​ഗം മത്സരാർഥികളും ജുനൈസിന്റെ നിർദേശം പാലിക്കാതെ പെരുമാറുകയാണ് ചെയ്തത്.

എന്നിട്ടും തന്റെ ക്യാരക്ടർ വിടാതെ ക്ഷമ നശിക്കാതെ കാര്യങ്ങൾ കൈകാര്യം ചെയ്തു ജുനൈസ്. ഇതുവരെ ജുനൈസിനെ കുറിച്ച് നെ​ഗറ്റീവ് പറഞ്ഞ ഒരു വിഭാ​ഗം പ്രേക്ഷകർ പോലും ഒറ്റ ദിവസത്തെ ജുനൈസിന്റെ പ്രകടനം കൊണ്ട് സ്നേഹിക്കാൻ അദ്ദേഹത്തെ സ്നേഹിക്കാൻ തുടങ്ങി.

സഹനശക്തിക്കുള്ള അവാർഡ് ലാലേട്ടൻ ജുനൈസിന് കൊടുക്കണം, 52മത്തെ ദിവസവും ടാർഗറ്റും ഒറ്റപ്പെടലും അവിടേയും പുറത്തും ഏറ്റവും അധികം നേരിട്ടിട്ടുള്ള ആളാണ് ജുനൈസ്. എന്നിട്ടും ഒറ്റക്ക് പോരാടുന്നു. ഒരു പത്ത് മിനിറ്റ് ആരും മിണ്ടിയില്ല ഒറ്റപ്പെടുത്തുന്നു എന്നൊക്കെ പറഞ്ഞു കരയുന്ന വിഷ്ണുവിനെ ബിബി മെറ്റീരിയൽ, സ്ട്രോങ്ങ്‌ കണ്ടസ്റ്റന്റ് എന്നിങ്ങനെ അഭിസംബോധന ചെയ്യും മുമ്പ് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഫിസീക്ക് മാത്രമല്ല. നല്ല സഹന ശക്തിയും വേണമെന്ന് ജുനൈസ് തെളിയിച്ചു. അവനെ എത്രയോ ദിവസമായി വിഷ്ണു കളിയാക്കുന്നു. ഇന്ന് ഒരു ദിവസം കൊണ്ട് എത്ര വേഗം വിഷ്ണു ഡൗണായി. എന്നിട്ടും ജുനൈസ് തന്നെ അവനെ ആശ്വസിപ്പിക്കുന്നു എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X