'രണ്ട് പേരും ശ്രുതിയുടെ ജീവിതം നശിപ്പിക്കുന്നു; ദേവു വിഷ്ണുവിന്റെ പിന്നാലെ നടന്നത് പോലെ ശ്രുതി ചെയ്തിട്ടില്ല'
വികാര ഭരിതമായ എപ്പിസോഡായിരുന്നു ബിഗ് ബോസിൽ കഴിഞ്ഞ ദിവസം. ലച്ചുവിന്റെ ജീവിത കഥ വീട്ടിലെ എല്ലാ അംഗങ്ങളെയും നൊമ്പരപ്പെടുത്തി. വൈബർ ഗുഡ് ദേവി, മനീഷ കെഎസ് തുടങ്ങിയവർ പൊട്ടിക്കരഞ്ഞ സാഹചര്യവും ഉണ്ടായി. മത്സരവും വഴക്കും സന്തോഷങ്ങളും നിറഞ്ഞിരുന്ന വീട് കുറച്ച് നേരത്തേക്ക് നിശബ്ദമായി. അതേസമയം രാത്രിയോടെ വീട് പഴയ അന്തരീക്ഷത്തിലേക്ക് എത്തി.
ഇതിനിടെ ദേവുവും മനീഷയും തമ്മിൽ രാത്രി ചില ഗോസിപ്പുകളും സംസാരിച്ചു. ശ്രുതി ലക്ഷ്മി റിനോഷിനോട് കൂടുതലായി അടുക്കുന്നെന്നും പൊസസീവ്നെസ് കാണിക്കുന്നെന്നുമാണ് മനീഷ പറഞ്ഞത്. ദേവു ഇത് ശരിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഫ്രണ്ട്ഷിപ്പിൽ എന്തിനാണ് പൊസസീവ് എന്നാണ് ദേവു ചോദിക്കുന്നത്. ഇരുവരുടെയും പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണിപ്പോൾ.
ഇരുവരും ശ്രുതിയെക്കുറിച്ച് അനാവശ്യ ഗോസിപ്പുണ്ടാക്കുകയാണെന്നും രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സ്വാഭാവിക സംഭാഷണം മാത്രമാണിതെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. ദേവുവും മനീഷയും ഇരട്ടത്താപ്പുകാരാണെന്നും അഭിപ്രായമുണ്ട്.

മനീഷ ( പകൽ സമയം ) - " ഇത് ഗെയിം ആയിക്കോട്ടെ, എന്തോ ആയിക്കോട്ടെ മാന്യമായി സംസാരിക്കണം. എനിക്ക് ഒരു കുടുംബം പുറത്തുണ്ട്.അവർ ഇത് കാണുന്നത് ആണ് ". വൈബർ ദേവു ( പകൽ സമയം ) -" ഒരു ആണും പെണ്ണും ഒരുമിച്ച് സംസാരിച്ചാൽ അത് കാണുന്ന ആൾകാർ ഓരോ കഥകൾ അടിച്ചിറക്കും. നാണം ഇല്ലാത്ത വർഗ്ഗങ്ങൾ "
രാത്രി സമയം : മനീഷ - " റിനോഷും, ശ്രുതിയും തമ്മിൽ എന്തോ ഉണ്ട്. അവൾക്ക് പൊസസീവ്നെസ് ആണ് റിനോഷ് എന്നോട് സംസാരിക്കുമ്പോ."
വൈബർ - 'രണ്ട് ദിവസമായി ഞാൻ ഇത് ശ്രദ്ധിക്കുന്നു. അവർ തമ്മിൽ എന്തോ ഉണ്ട്. എനിക്ക് ചോറു തന്നപ്പോൾ അവളൊരു നോട്ടം നോക്കി. വെറുതെ ഒരു നോട്ടം അല്ല"
'ശ്രുതിയും റിനോഷും ഈ ദേവു നെ പറ്റിയാണ് സംസാരിക്കൂന്നത് എന്ന് ബിഗ്‌ബോസ് സബ് ടൈറ്റിൽ ഇട്ട് കാണിച്ചത് നന്നായി. ഈ പരിപാടിയിലെ കണ്ടൻസ്റ്റന്റിന്റെ വീട്ടുകാരും ഇത് കാണുന്നത് ആണലോ,' നിർമൽ കൃഷ്ണ എന്ന അക്കൗണ്ടിൽ നിന്നും ബിഗ് ബോസ് പ്രേക്ഷകരുടെ ഗ്രൂപ്പിൽ വന്ന കുറിപ്പിങ്ങനെ.

'ദേവു വിഷ്ണുന്റെ പിന്നാലെ നടന്നപ്പോലെ ശ്രുതി റിനോഷ് ന്റെ പിന്നാലെ നടന്നിട്ടില്ല. പിന്നെ എന്ത് കരുത്തിലാണാവോ മനീഷയും ദേവുവും ഇത്ര കാര്യമായി കളിയാക്കി ചിരിക്കുകയും കൂലംകഷമായി ചിന്തിക്കുകയും ചെയുന്നത്. റിനോഷ് ഒക്കെ വീട്ടിലെ എല്ലാരുമായും നല്ല ബന്ധം ഇതുവരെ വെച്ചിട്ടുള്ള ആളാണ്. ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഇവരെ ബോധിപ്പിച്ചു വേണോ ബിഗ്‌ബോസിൽ നിൽക്കാൻ, 'രണ്ടും കൊള്ളാം' മറ്റൊരു അഭിപ്രായമിങ്ങനെ.
'ഇവർ 2പേരും ചേർന്ന് ശ്രുതി യെയും റിനോഷ് നെയും ചേർത്ത് ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ ശ്രുതി യുടെ ഭാവി ജീവിതം നശിപ്പിക്കാൻ നോക്കുന്ന പോലെ തോന്നി എനിക്ക് ഇവരുടെ ഗെയിം ഇഷ്ടം അല്ല,' എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. പൊതുവെ പ്രശ്നത്തിലോ ഗോസിപ്പിലോ ഇതുവരെ ശ്രുതി ലക്ഷ്മി വന്നിരുന്നില്ല. എന്നാൽ ഇന്നലെ മനീഷയും ദേവുവും നടത്തിയ പരാമർശം ശ്രുതിയിലേക്ക് ജനശ്രദ്ധ കൊണ്ടു വന്നു.
റിനോഷിനോട് രാത്രി കിടക്കാൻ നേരം മനീഷ ഇതേപറ്റി ചോദിക്കുന്നുമുണ്ട്. ഞാൻ നിന്നോട് സംസാരിക്കുന്നതിൽ ശ്രുതിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്നായിരുന്നു മനീഷയുടെ ചോദ്യം. ഇതുവരെ ഇല്ലെന്ന് റിനോഷ് മറുപടിയും നൽകി.


Click it and Unblock the Notifications