'ബിഗ് ബോസിനോട് മൊബൈൽ അയാൾ ചോദിച്ചിരുന്നു, ഡിവോഴ്സായതുകൊണ്ട് പ്രേമിക്കരുതെന്ന് റൂളുണ്ടോ'; ദേവു പറയുന്നു!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് മുപ്പത്തിയെട്ട് ദിവസത്തിൽ എത്തിനിൽക്കുമ്പോൾ മുന്നോട്ടുള്ള ദിവസങ്ങളിൽ മത്സരാർഥികൾ എങ്ങനെ കളിക്കുമെന്ന് അറിയാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ. മിഷൻ എക്സ് എന്ന പുതിയ വീക്കിലി ടാസ്ക്ക് തുടങ്ങിയതോടെ വീടും മത്സരാർഥികളും ഉണർന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ ഹൗസിൽ പതിനഞ്ച് മത്സരാർഥികളാണ് ഉള്ളത്. കഴിഞ്ഞ ദിവസത്തെ വീക്കെൻഡ് എപ്പിസോഡുകൾ അവസാനിച്ചപ്പോൾ ഹൗസിൽ നിന്നും രണ്ടുപേരാണ് പുറത്തായത്.
അതിൽ ഒരാൾ ശ്രീദേവിയും മറ്റൊരാൾ മനീഷയുമാണ്. തന്റെ എവിക്ഷൻ ന്യായമായി തോന്നിയില്ലെന്നാണ് ഹൗസിൽ നിന്നും പുറത്ത് വന്ന ശേഷം ശ്രീദേവിയെന്ന ദേവു പറഞ്ഞത്. തുടക്കത്തിൽ ദേവുവിൽ എല്ലാവർക്കും വലിയ പ്രതീക്ഷയായിരുന്നു. പക്ഷെ ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ദേവു കാണിച്ച ഗെയിം സ്പിരിറ്റ് പിന്നീട് ഇല്ലാതായതോടെ വോട്ട് കുറഞ്ഞു. വിഷ്ണുവുമായുള്ള പ്രശ്നങ്ങളും ദേവുവിന് വീടിന് പുറത്ത് നെഗറ്റീവ് ഇമേജ് ഉണ്ടാക്കി കൊടുത്തിരുന്നു.

ഇപ്പോഴിത ഹൗസിൽ നിന്നും പുറത്തായ ശേഷം ടിവി കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹൗസിലെ മുപ്പത്തിയാറ് ദിവസത്തെ അനുഭവവും വിഷ്ണുവുമായുള്ള പ്രശ്നങ്ങളെ കുറിച്ചും അഖിൽ മാരാരുമായുള്ള സൗഹൃദത്തെ കുറിച്ചും ദേവു സംസാരിച്ചു. വിഷ്ണുവിനെ ദേവു പ്രേമിക്കാൻ നടക്കുന്നുവെന്ന തരത്തിൽ വന്ന വിമർശനങ്ങളോട് ദേവു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു... 'ഞാൻ ഡിവോഴ്സ് ആയതുകൊണ്ട് വേറെ ആരെയും പ്രേമിക്കാൻ പാടില്ലെന്ന് റൂളുണ്ടോ.'
'ആരും എന്റെ കാര്യത്തിൽ റൂൾ വെക്കാൻ വരേണ്ട ആവശ്യം ഇല്ല. പിന്നെ ലോലൻ മസിലനെ ഞാൻ ആകർഷിക്കാൻ നോക്കിയെന്നായിരുന്നു വിഷ്ണുവുമായുള്ള എന്റെ സംസാരത്തെ കുറിച്ച് പുറത്തെ ടോക്ക്. ഹഗ് ചെയ്തുവെന്ന് കരുതി എനിക്കൊന്നും വരാൻ പോകുന്നില്ല. ഞാൻ മാത്രമല്ല അവൻ എന്നേയും ഹഗ് ചെയ്തിട്ടുണ്ട്.'
'ഒരാൾ ഹഗ് ചെയ്യാൻ വരുമ്പോൾ അപ്പുറത്ത് നിൽക്കുന്നയാളും ഹഗ് കൊടുത്താൽ മാത്രമെ ആ ഹഗ് പൂർത്തിയാകൂ. വിഷ്ണു എന്നെ ഹഗ് ചെയ്തിട്ടുണ്ട്. അല്ലാതെ മരം പോലെ നിൽക്കുകയായിരുന്നില്ല. പക്ഷെ അവന്റെ ഭാഗം ഇവിടെ ആരും സംസാരിക്കുന്നില്ല. മാരാരുടെ സപ്പോർട്ട് പിടിച്ചിട്ടാണ് വിഷ്ണു നിൽക്കുന്നത്. അവന്റെ ഫേസ് വലിച്ച് കീറാനാണ് ഞാൻ നോക്കിയത്.'
'ഞാൻ ടാർഗെറ്റ് ചെയ്യുന്നുണ്ടെന്ന് അവനും മനസിലായിരുന്നു. വളയ്ക്കാൻ മാത്രമൊന്നും ഇല്ല അവൻ അത് ആദ്യം മനസിലാക്കുക. എന്റെ ഇമോഷൻസ് ഞാൻ ഹോൾഡ് ചെയ്യാറില്ല. നന്നായി കളിച്ച് ഞാൻ എവിക്ടായി എന്നാണ് എനിക്ക് തോന്നിയത്.'

'ഈ എവിക്ഷനിൽ അഞ്ചു തന്നെയായിരുന്നു പുറത്താകേണ്ടിയിരുന്നത്. പിന്നെ ഞാൻ നോമിനേഷനിൽ വന്നപ്പോൾ തന്നെ വിഷ്ണു പറഞ്ഞ് നടന്നിരുന്നു ഞാൻ പുറത്താകുമെന്ന്. വൈകാതെ ഞാൻ പുറത്തായി. അത്രയും കോൺഫിഡൻഷലായ കാര്യം അവന് എങ്ങനെ മനസിലായി എന്നത് ഞാൻ അപ്പോൾ മുതൽ ചിന്തിക്കുന്നുണ്ട്. പലരും സത്യാവസ്ഥ മനസിലാക്കാതെ വിഷ്ണുവിനെ സപ്പോർട്ട് ചെയ്യുന്നു.'
'മാരാർക്ക് ഗ്രൂപ്പില്ല. മാരാരെന്ന മരത്തിൽ കയറിപ്പിടിച്ച വള്ളികളാണ് വിഷ്ണവും ഷിജു ചേട്ടനുമെല്ലാം. മാരാർ ഒന്നിനേയും പേടിച്ച് ഓടുന്നില്ല' ദേവു പറഞ്ഞു. വീട്ടിലെ ഏറ്റവും ഇമേജ് കോൺഷ്യസ് ജുനൈസാണെന്നും ദേവു പറഞ്ഞു. 'ജുനൈസ് ഇമേജ് കോൺഷ്യസാണ്. ജനങ്ങൾ കാണുന്നതാണെന്ന് ഇടയ്ക്കിടെ അവൻ പറയും. പിന്നെ പലരും സിഗരറ്റ് വലിച്ചതിനെ കുറിച്ച് പറയുന്നത് കേട്ടു. ടൺ കണക്കിന് പ്രഷറുണ്ട് ഹൗസിൽ. ആ പ്രഷർ കളയുന്നത് സിഗരറ്റ് വലിച്ചാണ്.'
'പിന്നെ ഒമർ ലുലു ഒരു രക്ഷയുമില്ലാത്ത ക്യാരക്ടറാണ്. പുള്ളിക്ക് കറക്ട് സമയത്ത് ഫുഡ് കിട്ടണം. ഉറങ്ങണം. വന്ന ടൈമിൽ ബിഗ് ബോസിനോട് മൊബൈൽ ഫോൺ തരുമോയെന്ന് ചോദിച്ചിരുന്നു അദ്ദേഹം. പിന്നെ സിനിമയെ കുറിച്ചാണ് കൂടുതലും സംസാരിക്കുന്നത്. മാത്രമല്ല ബിഗ് ബോസിനെ ചോദ്യം ചെയ്യുന്ന തരത്തിലാണ് സംസാരം. ഇപ്രാവശ്യത്തെ നോമിനേഷനിൽ പുള്ളി ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും പുറത്താകുമായിരുന്നു' ദേവു പറഞ്ഞു.


Click it and Unblock the Notifications