ശ്രുതി ലക്ഷ്മി ബി​ഗ് ബോസ് ഹൗസിൽ നിന്നും പുറത്തായി, റിനോഷിനെ കെട്ടിപിടിച്ച് പൊട്ടികരഞ്ഞ് യാത്ര പറച്ചിൽ!

അമ്പത്തിയാറ് ദിവസം പിന്നിട്ടിരിക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ്. ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്തായിരിക്കുകയാണ്. സീരിയൽ, സിനിമാ നടി ശ്രുതി ലക്ഷ്മിയാണ് ബി​​ഗ് ബോസിൽ നിന്നും പുറത്തായിരിക്കുന്നത്. ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നത് പന്ത്രണ്ട് പേരാണ്. ശ്രുതി ലക്ഷ്മി പുറത്തായത് ഹൗസിൽ കുറച്ച് പേർക്ക് ഞെട്ടൽ സമ്മാനിച്ചിട്ടുണ്ട്.

ശ്രുതി ലക്ഷ്മിക്ക് ജനപിന്തുണ കുറയാൻ കാരണം സേഫ് ​ഗെയിം കളിക്കുന്നുവെന്നതാണ്. കൂടാതെ റിനോഷ്, മിഥുൻ എന്നിവർക്കൊപ്പം ചേർന്ന് ​ഗ്രൂപ്പ ഉണ്ടാക്കി എന്നതും ശ്രുതിയുടെ പിന്തുണ കുറച്ചിട്ടുണ്ട്.

ഒമ്പത് പേരായിരുന്നു ഇത്തവണ നോമിനേഷന്‍ ലിസ്റ്റിൽ ഉണ്ടായിരുന്നത്. ജുനൈസ്, സാഗര്‍, അനു, ശ്രുതി ലക്ഷ്മി, സെറീന, ശോഭ, റെനീഷ, അഖില്‍, വിഷ്ണു എന്നിവരായിരുന്നു അത്. പ്രേക്ഷകരുടെ കാഴ്ചപ്പാടില്‍ പരസ്പരം വിലയിരുത്താന്‍ ആവശ്യപ്പെട്ട് മത്സരാര്‍ഥികളോട് പല ചോദ്യങ്ങളും ചോദിച്ചതിന് ശേഷം അവസാനമാണ് മോഹന്‍ലാല്‍ ബിഗ് ബോസിലെ അന്തിമ വിധി പ്രഖ്യാപിച്ചത്. വീട്ടുകാരോടും ആരാണ് ഇത്തവണ പുറത്താകാൻ സാധ്യത എന്നതിനെ കുറിച്ച് തിരക്കിയിരുന്നു.

 Sruthi Lakshmi

ശേഷമാണ് ഇത്തവണ പുറത്തായത് ശ്രുതി ലക്ഷ്മിയാണെന്ന് മോഹൻലാൽ പറഞ്ഞത്. ശ്രുതിയുടെ പേര് എഴുതിയ കാർഡ് മോഹൻലാൽ ഉയർത്തി കാണിക്കുകയായിരുന്നു. നോമിനേഷനില്‍ ഇടംപിടിച്ച മറ്റ് മത്സരാര്‍ഥികളുടെ കാര്യം നാളെ പറയാമെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ വേദി വിട്ടത്. അതേസമയം സമ്മിശ്ര വികാരങ്ങളോടെയാണ് ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം ശ്രുതി സ്വീകരിച്ചത്.

ഹൗസിലെ ഏറ്റവും അടുത്ത സുഹൃത്ത് റിനോഷിനെ ഹഗ് ചെയ്താണ് ശ്രുതി യാത്ര പറയാന്‍ ആരംഭിച്ചത്. പിന്നീട് ഷിജു, മിഥുന്‍, ശോഭ, അഖില്‍, ജുനൈസ്, വിഷ്ണു എന്നിവരോടും ശ്രുതി യാത്ര ചോദിച്ചു. ഹൗസിൽ നിന്നും പുറത്തിറങ്ങും മുമ്പ് ഏറെ നേരം പ്രിയ സുഹൃത്ത് റിനോഷിനെ കെട്ടിപിടിച്ച് ശ്രുതി ഒരുപാട് പൊട്ടി കരഞ്ഞു.

 Sruthi Lakshmi

അഖിൽ മാരാരെ കെട്ടിപിടിച്ച് യാത്ര പറഞ്ഞപ്പോൾ തനിക്ക് പുറത്താകുന്നതിൽ സങ്കടമില്ലെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭർത്താവ് അവിന്റെ അടുത്തേക്കാണ് പോകുന്നത് എന്നതിൽ സന്തോഷമുണ്ടെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. റിനോഷിനോടും മിഥുനിനോടും നന്നായി കളിക്കണമെന്ന് ഓര്‍മ്മപ്പെടുത്തിയാണ് ശ്രുതി പുറത്തിറങ്ങിയത്.

കൂടാതെ കൈയ്യിലുണ്ടായിരുന്നു ജയിൽ ഫ്രീ കാർഡ് റെനീഷയ്ക്ക് നൽകുകയും ചെയ്തു ശ്രുതി ലക്ഷ്മി. എന്തുകൊണ്ടാണ് ഇന്ന് അപസെറ്റായി കാണപ്പെട്ടതെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ ശ്രുതിയുടെ മറുപടി ഇങ്ങനെയായിരുന്നു... അമ്പത്തിയാറ് ദിവസം വീട്ടിൽ നിന്നു. എനിക്ക് ഇന്നലെ ഒരു തോന്നൽ വന്നിരുന്നു ഞാനായിരിക്കും പോവുകയെന്ന്. കാരണം എനിക്ക് മതിയായിരുന്നു.

ഒരു സ്ഥലത്ത് ചെന്നിട്ട് അവിടം മതിയായിയെന്ന് എനിക്ക് തോന്നി തുടങ്ങിയാൽ പിന്നെ എനിക്ക് നന്നായി പ്ലെ ചെയ്യാൻ പറ്റില്ല. ഇനിയും ഹൗസിൽ നിന്നാൽ ഈ ശ്രുതിയിൽ നിന്നും മാറും. മെന്റലി ഞാൻ അപ്സെറ്റായിരുന്നു. മാത്രമല്ല അമ്പത്തിയഞ്ച് ദിവസം ഞാൻ വെള്ളം കുടിച്ചിരുന്ന എന്റെ കുപ്പി കൈയ്യിൽ നിന്നും വീണ് പൊട്ടി. അതോടെ എനിക്ക് ഉറപ്പായിരുന്നു ഞാൻ പോകുമെന്ന്. ശ്രുതി ലക്ഷ്മി പറഞ്ഞു.

പ്രേക്ഷകരോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ ശ്രുതിയുടെ മറുപടി ഇങ്ങനെയായിരുന്നു.... ബി​ഗ് ബോസ് ഒരു വലിയ അനുഭവമാണ്. ഹൗസിൽ കേറി കഴിഞ്ഞാൽ തികച്ചും വേറിട്ടൊരു അനുഭവമാണ്. പ്രേക്ഷകന് ശരിയെന്ന് തോന്നുന്നത് നമുക്ക് തെറ്റായിരിക്കാം.

വീട്ടുകാർ ഞാൻ ഫേക്കാണെന്ന് പറഞ്ഞപ്പോൾ എനിക്ക് നന്നായി ഫീൽ ചെയ്തു. റിനോഷിനെ ഞാൻ ഒരുപാട് മിസ് ചെയ്യും. മിഥുനേയും മിസ് ചെയ്യും. ഇവർ രണ്ടുപേരും ടോപ്പ് ത്രീയിൽ വരണമെന്ന് ഞാൻ അതിയായി ആ​ഗ്രഹിക്കുന്നു ശ്രുതി ലക്ഷ്മി പറഞ്ഞ് നിർത്തി.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X