'റിനോഷ് എന്റെ ബ്രദർ മാത്രം, അ‍ഞ്ചു ഉമ്മവെച്ചാൽ കുഴപ്പമുണ്ടോ?, വളച്ചൊടിച്ചപ്പോൾ വിഷമം തോന്നി'; ശ്രുതി ലക്ഷ്മി!

ബി​​ഗ് ബോസ് മലയാളം സീസൺ ഫൈവ് അമ്പത്തിയാറ് ദിവസം പിന്നിട്ടിരിക്കുകയാണ്. ഷോ പാതി ദൂരം പിന്നിടുമ്പോൾ ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്തായി. നടിയും നർത്തകിയുമെല്ലാമായ ശ്രുതി ലക്ഷ്മിയാണ് ഹൗസിൽ നിന്നും പുറത്തായിരിക്കുന്നത്. സെറീനയോ ശ്രുതിയോ പുറത്താകുമെന്നത് പ്രേക്ഷകരും ഉറപ്പിച്ചിരുന്നു. ശ്രുതി ലക്ഷ്മിയുടെ സേഫ് ​ഗെയിമും റിനോഷും മിഥുനുമായുള്ള സൗഹൃദവും എപ്പോഴും പ്രേക്ഷകർ ചർച്ച ചെയ്തിരുന്ന ഒന്നാണ്.

എവിക്ടഡായി എന്ന് മോഹൻലാൽ പ്രഖ്യാപിച്ചപ്പോൾ അത് ഏറ്റവും കൂടുതൽ ഷോക്ക് നൽകിയത് ശ്രുതിയുടെ ഉറ്റ ചങ്ങാതി റിനോഷിനാണ്. ഹൗസിൽ നിന്നും ഇറങ്ങും മുമ്പ് ശ്രുതി ഏറ്റവും കൂടുതൽ കെട്ടി പിടിച്ച് കരഞ്ഞതും റിനോഷിനെയാണ്.

തുടക്കം മുതൽ അഭിപ്രായങ്ങൾ വെട്ടി തുറന്ന് പറയാനും സേഫ് ​ഗെയിം കളിക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ ശ്രുതി ലക്ഷ്മി ഇനിയും ഹൗസിൽ തുടരുമായിരുന്നു. പുറത്താകുന്നതിന് കുറച്ച് ​ദിവസം മുമ്പാണ് ശ്രുതി ആക്ടീവായി കളിച്ച് തുടങ്ങിയതെന്നാണ് പ്രേക്ഷകരുടെ പക്ഷം. അതേസമയം ഇപ്പോഴിത ഹൗസിൽ നിന്നും പുറത്തിറങ്ങി നാട്ടിൽ തിരികെ എത്തിയിരിക്കുകയാണ് ശ്രുതി ലക്ഷ്മി.

 Sruthi Lakshmi

ഭർത്താവ് എവിനാണ് ശ്രുതി ലക്ഷ്മിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയത്. ഭർത്താവിനെ കണ്ടതും കെട്ടിപിടിച്ച് ഉമ്മകൾ നൽകി ശ്രുതി. അമ്പത്തിയാറ് ദിവസം വല്ലാതെ എവിനെ മിസ് ചെയ്തുവെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. തിരികെ എത്തിയ ശ്രുതി ഫിൽമിബീറ്റ് മലയാളത്തോട് സംസാരിക്കവെ അഞ്ചൂസ്, റിനോഷ് എന്നിവരുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിലെ സത്യാവസ്ഥയും വെളിപ്പെടുത്തി.

'കപ്പ് മേടിച്ചോണ്ട് വരണമെന്നാണ് വിചാരിച്ചത്. പക്ഷെ അത് നടന്നില്ല. നല്ല എക്സ്പീരിയൻസാണ് ബി​ഗ് ബോസ്. എളുപ്പമല്ല ഹൗസിൽ പിടിച്ച് നിൽക്കാൻ നല്ല ബുദ്ധിമുട്ടാണ്. പക്ഷെ ഹാപ്പിയായിട്ടാണ് ഇറങ്ങിയത്. വല്ലാത്തൊരു അനുഭവമാണ് ഹൗസ്. ബി​ഗ് ബോസ് ഒരിക്കലും സ്ക്രിപ്റ്റഡല്ല. അതേസമയം ഇതൊരു ഷോയാണ് റിയാൽ ലൈഫുമായി ബന്ധപ്പെടുത്താൻ പറ്റില്ല.'

വീഡിയോയുടെ പൂർണ രൂപം കാണാം

'ഞാൻ ഇത്രയും ദിവസം നിൽക്കുമെന്ന് കരുതിയില്ല. തുടക്കത്തിൽ ഹൗസിൽ നിന്നപ്പോൾ ആദ്യ ആഴ്ച തന്നെ തിരികെ വരണമെന്ന് തോന്നി. ബി​ഗ് ബോസ് ഷോയുടെ ആരാധികയല്ല ഞാൻ. തുടർച്ചായയി ഷോ കാണാറുണ്ടായിരുന്നില്ല. ടോപ്പ് ഫൈവിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് സാധിക്കാതെ പോയതിന്റെ ഒരു വിഷമമുണ്ട്. പിന്നെ ഗെയിം മനസിൽ കയറുമ്പോൾ എല്ലാവരും അ​ഗ്രസീവാണ്.'

'അപ്പോൾ അപ്പുറത്ത് ആരുണ്ടെന്ന് ശ്രദ്ധിക്കാതെയാണ് എല്ലാവരും ​ഗെയിം കളിക്കുന്നത്. അഞ്ചൂസ് വിഷയം ഞാൻ കണ്ടിരുന്നു. അവൾ എനിക്ക് പെങ്ങളെപ്പോലെയാണ്. നല്ല ഫ്രണ്ട്ഷിപ്പാണ് ഞങ്ങൾ തമ്മിൽ. ​ഗെയിമിനിടെ പരിക്ക് പറ്റിയത് അഞ്ചുവിന് കാണിച്ച് കൊടുത്തതാണ് ഞാൻ. അല്ലാതെ ഉമ്മവെച്ചതൊന്നുമല്ല. എനിക്ക് അതിൽ കുഴപ്പമൊന്നും തോന്നിയില്ല.'

 Sruthi Lakshmi

'അ‍ഞ്ചു ഉമ്മവെച്ചാൽ കുഴപ്പമുണ്ടോ?. ശ്രുതി ലക്ഷ്മി ചോ​ദിച്ചു. അതുപോലെ തന്നെ റിനോഷുമായുള്ള തന്റെ ബന്ധം വളച്ചൊടിച്ചത് വിഷമിപ്പിച്ചെന്നും ശ്രുതി പറഞ്ഞു. റിനോഷ് എന്റെ ബ്രദർ മാത്രമാണ്. റിനോഷിനെ കുറിച്ച് വന്ന വീഡിയോകൾ‌ കണ്ട് ഞാൻ ഞെട്ടി. ബന്ധം വേറെ രീതിയിൽ വന്നതിൽ വിഷമം തോന്നി' ശ്രുതി ലക്ഷ്മി പറഞ്ഞു.

ശ്രുതിയെ വല്ലാതെ മിസ് ചെയ്തുവെന്നും അതുകൊണ്ട് തന്നെ പലപ്പോഴും ശ്രുതി പെട്ടന്ന് പുറത്തായി തിരികെ വന്നിരുന്നെങ്കില്ലെന്ന് തോന്നിയെന്നും ഭർത്താവ് എവിൻ പറഞ്ഞു. ശ്രുതി ​ഗെയിമെല്ലാം നന്നായി കളിച്ചതായാണ് തനിക്ക് തോന്നിയതെന്നും നൂറിന് മുകളിലിട്ട് കളിക്കുന്നത് കാണാമായിരുന്നുവെന്നും ശ്രുതിയുടെ ഭർത്താവ് പറഞ്ഞു.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X