'അവരെ വിളിച്ചിരുന്നു, വിഷ്ണുവിനെതിരെ ആക്ഷനുണ്ടാകും, നിയമപരമായി നേരിടാനും തീരുമാനിച്ചിട്ടുണ്ട്'; ശ്രുതി ലക്ഷ്മി

ബി​ഗ് ബോസ് സീസൺ ഫൈവിലെ ഏറ്റവും വലിയ ശത്രുക്കളായി റിനോഷ് ജോർജും വിഷ്ണു ജോഷിയും കഴിഞ്ഞ ദിവസത്തോടെ മാറി. ഇതുവരെ ഹൗസിൽ നടന്നിട്ടുള്ള ഭൂരിഭാ​ഗം പ്രശ്നങ്ങളും അഖിൽ മാരാരെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു.

അഖിൽ പറയുന്ന വാക്കുകളിലെ പ്രശ്നങ്ങൾ കണ്ടെത്തി തർക്കങ്ങൾ‌ സൃഷ്ടിക്കാനാണ് മറ്റുള്ള മത്സരാർത്ഥികൾ എപ്പോഴും ശ്രമിച്ചിരുന്നത്. എന്നാൽ പക്ഷെ അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം മുതൽ കാര്യങ്ങൾ മാറി. ഹൗസിലെ മറ്റ് രണ്ടുപേർ തമ്മിലുള്ള വഴക്കാണ് ഇപ്പോൾ അകത്തും പുറത്തും ചർച്ച വിഷയം.

റിനോഷിന് എതിരെ വിഷ്ണു ജോഷി യുദ്ധം തുടങ്ങി. റിനോഷ് പൊതുവെ അധികം സംസാരിക്കുകയോ ഹൗസിൽ നടക്കുന്ന പ്രശ്നങ്ങളിൽ ഇടപെടുകയോ ചെയ്യാറില്ല. അതുകൊണ്ട് തന്നെ റിനോഷിന്റെ സ്വഭാവം ഉറ്റ ചങ്ങാതി മിഥുന് അല്ലാതെ മറ്റാർക്കും വ്യക്തമായി അറിയില്ല.

ഇമേജ് ഭയം അലട്ടുന്ന മത്സരാർത്ഥി കൂടിയാണ് റിനോഷ്. ചിലപ്പോഴൊക്കെ പ്രകോപനങ്ങൾ താങ്ങാൻ കഴിയാതെ പൊട്ടിത്തെറിക്കുകയും അസഭ്യം പറയുകയും ചെയ്യാറുണ്ട്.

Sruthi Lakshmi

നന്മയും സമാധാനവും മുഖമുദ്രയായി കൊണ്ടുനടക്കുന്ന റിനോഷ് ആദ്യമായി ഹൗസിൽ അസഭ്യം പറഞ്ഞപ്പോൾ സഹമത്സരാർത്ഥികളും അമ്പരന്നു. കൂടാതെ വീക്ക്ലി ടാസ്ക്കിനിടെയും റിനോഷ് വിഷ്ണുവിനോട് ദേഷ്യപ്പെടുകയും അസഭ്യം പറയുകയും മൈക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു.

ഇതിനെല്ലാം ശേഷമാണ് റിനോഷിന്റെ യഥാർഥ സ്വഭാവം പുറത്ത് കൊണ്ടുവരുന്നതിനായുള്ള പ്രവോക്കിങ് വിഷ്ണു ആരംഭിച്ചത്. സ്വന്തം സഹോദരിയെപ്പോലെയാണ് നടി ശ്രുതി ലക്ഷ്മിയെ കാണുന്നതെന്ന് പറഞ്ഞിട്ടും റിനോഷ് നടിയോട് സെക്സ് ജോക്ക്സ് പറഞ്ഞുവെന്നാണ് വിഷ്ണു കഴിഞ്ഞ ദിവസം ആരോപിച്ചത്. രണ്ടാഴ്ച മുമ്പ് എവിക്ടായിപ്പോയ മത്സരാർത്ഥിയാണ് ശ്രുതി ലക്ഷ്മി.

റിനോഷ്, മിഥുൻ, ശ്രുതി ലക്ഷ്മി എന്നിവരായിരുന്നു സുഹൃത്തുക്കൾ. സംഭവം വലിയ രീതിയിൽ ചർച്ചയായി. പുറത്തായൊരു മത്സരാർത്ഥിയുടെ പേര് വീണ്ടും ഹൗസിലെ പ്രശ്നത്തിലേക്ക് വിഷ്ണു എടുത്തിട്ടതിനോട് മത്സരാർത്ഥികൾക്കും ഒരു വിഭാ​ഗം പ്രേക്ഷകർക്കും എതിർപ്പുണ്ട്.

ശ്രുതി ലക്ഷ്മിക്ക് ഒരു കുടുംബമുണ്ടെന്ന് പോലും നോക്കാതെ വിഷ്ണു ജയിക്കാൻ വേണ്ടി സംസാരിക്കുന്നുവെന്നും റിനോഷ് കുറ്റപ്പെടുത്തിയിരുന്നു. വിഷ്ണുവിന്റെയും റിനോഷിനന്റെയും വഴക്കിന്റെ വീഡിയോ വൈറലായതോടെ ശ്രുതി ലക്ഷ്മിക്ക് എതിരെ സൈബർ ബുള്ളിയിങ് രൂക്ഷമായി. ഇപ്പോഴിത വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ശ്രുതി ലക്ഷ്മി.

Sruthi

ബിഹൈൻവു‍ഡ്സ് ഐസ് എന്ന യുട്യൂബ് ചാനലിനോട് സംസാരിക്കവെ വിഷ്ണു ജോഷിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് ശ്രുതി ലക്ഷ്മി പറഞ്ഞു. 'സോഷ്യൽമീഡിയയിൽ നിരവധി കമന്റ്സ് വന്നിട്ടുണ്ട്. വിഷ്ണു-റിനോഷ് വിഷയം ചർച്ചയായപ്പോൾ ഞാൻ ഏഷ്യാനെറ്റിനെ വിളിച്ചിരുന്നു. വിഷ്ണുവിന്റെ ഫാൻസ് ആ വീഡിയോയെടുത്ത് മോശമായി പ്രചരിപ്പിക്കുന്നുണ്ട്. ആദ്യം ഞാൻ അറിഞ്ഞിരുന്നില്ല.'

'ഓരോരുത്തർ മെസേജ് ചെയ്തപ്പോഴാണ് അറിയുന്നത്. റിനോഷിനെ അറ്റാക്ക് ചെയ്യാൻ വേണ്ടിയാണ് അവൻ ഈ കാര്യം വീണ്ടും എടുത്തിട്ടത്. ഏഷ്യാനെറ്റിനോട് പറഞ്ഞപ്പോൾ വിഷ്ണുവിനെതിരെ ആക്ഷൻ എടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. നിയമപരമായി നേരിടാനും തീരുമാനിച്ചിട്ടുണ്ടെന്നും' ശ്രുതി ലക്ഷ്മി പറയുന്നു.

റിനോഷ്, മിഥുൻ എന്നിവരുമായുള്ള സൗഹൃദമാണ് ശ്രുതി ലക്ഷ്മിയുടെ ജനപിന്തുണയെ ബാധിച്ചത്. ഇവരുടെ ​ഗ്രൂപ്പിൽപെടാതെ ഒറ്റയ്ക്ക് നിന്ന് മത്സരിച്ചിരുന്നെങ്കിൽ ശ്രുതി ലക്ഷ്മിക്ക് ജനപിന്തുണ ഉണ്ടാകുമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് റിനോഷിന്റെ ശബ്ദം ഹൗസിൽ ഉയർന്ന് കേൾക്കുന്നത്.

വീക്ക്ലി ടാസ്ക്കുകളിൽ പോലും മികച്ച പ്രകടനം കാഴ്ചവെക്കാൻ റിനോഷിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് പ്രേക്ഷകർ ചോദ്യം ചെയ്യാറുണ്ട്. മിഥുനും റിനോഷും സേഫ് ​ഗെയിം കളിക്കുകയാണെന്ന ആരോപണം തുടക്കം മുതലുണ്ട്. ഈ ആഴ്ച മിഥുനും റിനോഷും നോമിനേഷൻ ലിസ്റ്റിലുണ്ട്. മിഥുന് ജനപിന്തുണ കുറവായതിനാൽ ഈ ആഴ്ച പുറത്തായേക്കും.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X