അനു ജോസഫ്, ഒമര്‍ ലുലു, ബിഗ് ബോസിലേക്കുള്ള മത്സരാര്‍ഥികള്‍ ഇവരാണ്, പ്രെഡിക്ഷന്‍ ലിസ്റ്റുമായി സൂര്യ മേനോന്‍

ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണ്‍ തുടങ്ങാന്‍ ഒരു ദിവസം കൂടിയേയുള്ളു. ഇതിനകം മത്സരാര്‍ഥികളെ പറ്റിയുള്ള വലിയ പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മോഹന്‍ലാല്‍ നല്‍കിയ സൂചനയില്‍ നിന്നും അല്ലാതെയുമായി പല താരങ്ങളെ പറ്റിയും പ്രവചനം നടന്ന് കഴിഞ്ഞു. ഇപ്പോള്‍ മുന്‍ ബിഗ് ബോസ് താരവും നടിയുമായ സൂര്യ ജെ മേനോനും തന്റെ പ്രെഡിക്ഷന്‍ ലിസ്റ്റുമായി എത്തിയിരിക്കുകയാണ്.

ബിഗ് ബോസിലൂടെ നിങ്ങള്‍ക്ക് എന്നെ അറിയുമായിരിക്കുമെന്ന് പറഞ്ഞാണ് സൂര്യ എത്തിയത്. ഇത്തവണ ബിഗ് ബോസിലേക്ക് പോകുന്ന മത്സരാര്‍ഥികളെ കുറിച്ചൊരു പ്രെഡിക്ഷന്‍ നടത്താമെന്ന് പറഞ്ഞാണ് സൂര്യ എത്തിയിരിക്കുന്നത്.

actors

ആദ്യം സംവിധായകന്‍ അഖില്‍ മാരാരുടെ പേരാണ് സൂര്യ പറഞ്ഞിരിക്കുന്നത്. അടുത്തിടെ സോഷ്യല്‍ മീഡിയിയലൂടെയും മറ്റുമായി വിവാദങ്ങളുണ്ടാക്കിയ ആളാണ് അഖില്‍. ആള് ബിഗ് ബോസില്‍ കയറാന്‍ സാധ്യതയുണ്ടെന്ന് അപ്പോള്‍ തന്നെ കരുതിയിരുന്നു. വിവാദമുണ്ടാക്കുന്നവരെയാണ് ബിഗ് ബോസിന് ഇഷ്ടം. അതുകൊണ്ട് അഖില്‍ ഉണ്ടായേക്കുമെന്നാണ് സൂര്യ പറയുന്നു.

അവതാരകനായ മോഹന്‍ലാല്‍ പ്രൊമോയില്‍ പറഞ്ഞതില്‍ നിന്നും ചില സൂചനകള്‍ കിട്ടിയിരുന്നു. അതിലൊരാള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായ ജുനൈസാണ്. ബിഗ് ബോസിന് പറ്റിയ ആളാണ്. അദ്ദേഹത്തിന്റെ കണ്ടന്റ് ശ്രദ്ധേയമായത് കൊണ്ട് തരംഗമാവും.

സംവിധായകന്‍ ഒമര്‍ ലുലുവും ബിഗ് ബോസിലേക്ക് വന്നേക്കാന്‍ സാധ്യതയുണ്ട്. മുന്‍പത്തെ സീസണുകൡലെല്ലാം ഇദ്ദേഹത്തെ കുറിച്ച് പറഞ്ഞിരുന്നു. തുടക്കം മുതലുണ്ടാവുമോ, അതോ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണോ ഒമര്‍ വരിക എന്നതിനെ പറ്റി വ്യക്തതയില്ല. സാധ്യത പട്ടികയില്‍ മുന്നില്‍ തന്നെയുള്ള ആളാണ് ഒമര്‍. മുഖം നോക്കാതെ സംസാരിക്കുന്ന ആളായത് കൊണ്ട് ഒമര്‍ ലുലു വരാനും ചാന്‍സ് കൂടുതലാണ്. അതുപോലെ ഒമറിന്റെ സിനിമയിലൂടെ ശ്രദ്ധേയായ വൈബര്‍ഹുഡ് എന്ന പെണ്‍കുട്ടിയ്ക്കും സാധ്യതയുണ്ട്.

 biggboss

എല്ലാ സീസണുകൡും ഒരു പാട്ടുകാരനോ പാട്ടുകാരിയോ ഉണ്ടാവും. ഇത്തവണ നടിയും ഗായികയുമായ മനീഷ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.

ഇത്തവണ ട്രാന്‍സ്‌ജെന്‍ഡര്‍ സാന്നിധ്യവും ഉണ്ടായേക്കാം. ഒത്തിരി പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ടെങ്കിലും ഗായിക കൂടിയായ നാദിറയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഈ സീസണില്‍ കായികലോകത്ത് നിന്നൊരാളുടെ സാന്നിധ്യവും ഉണ്ടായേക്കും. അജയ് പോളാണ് പ്രെഡിക്ഷനിലുള്ളത്.

സീരിയല്‍ മേഖലയില്‍ നിന്നും നടന്മാര്‍ എല്ലാ സീസണുകളിലും ഉണ്ടാവാറുണ്ട്. ഇത്തവണ നടന്‍ ഷിജുവാണ് സീരിയലില്‍ നിന്നുമെത്തുന്നതെന്നാണ് വിവരം. നീയും ഞാനും സീരിയലിലെ നായകനായി അഭിനയിക്കുന്ന ഷിജു സീരിയലില്‍ നിന്നും ചെറിയ ഗ്യാപ്പ് എടുത്ത് ബിഗ് ബോസിലേക്ക് വന്നേക്കുമെന്നാണ് അറിയുന്നതെന്ന് മൈല്‍സ്റ്റോണ്‍ മേക്കേഴസിന് നല്‍കിയ പ്രതികരണത്തിലൂടെ സൂര്യ പറയുന്നത്.

ഡിംപല്‍ ഭാലിനെ പോലെ കുറച്ച് ബോള്‍ഡായിട്ടുള്ള മോഡലും നടിയുമായ അനീഷ നായരും ഷോ യില്‍ വരാന്‍ സാധ്യതയുണ്ട്. അത്യാവശ്യം ദേഷ്യപ്പെട്ട് സംസാരിക്കുകയൊക്കെ ചെയ്യുന്ന ആളാണ്.

സീരിയലിലുടെ ശ്രദ്ധേയായ നടി അനു ജോസഫും ബിഗ് ബോസിലേക്ക് പോകുന്നതായിട്ടാണ് വിവരം. കഴിഞ്ഞ കുറച്ച് നാളുകളായി അനുവിനെ കുറിച്ച് വിവരമില്ല. ഉറപ്പായിട്ടും പറയാന്‍ സാധിക്കില്ലെങ്കിലും അനുവിനും ചാന്‍സ് കൂടുതലാണ്.

കുടുംബവിളക്ക് സീരിയലിലൂടെ ശ്രദ്ധേയായ നടി ശരണ്യ ആനന്ദ് ഭര്‍ത്താവ് മനീഷിനൊപ്പം വന്നേക്കാം. ദമ്പതിമാരായി വന്നില്ലെങ്കില്‍ ചിലപ്പോള്‍ മനീഷ് മാത്രമായിരിക്കും വരാന്‍ സാധ്യത.

ശോഭ വിശ്വനാഥ്, അഞ്ജന, അശ്വതി നായര്‍, അമല ഷാജി, എന്നിങ്ങനെയുള്ള പേരുകളാണ് തനിക്ക് സൂചനയായി കിട്ടിയിട്ടുള്ളതെന്ന് സൂര്യ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X