ദേവുവും മനീഷയും ഒരുമിച്ച് വീടിന് പുറത്തേക്ക്... വിശ്വസിക്കാനാവാതെ പൊട്ടിക്കരഞ്ഞ് സാ​ഗറും മറ്റ് മത്സരാർഥികളും!

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് രസകരമായ മുഹൂർത്തങ്ങളും തർക്കങ്ങളും ടാസ്കുകളും ഒക്കെയായി മുന്നോട്ട് പോകുകയാണ്. ഓരോ ബിബി സീസണിലും പ്രേക്ഷകരും മത്സരാർത്ഥികളും ഭയക്കുന്ന ഘട്ടമാണ് എവിക്ഷൻ. അപ്രതീക്ഷിതമായായിരിക്കും പലപ്പോഴും മത്സരാർത്ഥികൾ ബിബി വീട്ടിൽ നിന്നും പുറത്താകുക. സീസൺ അ‍ഞ്ചിൽ ഇതുവരെ എവിക്ഷനിലൂടെ പുറത്തായത് രണ്ട് പേരാണ്.

എയ്ഞ്ചലിൻ, ​ഗോപിക എന്നിവരാണ് അവർ. ഇന്നിതാ ബിബി ഹൗസിൽ മറ്റൊരു എലിമിനേഷൻ കൂടി നടന്നിരിക്കുകയാണ്. ഇത്തവണത്തെ എലിമിനേഷന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. സീസൺ അഞ്ചിലെ ആദ്യത്തെ ഡബിൾ എവിക്ഷനാണ് നടന്നത്. അഖിൽ, സാ​ഗർ, ദേവു, മനീഷ, അഞ്ജൂസ്, ഷിജു, ജുനൈസ്, നാദിറ എന്നിവരാണ് ഇത്തവണ എവിഷനിൽ വന്നത്. ഇസ്റ്റർ ദിനത്തിലെ പ്രശ്നങ്ങൾ കാരണം അഖിൽ മാരാർ, സാ​ഗർ എന്നിവർ ഡയറക്ട് നോമിനേഷനിൽ വന്നവരാണ്.

Viber Good Devu,  Maneesha

കഴിഞ്ഞ ദിവസത്തെ പോലെ മോഹന്‍ലാല്‍ ജപ്പാനില്‍ നിന്നും സൂം കോളിലൂടെ വന്നാണ് മത്സരാര്‍ത്ഥികളുമായി സംവദിച്ചതും എവിക്ഷൻ പ്രക്രിയ നടത്തിയതും. ഡബിൾ എവിക്ഷൻ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അഖിൽ, സെറീന, ജുനൈസ്, സാ​ഗർ എന്നിവർ സേഫ് ആ​ണെന്ന് ആദ്യം തന്നെ മോഹൻലാൽ പറഞ്ഞു. ശേഷം ഷിജുവിനേയും സേഫ് ആക്കി. ബാക്കി വന്നവരോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ച മോഹൻലാൽ എവിക്ഷൻ പ്രഖ്യാപിക്കുക ആയിരുന്നു.

ദേവു, മനീഷ എന്നിവരുടെ വീട്ടിലെ ജീവിതം കാണിച്ചാണ് എവിക്ഷന്‍ പ്രഖ്യാപിച്ചത്. ഞങ്ങള്‍ക്കും സങ്കടമുണ്ടെന്നാണ് മോഹന്‍ലാല്‍ എവിക്ഷൻ പ്രഖ്യാപിച്ച ശേഷം പറ‍ഞ്ഞത്. പ്രേക്ഷകരാണ് ഇത് തീരുമാനിക്കുന്നതെന്നും ആരെയാണ് കൂടുതല്‍ മിസ് ചെയ്യുന്നതെന്നും മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ എല്ലാവരേയും എന്നാണ് മനീഷ പറഞ്ഞത്.

Viber Good Devu,  Maneesha

സാഗറിനോടും റിനോഷിനോടും ഇവര്‍ പോകുന്നതില്‍ വിഷമമുണ്ടോയെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. താന്‍ പ്രതീക്ഷിച്ചില്ല എന്നാണ് റിനോഷ് കരഞ്ഞ് കൊണ്ട് പറഞ്ഞത്. തനിക്ക് ഇവിടെ ഉള്ള സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ അറ്റാച്ച്മെന്‍റും സൗഹൃദവും ഉണ്ടായിരുന്നത് മനീഷയോടാണെന്ന് ഷിജുവും പറഞ്ഞു. വളരെ ഇമോഷണല്‍ ആയാണ് എല്ലാവരും പ്രതികരിച്ചത്. ശ്രുതി, നാദിറ, സെറീന എന്നിവരെല്ലാം തന്നെ കരയുകയായിരുന്നു.

ദേവു പോകുന്നതിനേക്കാൾ മനീഷ പുറത്തായി എന്നതാണ് വീട്ടുകാരെ കൂടുതൽ വിഷമിപ്പിച്ചത്. പ്രേക്ഷകർക്കും ഹൗസിലെ പലർക്കും അറിയാത്തൊരു മനീഷയുണ്ടെന്നും വലിയൊരു ലക്ഷ്യത്തോടെയാണ് മനീഷ ഹൗസിലേക്ക് വന്നതെന്നും വീട്ടിൽ തുടരേണ്ടത് ചേച്ചിയുടെ വലിയൊരു ആവശ്യകതയായിരുന്നുവെന്നുമാണ് മനീഷയുടെ എവിക്ഷന് ശേഷം ജുനൈസ് പറഞ്ഞത്.

മനീഷ തന്നെ ആലപിച്ച ദൈവ സ്നേഹം വർണ്ണിച്ചിടാൻ പാട്ടും ഹൗസിലെ മത്സരാർഥികൾ ഒരുമിച്ച് പാടി. മനീഷയുടെ രണ്ടാഴ്ചത്തെ നോമിനേഷൻ ഫ്രീ എന്ന അവസരം മനീഷ പുറത്തായതോടെ ഇല്ലാതായി. ദേവു കളിച്ച് നേടിയ ക്യാപ്റ്റൻസി ദേവു പുറത്തായതിനാൽ‌ അത് മിഥുന് കൈമാറി. എയ്ഞ്ചലിൻ, ​ഗോപിക എന്നിവരാണ് ഇതുവരെ ബിഗ് ബോസ് സീസണ്‍ അഞ്ചില്‍ നിന്നും എവിക്ടായ മത്സരാർത്ഥികൾ.

ഹനാൻ, ലെച്ചു എന്നിവർ ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് പുറത്തുപോയിരുന്നു. ബിഗ് ബോസ് സീസണ്‍ അഞ്ച് ആരംഭിച്ചപ്പോള്‍ ശക്തയായ മത്സരാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ച ആളാണ് ദേവു. ലേഡി റോബിന്‍ എന്നായിരുന്നു ആദ്യഘട്ടത്തില്‍ സോഷ്യല്‍ മീഡിയ ഇവരെ വിശേഷിപ്പിച്ചത്. എന്നാല്‍ പോകപ്പോകെ ദേവു പിന്നോട്ട് വലിയുകയായിരുന്നു.

എല്ലാവരും അമ്മ എന്ന സ്ഥാനം നല്‍കിയ ആളാണ് മനീഷ. അതേസമയം ഹൗസിലേക്ക് വന്ന പുതിയ വൈൽഡ് കാർഡ് അനു ജോസഫ് തന്റെ ​ഗെയിം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെത്തിയ മൂന്നാമത്തെ വൈൽഡ് കാർഡാണ് അനു ജോസഫ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X