‌ക്യാപ്റ്റനായി ഹൗസിൽ വാഴാൻ ഭാ​ഗ്യമില്ല..... വൈബർ ഗുഡ് ദേവു ബി​ഗ് ബോസിൽ നിന്നും പുറത്തായി?

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് മുപ്പത്തി മൂന്ന് എപ്പിസോഡുകൾ പൂർത്തിയാക്കി കഴിഞ്ഞു. രസകരവും വാശിയേറിയ പോരാട്ടങ്ങളുമായി മത്സരാർത്ഥികൾ എല്ലാവരും ഫുൾ ഓണാണ്. മോഹൻലാൽ എത്താത്ത വീക്കന്റ് എപ്പിസോഡുകളായിരുന്നു കഴിഞ്ഞ ആഴ്ച. പക്ഷെ ഈ ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിലേക്ക് മോഹൻലാൽ ജപ്പാനിൽ നിന്നും സൂം കോൾ വഴി ഹൗസിലെ അം​ഗങ്ങളെ കാണാൻ എത്തിയിട്ടുണ്ട്.

മിഡ് വീക്ക് എവിക്ഷൻ നടത്തി ​കോമണർ ​ഗോപിക ​ഗോപിയെ പുറത്താക്കി വൈൽഡ് കാർഡായി ഒമർ ലുലുവിനെ ഹൗസിലേക്ക് കയറ്റി വിട്ട ശേഷമാണ് മോഹൻലാൽ ജപ്പാനിലേക്ക് അവധി ആഘോഷിക്കാൻ പോയത്. ​ഗോപികയുടെ എവിക്ഷന് ശേഷം വന്ന ശനിയും ഞായറുമൊന്നും വീക്കെൻഡ് എപ്പിസോഡുകൾ ഒന്നും തന്നെ ഇല്ലാതിരുന്നതിനാൽ എവിക്ഷനുണ്ടാകുമെന്ന കാര്യം അടക്കം മറന്ന് വീട്ടിൽ ​ഗെയിമുകളും മറ്റുമായി ഇരിക്കുകയായിരുന്നു മത്സരാർഥികൾ.

Viber Good Devu

വീക്കെൻഡ് എപ്പിസോഡിന് മുമ്പ് പെട്ടി പാക്ക് ചെയ്യാനുള്ള നിർദേശം വന്നപ്പോഴാണ് മത്സരാർഥികൾ എവിക്ഷനെന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചത് പോലും. പെട്ടി പാക്ക് ചെയ്യാൻ നിർദേശം വന്നപ്പോൾ മുതൽ പലരും മൂകാവസ്ഥയിലേക്ക് പോവുകയും സങ്കടം പറയാനും കരയാനും തുടങ്ങിയിട്ടുണ്ട്. ഈ ആഴ്ച ഒരാൾ തീർച്ചയായും വീടിന് പുറത്താകും.

ആ എവിക്ഷൻ നടന്ന് കഴിഞ്ഞുവെന്നും പുറത്തായത് വൈബർ ഗുഡ് ദേവുവാണെന്നുമാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാദിറ മെഹ്റിൻ പുറത്തായി എന്നുള്ള തരത്തിലാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ നാദിറയല്ല പുറത്തായത് ശ്രീദേവിയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല.

കൂടാതെ ഒരു വൈൽഡ് കാർഡ് വീട്ടിൽ കയറിയെന്നും റിപ്പോർട്ടുണ്ട്. ഹൗസിലേക്ക് വന്നപ്പോൾ പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുള്ള മത്സരാർഥിയായിരുന്നു ദേവു. പക്ഷെ ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഉണ്ടായിരുന്ന ആവേശം പിന്നീട് ചില ഇമോഷണൽ ബ്രേക്ക് അപ്പ്സ് വന്നശേഷം ദേവുവിൽ‌ കാണാൻ സാധിച്ചില്ല.

പിന്നെ കഴിഞ്ഞ ഒരാഴ്ചയായിട്ടാണ് ​ഗെയിമിൽ ദേവുവിന്റെ ​​ഗ്രാഫ് കുറച്ചെങ്കിലും ഉയർന്നത്. ​കഴിഞ്ഞ വീക്കിലി ടാസ്ക്കായ പാവക്കൂത്തിൽ വിജയിച്ചവരിൽ ഒരാൾ ദേവുവായിരുന്നു. ശേഷം ക്യാപ്റ്റൻസിയിലേക്ക് മത്സരിക്കാൻ ദേവുവിന് അവസരം ലഭിക്കുകയും ചെയ്തു. ക്യാപ്റ്റൻസി ടാസ്ക്കിൽ‌ ഏറ്റവും കൂടുതൽ ബോളുകൾ ശേഖരിച്ച് വിജയിച്ചതും ദേവു തന്നെയാണ്.

Viber Good Devu

അങ്ങനെ അടുത്ത ഒരാഴ്ച വീട്ടിലെ ക്യാപ്റ്റൻസി സ്ഥാനം അലങ്കരിക്കാനും ദേവുവിന് അവസരം ലഭിക്കാൻ പോവുകയാണ്. പക്ഷെ എവിക്ടായിയെങ്കിൽ ഹൗസിലെ ക്യാപ്റ്റൻ സ്ഥാനത്ത് ഇരിക്കാൻ ദേവുവിന് സാധിക്കില്ല. അങ്ങനെയെങ്കിൽ രണ്ടാം സ്ഥാനത്ത് എത്തിയ ​വിഷ്ണുവായിരിക്കും ക്യാപ്റ്റനാവുക.

മലയാളികളുടെ സോഷ്യൽ മീഡിയ ഇടങ്ങളിലെ നിറ സാന്നിധ്യമാണ് ശ്രീദേവി മേനോൻ എന്ന വൈബർ ​ഗുഡ് ദേവു. ഇൻസ്റ്റഗ്രാമിൽ ഏറെ പരിചയമുള്ള മുഖമാണ് ദേവുവിന്റേത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ, കണ്ടന്‍റ് ക്രീയേറ്റർ എന്നീ നിലകളിലാണ് ശ്രീദേവി സോഷ്യൽ മീഡിയയിൽ സ്വന്തം ഇടം കണ്ടെത്തിയത്. പിന്നീട് ഇൻസ്റ്റയിലും മറ്റും നിലപാടുകൾ തുറന്നുപറഞ്ഞും ദേവു ശ്രദ്ധ നേടിയിട്ടുണ്ട്.

മോഡൽ, ഇന്‍റർവ്യൂവർ, ഡാൻസർ, നടി, വ്ലോഗർ എന്നിങ്ങനെയാണ് ദേവു ഇൻസ്റ്റയിൽ സ്വയം വിശേഷിപ്പിക്കുന്നത്. ഷോർട്ട് ഫിലിമുകളിലും യുട്യൂബ് വീഡിയോകളിലുടെയും ശ്രീദേവി മേനോൻ സോഷ്യൽ മീഡിയയിൽ നിറ‍ഞ്ഞുനിൽക്കാറുണ്ട്.

ദേവു ചില സമയങ്ങളിൽ അവിടെയുള്ള ബന്ധങ്ങളിൽ കുടുങ്ങിപ്പോയിയെന്നും അതിനാൽ ​ഗെയിം കാണാൻ സാധിക്കാറില്ലെന്നുമാണ് ദേവുവിനെ കുറിച്ച് ബിബി പ്രേക്ഷകർ പറയാറുള്ളത്. പരദൂഷണം പറയുന്നു, കുത്തിതിരിപ്പ് ഉണ്ടാകുന്നുവെന്നും ദേവുവിനെ കുറിച്ച് പ്രേക്ഷകർക്ക് പരാതിയുണ്ട്. നിലപാടുകൾ പറയുന്നതിൽ ഡബിൾ‌ സ്റ്റാന്റുണ്ടെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X