'വിഷ്ണു എന്റെ അടുത്തേക്ക് വന്നിട്ടുണ്ട്.... പക്ഷെ പുറത്ത് വന്നത് ഞാൻ അവന്റെ പിറകെ നടക്കുന്നുവെന്നാണ്'; ദേവു!
ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ഒരു എവിക്ഷൻ പ്രക്രിയ കൂടി നടന്നിരിക്കുകയാണ്. ഡബിൾ എവിക്ഷനായിരുന്നു കഴിഞ്ഞ ദിവസത്തെ വീക്കെൻഡ് ടാസ്ക്കിൽ നടന്നത്. അതിൽ മനീഷയും വൈബർ ഗുഡ് ദേവുവുമാണ് പുറത്തായത്. ഹൗസിൽ നിന്നും പുറത്തിറങ്ങി രണ്ടുപേരും തിരികെ നാട്ടിലേക്ക് എത്തിയിട്ടുണ്ട്. ദേവു ഹൗസിലേക്ക് കയറിയപ്പോൾ പ്രേക്ഷകർക്കെല്ലാം വലിയ പ്രതീക്ഷയായിരുന്നു.
പക്ഷെ ആദ്യത്തെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആദ്യം ഉണ്ടായിരുന്ന ഫയറെല്ലാം ദേവുവിൽ ഇല്ലാതായി. മാത്രമല്ല വിഷ്ണുവെന്ന ആളിനെ ആശ്രയിച്ച് ദേവുവിന്റെ ഗെയിം സഞ്ചരിക്കുന്നത് പോലെയും തീരുമാനങ്ങൾ മാറുന്നത് പോലെയും പ്രേക്ഷകർക്ക് തോന്നിയിരുന്നു. ദേവു വിഷ്ണുവിനോട് രാവിലേയും വൈകിട്ടും ഹഗ് ചോദിച്ചതും വലിയ വിമർശനത്തിന് കാരണമായിരുന്നു. വിഷ്ണുവുമായി ദേവുവിന് അടുപ്പം വന്നശേഷം ദേവുവിനാണ് ഏറ്റവും കൂടുതൽ നെഗറ്റീവ് കിട്ടിയത്.

ഇപ്പോഴിത ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യമായി ഹൗസിലെ അനുഭവങ്ങളും വിഷ്ണുവുമായുള്ള ബന്ധത്തിന് പിന്നിലെ യഥാർഥ കഥയും ദേവു വെളിപ്പെടുത്തിയിരിക്കുകയാണ് ബിഹൈൻവുഡ്സ് ഐസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ. ഒരാൾ തന്നെ ടാർഗെറ്റ് ചെയ്ത് കളിച്ചുവെന്നും ദേവു പറയുന്നു. ബിഗ് ബോസ് ഭയങ്കര എക്സ്പീരിയൻസായിരുന്നു.
സമാധാനം പിടിക്കാൻ പറ്റില്ല. അവിടുത്തെ അഡ്മോസ്ഫിയർ പോലും അങ്ങനെയാണ്. എന്തുവന്നാലും ഫേസ് ചെയ്യാമെന്ന് കരുതിയാണ് പോയത്. ബാക്കിലേക്ക് പോയാൽ കുത്ത് കിട്ടും. ഞാൻ ഞാനായിട്ടാണ് നിന്നത്. എവിക്ടായതിൽ ഞാൻ കൺവിൻസ്ഡ് അല്ല. രണ്ട് ടാസ്ക്കിൽ ഞാൻ നല്ല ലോയായിരുന്നു. ഔട്ട് ആയതല്ല ഔട്ട് ആക്കിയതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ദേവു പറഞ്ഞു.
തന്നെ കുറിച്ച് ഒരു ഗ്രൂപ്പ് ആളുകൾ നിരന്തരമായി നെഗറ്റീവ് കമന്റ്സും വീഡിയോയും ടാർഗെറ്റ് ചെയ്ത് ഇട്ടത് മകൾ പൊന്നുവിന്റെ ശ്രദ്ധയിൽപ്പെട്ട് അവൾക്ക് അസുഖം വന്നുവെന്നും ആശുപത്രിയിൽ കൊണ്ടുപോകേണ്ട സിറ്റുവേഷൻ വന്നുവെന്നും അതിന് പിന്നിൽ വിഷ്ണുവിന്റെ പിആർ ടീമാണെന്നും ദേവു വെളിപ്പെടുത്തി.
കുറച്ച് പേർ ഗ്രൂപ്പായി തിരിഞ്ഞ് എന്നെ നെഗറ്റീവാക്കാനും പുറത്താക്കാനും ശ്രമം നടത്തി. കമന്റ്സും മറ്റും വായിച്ചപ്പോൾ അത് മനസിലായി. ഞാൻ ഇപ്പോൾ പുറത്താകേണ്ട ആളായിരുന്നില്ല. പിആർ എനിക്കുണ്ടായിരുന്നില്ല. പക്ഷെ പിആർ ഇൻഡയറക്ടായി മറ്റുള്ളവരുടെ കാര്യത്തിൽ നടക്കുന്നുണ്ട്. അത് എനിക്ക് പുറത്ത് വന്നപ്പോൾ മനസിലായി. കളി അകത്തല്ല പുറത്താണ് നടക്കുന്നത്.

ഞാൻ ഹൗസിലായിരിക്കുമ്പോൾ വന്ന മോശം കമന്റ്സും വീഡിയോസും കണ്ട് എന്റെ മോൾക്ക് ഷിവറിങ് വന്ന് അവളെ ആശുപത്രിയിൽ കൊണ്ടുപോകേണ്ട അവസ്ഥ വരെ വന്നു. ആറാം മാസത്തിൽ പിറന്ന കുഞ്ഞാണ്. ഒരുപാട് ഗുളികകൾ കഴിച്ചാണ് അവളുടെ ഫിക്സ് ഞങ്ങൾ നിർത്തിച്ചത്. അത് വീണ്ടും വന്നു ഇത്തരം വീഡിയോയും കമന്റ്സും കാരണം. വീട്ടിലെ സമാധാനം നശിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ പുറത്ത് പൊട്ടി.
അത് വിഷ്ണുവിന്റെ ടീമാണെന്നതിൽ ഒരു സംശയവുമില്ല. ദേവു തുറന്ന് പറഞ്ഞു. വിഷ്ണുവുമായുള്ള ബന്ധം എന്തായിരുന്നുവെന്നതിനെ കുറിച്ചും ദേവു സംസാരിച്ചു. വിഷ്ണുവിന്റെ മസിൽ കണ്ട് ഞാൻ കോരിത്തരിച്ചുവെന്നൊക്കെ വായിച്ചു. മസിൽ ആർക്കും ഉണ്ടാക്കാം. എന്തൊക്കെയാണ് ആളുകൾ സംസാരിക്കുന്നത്.....? അതിനിടയിൽ കുറെ പൊളിറ്റിക്കൽ കറക്ട്നസും ബോഡി ഷെയ്മിങും കണ്ടിരുന്നു.
ഇതൊക്കെ കണ്ടതോടെ എനിക്കിപ്പോൾ തിരിച്ച് കയറണമെന്ന ആഗ്രഹമുണ്ട്. മാത്രമല്ല സെറീന, അഞ്ചു, ശ്രുതി എന്നിവർ ഗെയിം കളിക്കുന്നില്ല എന്നിട്ടും അവർ ഹൗസിൽ സേഫായി നിൽക്കുന്നു. പകരം വാ തുറക്കുന്നവരെ പുറത്താക്കുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിഷ്ണു ശത്രുവല്ല അതിനും മുകളിലാണ്. ശത്രു എന്ന സ്റ്റാറ്റസ് പോലും അവന് കൊടുക്കാൻ പറ്റില്ല.
നമുക്ക് കംഫർട്ട് ആയിട്ടുള്ള ആളോട് സംസാരിക്കുന്നത് തെറ്റാണോ. പിന്നെ ഇത്തരത്തിലൊക്കെ പുറത്ത് വരുമെന്ന് എനിക്ക് അറിയാമായിരുന്നു. വിഷ്ണു എന്നെ നല്ല പോലെ കോർണർ ചെയ്ത് ട്രിഗർ ചെയ്തിരുന്നു. ആ സമയത്ത് അവനെ വളഞ്ഞിട്ട് കൊത്തണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. എനിക്ക് തീരുമാനിക്കാം എങ്ങനെ വളഞ്ഞിട്ട് കൊത്തണമെന്നത്.
അത് പക്ഷെ പുറത്ത് വന്നപ്പോൾ സ്മൂച്ചായി പ്രേമമായി ഹഗായി പ്രസവം മാത്രം നടന്നില്ല... ഭാഗ്യം. അതുകൂടി ആളുകൾ ഏറ്റെടുത്തിരുന്നെങ്കിൽ തീരുമാനമായേനെ. കാലത്തും വൈകിട്ടും ഹഗ് വേണമെന്ന് പറയുന്നത് വേറെ തലത്തിലേക്ക് തിരിക്കുന്നതെന്താണെന്ന് എനിക്ക് അറിയില്ല.
വിഷ്ണു എന്റെ അടുത്തേക്ക് വന്നിട്ടുണ്ട്.... പക്ഷെ പുറത്ത് വന്നത് ഞാൻ അവന്റെ പിറകെ നടക്കുന്നുവെന്നാണ്. മാരാരെയും ഷിജു ചേട്ടനേയും ഒക്കെ ഞാൻ ഹഗ് ചെയ്തിട്ടുണ്ട്. വിഷ്ണുവിനെ കൊത്തേണ്ട ടൈമിൽ ഞാൻ കൊത്തിയിട്ടുണ്ട്. ദേവു പറഞ്ഞു.


Click it and Unblock the Notifications