കലിപ്പൻമാരുടെ മാലാഖ; കാന്താരികൾക്ക് ഓൺലൈൻ ട്രെയ്നിം​ഗ്; വൈബർ അത്ര വൈബല്ല; അന്ന് പറഞ്ഞത്

ബി​ഗ് ബോസ് ഷോയിൽ എല്ലാ തവണയും ആദ്യം തന്നെ പ്രേക്ഷക ശ്രദ്ധ നേടുന്ന ചില മത്സരാർത്ഥികളുണ്ടാവാറുണ്ട്. ബി​ഗ് ബോസിന് പുറത്തുള്ള ഹൈപ്പ്, നേരത്തെയുള്ള പ്രശസ്തി തുടങ്ങിയവയൊക്കെ ഇതിന് കാരണമാവാറുണ്ട്. അതേസമയം ഒരു പ്രശസ്തിയുമില്ലാതെ വീട്ടിലേക്ക് പോയി പിന്നീട് താരമായി പുറത്തേക്കിറങ്ങുന്നവരുമുണ്ട്. പുറത്ത് എത്ര മാത്രം ഇമേജ് കോൺഷ്യസ് ആയാലും വീട്ടിനുള്ളിലെ കുറച്ച് ദിവസത്തിനുള്ളിൽ യഥാർത്ഥ സ്വഭാവം പുറത്തെടുക്കേണ്ട സാഹചര്യം വരുമെന്നതാണ് ബി​ഗ് ബോസ് വീടിന്റെ പ്രത്യേകത.

ഇത്തരത്തിൽ പല മത്സരാർത്ഥികളെയും ബി​ഗ് ബോസിൽ ഇതുവരെ കണ്ടിട്ടുണ്ട്. ബി​ഗ് ബോസിലെ ഓരോ മത്സരാർത്ഥികളെയും നിരീക്ഷിച്ച് വരികയാണ് പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ ഇവരെക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. അഞ്ചാം സീസണിൽ ആദ്യ എപ്പിസോഡിനുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയവരാണ് എയ്ഞ്ചൽ മരിയ, ശ്രീദേവി മേനോൻ എന്ന വൈബർ ​ഗുഡ് ദേവു, അഖിൽ മാരാർ തുടങ്ങിയവർ.

വൈബർ ​ഗുഡ് ദേവുവിന്റെ ബി​ഗ് ബോസ് എൻട്രി ശ്രദ്ധ നേടിയിരുന്നു. സ്ത്രീകളുടെ സ്വപ്നങ്ങളെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സംസാരിച്ച് ഒരു പ്രോ​ഗ്രസീവായ വ്യക്തിയായാണ് ശ്രീദേവി സ്വയം അവതരിപ്പിച്ചത്. ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ ഒറ്റ നോട്ടത്തിൽ അങ്ങനെയാണ് തോന്നുക. എന്നാൽ യഥാർത്ഥത്തിൽ വൈബറെന്നൊക്കെ പേരിലേ ഉള്ളൂയെന്നും ആൾ ഒരു പിന്തിരിപ്പൻ ചിന്താ​ഗതിക്കാരിയാണെന്നും സോഷ്യൽ മീഡിയ പറയുന്നു. ഇവരുടെ പഴയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Viber Good Devu

ടോക്സിക് പ്രണയത്തെ പിന്തുണയ്ക്കൽ, കാമുകൻ കാമുകിയെ നിയന്ത്രിക്കുന്നതിലും തല്ലുന്നതിനെയും പിന്തുണയ്ക്കുക തുടങ്ങിയവയായിരുന്നു വൈബറുടെ സ്ഥിരം പരിപാടി. അന്ന് ഇന്ന് വലിയ തോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. ഒറ്റ നോട്ടത്തിൽ പുരോ​ഗമന വാദിയും കുറച്ച് നന്നായി മനസ്സിലാക്കുമ്പോൾ കലിപ്പന്റെ കാന്താരിയുമാണ് വൈബർ ​ഗുഡെന്ന് പലരും പരിഹസിച്ചു.

'എവിടെയെങ്കിലും പറഞ്ഞിട്ട് വേണം പോവാൻ, എന്താണ് ലേറ്റായത്, പുറത്ത് പോവുമ്പോൾ പ്രോപ്പറായി ഡ്രസ് ചെയ്ത് വേണം പോവാൻ, റോഡിൽ കൂടെ നടക്കുമ്പോൾ അടങ്ങി ഒതുങ്ങി നടക്കണം എന്നൊക്കെ പറയുന്നത് നിങ്ങളെ കൺട്രോൾ ചെയ്യാനല്ല നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ്', 'ആണിന്റെ തലയിൽ കയറി ഏത് പെണ്ണ് കളിക്കാൻ നോക്കിയാലും നട്ടെല്ലുള്ള ആണാണെങ്കിൽ കാലേ വാരി നിലത്തടിക്കണം'

Viber Good Devu

'ഒരു ബോയ് സ്വന്തം പെണ്ണിന്റെയടുത്ത് വന്ന് നിനക്കീ വസ്ത്രം ചേരില്ല എന്ന് പറഞ്ഞാൽ അതിനർത്ഥം ചേരില്ല എന്ന് തന്നെയാണ്' ഇത്തരത്തിൽ നിരവധി പരാമർശങ്ങളാണ് വൈബർ ​ഗുഡ് മുമ്പ് നടത്തിയിട്ടുള്ളത്. നേരത്തെ വൈബർ ​ഗുഡ് ഇതിന്റെ പേരിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. ബി​ഗ് ബോസിൽ എങ്ങനെയാണ് വൈബർ ഇനി സ്വയം അവതരിപ്പിക്കാൻ പോവുന്നതെന്നാണ് പ്രേക്ഷകർ നോക്കുന്നത്.കഴിഞ്ഞ ദിവസം ബി​ഗ് ബോസിലുണ്ടായ തർക്കത്തിലും വൈബർ ​ഗുഡ് ദേവു ഉണ്ടായിരുന്നു.

എയ്ഞ്ചൽ മരിയയുമായി കനത്ത വാക്കേറ്റമാണുണ്ടായത്. അസഭ്യം പറയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങി. ഇത്തവണത്തെ മത്സരാർത്ഥികൾ തുടക്കത്തിലേ തല്ലാണെന്നാണ് പ്രേക്ഷകർ പറയുന്നത്. കഴിഞ്ഞ സീസണിൽ ആവശ്യത്തിലധികം തല്ല് കണ്ടെന്നും ഇത്തവണ എന്തെങ്കിലും പുതുമ ഇല്ലെങ്കിൽ മടുപ്പ് തോന്നുമെന്നും ചില പ്രേക്ഷകർ പറയുന്നു. ബി​ഗ് ബോസ് മലയാളത്തിൽ ഏറ്റവും വലിയ വഴക്ക് നടന്ന സീസണാണ് കഴിഞ്ഞ് പോയത്. ഇത്തവണയും അത് തന്നെ ആവർത്തിക്കുമെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X