പുറത്തായത് ന്യായമായല്ല; റീ എൻട്രി ആ​ഗ്രഹിക്കുന്നു; ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ദേവു

ബി​ഗ് ബോസ് മത്സരാർത്ഥികളെ ഞെട്ടിച്ചിരിക്കുകയാണ് ഇത്തവണത്തെ എവിക്ഷൻ. ഷോയിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന മനീഷ, വൈബർ ​ഗുഡ് ദേവു എന്നിവരാണ് പുറത്തേക്ക് പോയിരിക്കുന്നത്. രണ്ട് ശക്തരായ മത്സരാർത്ഥികൾ ഒരുമിച്ച് പുറത്തേക്ക് പോവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഈ എവിക്ഷനിൽ വീട്ടിലെ മറ്റ് മത്സരാർത്ഥികളെല്ലാം വികാരഭരിതരായി. ക്യാപ്റ്റൻസി സ്ഥാനം മിഥിന് നൽകിയാണ് ദേവു പുറത്തേക്ക് പോയത്.

എയ്ഞ്ചലിൻ മരിയ, ​ഗോപിക, ദേവു, മനീഷ എന്നിവരാണ് ബി​ഗ് ബോസിൽ നിന്നും ഇതുവരെ എവിക്ടായ മത്സരാർത്ഥികൾ. ഹനാൻ, ലച്ചു എന്നിവർ ആരോ​ഗ്യ പ്രശ്നങ്ങൾ മൂലവും പുറത്തേക്ക് പോയി. ഷോയിൽ ജനശ്രദ്ധ നേടിയ മത്സരാർത്ഥികളായിരുന്നു ഈ ഏഴ് പേരും. ഇവരൊന്നുമില്ലാതെ ഇനി ബി​ഗ് ബോസ് എങ്ങനെ കാഴ്ചക്കാരെ നേടുമെന്ന ചോദ്യവുമുണ്ട്.

Viber Good Devu, Maneesha

വഴക്കും പ്രശ്നങ്ങളുമുണ്ടായിരുന്നെങ്കിലും പുറത്ത് പോയവരാണ് ഷോയെ രസകരമാക്കി നിലനിർത്തിയത്. ഇപ്പോൾ വീട്ടിനകത്തുള്ളവരിൽ കുറച്ച് പേർ ഒതുങ്ങിക്കൂടുന്നവരാണ്. ഇവരെ വെച്ച് ബി​ഗ് ബോസ് ഷോ വിജയകരമായി മുന്നോട്ട് പോവുമോ എന്ന ചോദ്യവുമുണ്ട്. പൊതുവെ അഞ്ചാം സീസൺ തണുത്ത മട്ടിലാണ് മുന്നോട്ട് പോവുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ബി​ഗ് ബോസിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വൈബർ ​ഗുഡ് ദേവു. അന്യായമായ എവിക്ഷനാണ് നടന്നതെന്ന് ദേവു പറയുന്നു. 'സ്പോർട്ട് എല്ലാവർക്കും ചെയ്തതതിന് നന്ദി. അൺഫെയർ എവിക്ഷൻ എന്ന് തന്നെ ഞാൻ പറയും'

Viber Good Devu

'കാരണം ഞാൻ ഞാനായിത്തന്നെയാണ് കളിച്ചത്. ഒരിക്കലും എക്സ്പെക്ട് ചെയ്തില്ല ഈ എവിക്ഷൻ. അൺഫെയർ ആയിരുന്നെന്ന് ഹൃദയത്തിൽ നിന്നും ഞാൻ പറയും. ഞാൻ റീ എൻട്രിക്ക് ആ​ഗ്രഹിക്കുന്നുണ്ട്, നിങ്ങളുടെ സപ്പോർട്ട് വേണം' എന്നും വൈബർ ​ഗുഡ് ദേവു വ്യക്തമാക്കി. ഷോയിൽ സ്ക്രീൻ സ്പേസ് കിട്ടിയെങ്കിലും രണ്ട് പേരുടെയും ​ഗെയ്മുകളിൽ പ്രേക്ഷകർക്ക് അതൃപ്തിയുണ്ടായിരുന്നു. മനീഷ അടുത്തിടെയായി മിക്ക സമയങ്ങളിലും കരച്ചിലായിരുന്നു. സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന മനീഷയ്ക്ക് നേരെ ട്രോളുകളും വന്നു.

മറുവശത്ത് ദേവുവിന് തുടക്കത്തിലുള്ള ഹൈപ്പ് നിലനിർത്താനും കഴിഞ്ഞില്ല.​ പലയിടത്തും ദുർബലയായ മത്സരാർത്ഥിയായി ദേവു ചിത്രീകരിക്കപ്പെട്ടു. എന്നാൽ രണ്ട് പേരുടെയും ഒരുമിച്ചുള്ള എവിക്ഷൻ പ്രേക്ഷകർക്കും നിരാശയായിട്ടുണ്ട്. ആദ്യ സീസണിൽ രഞ്ജിനി ഹരിദാസ് ഉൾപ്പെടെയുള്ള ശക്തരായ മത്സരാർത്ഥികൾ പുറത്ത് പോയത് ഷോയെ ബാധിച്ചിരുന്നു. നാലാം സീസണിന്റെ ആരവം ഇതുവരെ ഷോയ്ക്ക് ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

maneesha

എല്ലാത്തരം പ്രേക്ഷകരെയും ഒരുമിച്ച് കൊണ്ടുവരാൻ നാലാം സീസണിന് കഴിഞ്ഞു. എന്നാൽ ഇത്തവണ ബി​ഗ് ബോസിന് ഇത് സാധിച്ചില്ല. കണക്കുകൂട്ടലുകളിൽ ചില പാളിച്ചകളും വന്നു. ഷോയിൽ ഇതുവരെ രണ്ട് പേർ ആരോ​ഗ്യ പ്രശ്നങ്ങൾ മൂലം പുറത്തേക്ക് പോയി. ഷോയുടെ രസച്ചരട് പോയ ഘട്ടത്തിലാണ് വൈൽഡ് കാർഡ് എൻട്രിയായി ഹനാൻ എത്തുന്നത്. എന്നാൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഹനാന് പുറത്ത് പോവേണ്ടി വന്നു.

ഇതിന് പിന്നാലെ ലച്ചുവും ആരോ​ഗ്യ പ്രശ്നങ്ങൾ വന്ന് പുറത്തേക്ക് പോയി. അനു ജോസഫാണ് പുതിയ വൈൽഡ് കാർഡ് എൻട്രി. മികച്ച മത്സരാർത്ഥിയായിരിക്കും അനുവെന്നാണ് ഇതുവരെയുള്ള സൂചന. എന്നാൽ ഒപ്പത്തിനൊപ്പം നിന്ന് മത്സരിക്കാൻ പറ്റുന്നവർ ബി​ഗ് ബോസിൽ ഇന്ന് കുറവാണെന്നതും വാസ്തവമാണ്. പുറത്ത് പോയവരിൽ ആരെങ്കിലും റീ എൻട്രി ചെയ്യുമോ എന്നും വ്യക്തമല്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X