കുടുംബത്തിൽ കയറി സ്ട്രാറ്റജി വേണ്ട; നൂറ് ദിവസം കഴിഞ്ഞെങ്കിലും ഇറങ്ങുമല്ലോ; വിഷ്ണുവിനെതിരെ ദേവു

ബി​ഗ് ബോസിൽ നിന്നും പുറത്തായെങ്കിലും തിരിച്ച് കയറാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് വൈബർ ​ഗുഡ് ദേവു. എവിക്ഷൻ നടന്നത് ന്യായമായല്ലെന്നും നല്ല രീതിയിൽ ഷോയിൽ മുന്നോട്ട് പോവുകയായിരുന്നെന്നും ദേവു പുറത്ത് വന്നതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ബി​ഗ് ബോസ് വീട്ടിനുള്ളിലെ വിഷ്ണു ജോഷിയുമായുള്ള സൗഹൃദം പുറത്ത് ചിത്രീകരിക്കപ്പെട്ട രീതിയിൽ കടുത്ത അതൃപ്തി ദേവുവിനുണ്ട്. വിഷ്ണുവിന്റെ പിആർ ടീം തന്നെക്കുറിച്ച് മോശം ഇമേജുണ്ടാക്കിയെന്നും ഇത് കണ്ട് മകൾ പൊന്നുവിന് അസുഖം വന്നെന്നുമാണ് ദേവു പറയുന്നത്.

ബിഹൈന്റ് വുഡ്സുമായുള്ള അഭിമുഖത്തിൽ വിഷ്ണുവിനെതിരെ തുറന്നടിച്ചിരിക്കുകയാണ് ദേവു. 'ആരോട് കോൺടാക്ട് വെച്ചാലും വിഷ്ണുവിനോട് കോൺടാക്ട് വെക്കില്ല. ആരോ​ടും പ്രശ്നം വെച്ച് കൊണ്ടിരിക്കുന്ന ആളല്ല ഞാൻ. പരമാവധി പോട്ടെ, പോട്ടെ എന്നാണ് വിചാരിക്കുക. പക്ഷെ ഇത്രയും ആളുകളിൽ ഒരാളെ മനഃപ്പൂർവം ട്രി​ഗർ ചെയ്യുന്നു. അവനെന്നെ ഫോഴ്സ് ചെയ്യുകയാണ് അവന്റെ ശത്രുവാകാൻ. അവിടെ വെച്ച് പറയുകയും ചെയ്തു'

Viber Good Devu

ഇവിടെ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ വിഷ്ണുവുമായി ഒരു രീതിയിലും കോൺടാക്ട് വെക്കില്ലെന്ന്. ചവിട്ട് തേക്കുന്ന സംസാരം ആര് ചെയ്താലും ഞാൻ റിയാക്ട് ചെയ്യും. അതിൽ പിഎച്ച്ഡി എടുത്തവനാണ് വിഷ്ണു. അതവന്റെ ​ഗെയിം സ്ട്രാറ്റജി ആയിരിക്കാമെന്നാണ് വിചാരിച്ചത്. പക്ഷെ ഇപ്പോഴാണ് മനസ്സിലായത് അതവന്റെ ജൻമനാ ഉള്ള ക്യാരക്ടറാണെന്ന്.

വഴക്കിട്ട് കഴിഞ്ഞ് കുറച്ച് സമയം കഴിയാതെ എനിക്ക് സംസാരിക്കാൻ പറ്റില്ല. പക്ഷെ ബി​ഗ് ബോസ് വീട്ടിൽ വഴക്കിട്ടവരോട് തന്നെ സംസാരിക്കേണ്ടി വരുമെന്നും ദേവു വ്യക്തമാക്കി. ഒരുപാട് ക്ഷമ പഠിക്കും, ചില ചിന്താ​ഗതികൾ മാറും. ബി​ഗ് ബോസിൽ വിന്നറാവുക എന്നതിനപ്പുറം പരമാവധി ദിവസങ്ങൾ നിൽക്കുകയെന്നതായിരുന്നു. ഞാനായിട്ട് തന്നെയാണ് നിന്നത്. ഷോയിൽ അവസാന അഞ്ച് പേരിൽ അഖിൽ മാരാർ വരുമെന്ന് മാത്രമേ ഇപ്പോൾ പറയാൻ പറ്റൂ. ബാക്കി എല്ലാവരും മറ്റുള്ളവരുടെ നിഴലിലാണ്.

വിഷ്ണുവിന്റെ സ്ട്രാറ്റർജിയാണെങ്കിലോ എന്ന അവതാരകന്റെ ചോദ്യത്തിന് കുടുംബത്തിൽ കയറി സ്ട്രാറ്റർജി കളിക്കേണ്ടെന്നും ദേവു മറുപടി നൽകി. 'വിഷ്ണു അതിനുള്ളിൽ പെരുമാറുന്ന രീതിയും എന്നെ പറ്റി സംസാരിക്കുന്ന രീതിയും കണ്ടതാണ്. എന്നോട് ജെനുവിനായി നിന്ന് പുള്ളി അതൊക്കെ ഉൾട്ടയാക്കി ഒരു ബാഡ് ഇമേജ് അവിടെ ഉണ്ടാക്കി'

'ഇവിടെ കമന്റുകൾ വരുന്നത് വിഷ്ണു, ദേവു, മോൾ എന്നിങ്ങനെയാണ്. ഒരു ടീം അവനെ റെപ്രസന്റ് ചെയ്ത് ഇവിടെ നിന്ന് കളിക്കുന്നുണ്ട്. അത് മോളുടെ അടുത്തേക്ക് കയറിയിട്ടുണ്ട്. അത് തെറ്റ് തന്നെയാണ്. അതിന്റെ ഫ്രസ്ട്രേഷനിലാണ് ഇപ്പോഴും'

Viber Good Devu

'കാരണം അവൾക്ക് ഫിക്സ് വന്നിട്ട് എത്ര കഷ്ടപ്പെട്ടിട്ടാണ് നിർത്തിച്ചതെന്ന് എനിക്കറിയാം. ബി​ഗ് ബോസിൽ ഇനി കയറാൻ പറ്റിയില്ലെങ്കിലും അവരെല്ലാം നൂറ് ദിവസം കഴിയുമ്പോൾ പുറത്തിറങ്ങുമല്ലോ. ബി​ഗ് ബോസ് ഇവിടെയും തുടങ്ങാമല്ലോ. ഫിനാലെയ്ക്ക് പോകാമല്ലോ. വിഷ്ണു ഇപ്പോൾ പുറത്തിറങ്ങരുത്. അവനിപ്പോൾ മാരാറിന്റെയും ഷിജു ചേട്ടന്റെയും ഇടയിൽ നിന്നാണ് കളിച്ച് കൊണ്ടിരിക്കുന്നത്. ഒറ്റയ്ക്ക് അവൻ ചൊറിച്ചിലല്ലാതെ വേറൊന്നും ചെയ്തിട്ടില്ല'

'അവർ സ്പ്ലിറ്റായി ഇവൻ പുറത്തേക്ക് വന്ന് കളിക്കേണ്ട സമയം വരും. എന്നിട്ട് വേണം എനിക്ക് സംസാരിക്കാൻ,' ദേവു പറഞ്ഞു. മനീഷയാണ് ദേവുവിനൊപ്പം പുറത്ത് പോയ മറ്റൊരു മത്സരാർത്ഥി. പുറത്താകൽ അപ്രതീക്ഷിതമായിരുന്നെങ്കിലും ഇത് പ്രതീക്ഷിച്ചിരുന്നെന്നാണ് മനീഷ വ്യക്തമാക്കിയത്. പ്രേക്ഷകരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. തുടർന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും മനീഷ വ്യക്തമാക്കി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X