'യഥാർഥ മുഖം പുറത്ത് വരുന്നുവോ?', ലൈവിൽ വൈബർഗുഡ് ദേവുവിന്റെ തെറിവിളി, വിഷ്ണുവിന്റെ മൈൻഡ് ഗെയിം അപാരം!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് മൂന്നാം ദിവസത്തിലൂടെ കടന്നുപോകുമ്പോൾ വീക്കിലി ടാസ്ക്ക് അതിഗംഭീരമായി പുരോഗമിക്കുകയാണ്. കട്ട പെറുക്കൽ ടാസ്ക്കാണ് പുരോഗമിക്കുന്നത്. ഗംഭീരമായാണ് പതിനെട്ട് പേരും വീക്കിലി ടാസ്ക്കിൽ മത്സരിക്കുന്നത്. ശക്തി കൊണ്ട് കളിക്കാൻ പറ്റാത്തവർ ബുദ്ധികൊണ്ട് കളിച്ച് വിജയിക്കാനും ശ്രമിക്കുന്നുണ്ട്.
കോമണറായ മത്സരാർഥി ഗോപികയാണ് ആദ്യമെ ബുദ്ധികൊണ്ട് മത്സരിച്ച് എല്ലാവർക്കും ഇടയിൽ നിന്ന് അടികൂടി കട്ടപെറുക്കിയാൽ പരിക്ക് പറ്റുമെന്ന് മനസിലാക്കിയ ഗോപിക മറ്റുള്ളവർ ശേഖരിച്ച കട്ടകൾ മോഷ്ടിക്കുക കൂടി ചെയ്താണ് പോയിന്റ് നിലനിർത്തിയത്. കൂടാതെ എയ്ഞ്ചലിൻ മരിയയുടെ സ്നേഹലോക്കറ്റും ഗോപിക മോഷ്ടിച്ചു.

വീക്കിലി ടാസ്ക്കിന്റെ രണ്ടാം ദിവസമാണ് ഏറ്റവും കൂടുതൽ അടിപിടികളും വഴക്കും തർക്കവും നടന്നത്. അതിൽ വിഷ്ണു ജോഷിയും വൈബർഗുഡ് ദേവുവും തമ്മിലുള്ള വഴക്കാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വിഷ്ണുവിന്റെ കൈയ്യിൽ നിന്നും ദേവു കൈക്കലാക്കിയ ഗോൾഡൻ കട്ട തിരികെ പിടിക്കാൻ കിടിലന് മൈൻഡ് ഗെയിമാണ് വിഷ്ണു ഇറക്കിയത്.
അതിൽ ദേവു ഇമോഷണലാവുകയും ഗോൾഡൻ കട്ട വലിച്ചെറിഞ്ഞ് പോവുകയുമായിരുന്നു. എന്നോട് പഞ്ചാര അടിച്ച് നടന്നല്ലേ നിങ്ങൾ കട്ട കൈക്കലാക്കിയത് എന്നാണ് വിഷ്ണു ജോഷി ദേവുവിനോട് ചോദിച്ചത്. ഇത് കേട്ട് ക്ഷുഭിതയായ ദേവു പ്രതികരിക്കാൻ തുടങ്ങി.
ഇടയിൽ ഇംഗ്ലീഷിൽ വിഷ്ണുവിനെ തെറിവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവസാനം വല്ലാത ഇമോഷണലായി കൺട്രോൾ നഷ്ടപ്പെട്ട ദേവു ഗോൾഡൺ കട്ട വലിച്ചെറിഞ്ഞ് പോയി. ദേവു ഉപേക്ഷിച്ച് പോയ ഗോൾഡൺ കട്ട ഉടനെ ചാടി പിടിച്ചത് സീരിയിൽ താരം ഷിജുവാണ്. വെറും നിസാര മിനിറ്റുകൾക്കൊണ്ടാണ് ദേവുവിനെ വിഷ്ണു മാനസീകമായി തകർത്തത്.
വിഷ്ണു-ദേവു വഴക്ക് വൈറലായതോടെ പ്രേക്ഷകർ അടക്കം എല്ലാവരും വിഷ്ണുവിന്റെ മൈൻഡ് ഗെയിമിനെ പുകഴ്ത്തി. 10 മിനുട്ട് കൊണ്ടല്ലേ ദേവു ഗോൾഡൻ ബ്രിക്കും എറിഞ്ഞ് പൊട്ടിത്തെറിച്ച് ഓടിയത്. ബിഗ് ബോസ് കണ്ടിട്ട് വന്ന ആളാണെന്ന് പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല എന്നാണ് ഒരാൾ വിഷ്ണുവിനെ അഭിനന്ദിച്ച് കുറിച്ചത്.

അതേസമയം വിഷ്ണുവുമായുള്ള വഴക്കിന് ശേഷം ദേവു ഇമോഷണലായി കരയുകയും ചെയ്തിരുന്നു. തന്റെ മകൾ അടക്കം ഷോ കാണുന്നതാണെന്നും താൻ വിഷ്ണുവിനെ പഞ്ചാരയടിച്ചുവെന്ന് പറഞ്ഞത് വലിയ വേദനയുണ്ടാക്കി എന്നെല്ലാമാണ് ദേവു മനീഷയെ കെട്ടിപിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞത്. അതേസമയം ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ ദേവു വിഷ്ണുവിനെ തെറിവിളിച്ചതിനേയും നിരവധി പേർ കുറ്റപ്പെടുത്തി.
യഥാർഥ മുഖം പുറത്ത് വരികയാണല്ലോ എന്നെല്ലാമാണ് പ്രേക്ഷകർ കമന്റ് ചെയ്തത്. ദേവു എന്ന വന്മരം വീണു. ദേവു ഇങ്ങനെയാണെങ്കിൽ അധികം മുന്നോട്ട് പോകില്ല. ചെൽഡിഷ് ബിഹേവിയറാണ്, വിഷ്ണു അസാധ്യ മൈൻഡ് ഗെയിമറാണ് എന്നെല്ലാമാണ് കമന്റ് വന്നത്.
മലയാളികളുടെ സോഷ്യൽ മീഡിയ ഇടങ്ങളിലെ നിറ സാന്നിധ്യമാണ് ശ്രീദേവി മേനോൻ എന്ന വൈബർ ഗുഡ് ദേവു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ, കണ്ടന്‍റ് ക്രീയേറ്റർ എന്നീ നിലകളിലാണ് ശ്രീദേവി സോഷ്യൽ മീഡിയയിൽ സ്വന്തം ഇടം കണ്ടെത്തിയത്. പിന്നീട് ഇൻസ്റ്റയിലും മറ്റും നിലപാടുകൾ തുറന്നുപറഞ്ഞും മാഡ് വൈബ് ദേവു ശ്രദ്ധ നേടിയിട്ടുണ്ട്.
മോഡൽ, ഇന്‍റർവ്യൂവർ, ഡാൻസർ, നടി, വ്ലോഗർ എന്നിങ്ങനെയാണ് മാഡ് വൈബ് ദേവു' ഇൻസ്റ്റയിൽ സ്വയം വിശേഷിപ്പിക്കുന്നത്. ഷോർട്ട് ഫിലിമുകളിലും യൂട്യൂബ് വീഡിയോകളിലുടേയും ശ്രീദേവി മേനോൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കാറുണ്ട്.
ഇത്തവണ ബിഗ് ബോസ് പ്രേക്ഷകരും മത്സരാർഥികളുടെ ഗെയിമും സ്ട്രാറ്റർജിയും നോക്കി തന്നെയാണ് പിന്തുണയ്ക്കുന്നത്. കഴിഞ്ഞ സീസണിലെ പ്രേക്ഷകരുമായി താരതമ്യപ്പെടുത്തുമ്പോൾ സീസൺ ഫൈവിലെ പ്രേക്ഷകർക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.


Click it and Unblock the Notifications