ബിഗ് ബോസ് വീട് വൈബാക്കാൻ വൈബർ ഗുഡും; കുറച്ച് മുൻകോപമുണ്ടെന്ന് ലാലേട്ടനോട് ശ്രീദേവി
കാത്തിരിപ്പുകൾക്കൊടുവിൽ ബിഗ് ബോസിന്റെ അഞ്ചാം സീസൺ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അഞ്ചാം സീസണിലേക്ക് ഗുഡ് വൈബ് പകരാൻ മത്സരാർത്ഥിയായിരുന്ന വൈബർ ഗുഡ് എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ താരം ശ്രീദേവി മേനോനും എത്തിയിരിക്കുകയാണ്. നേരത്തെ പ്രെഡിക്ഷൻ ലിസ്റ്റിലും ശ്രീദേവി ഇടം പിടിച്ചിരുന്നു.
എനിക്കെന്നെത്തന്നെ എക്സ്പ്ലോർ ചെയ്യണമെന്നുണ്ട്. സീസൺ നാല് വരെ ഞാനിത് റിവ്യു ചെയ്ത് കൊണ്ടിരുന്ന വ്യക്തിയാണ്. ഇവിടെ വരണം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കണമെന്നുണ്ട്. ഒരുപാട് കാലം വീട്ടിൽ തന്നെ ആയതിനാൽ നല്ല രീതിയിൽ ഹോം സിക്ക്നെസ് ഉണ്ട്. അച്ഛനും അമ്മയ്ക്കും ബിഗ് ബോസിലേക്ക് വരുന്നതിൽ എക്സൈറ്റ്മെന്റുണ്ട്. പക്ഷെ അതോടൊപ്പം പേടിയുണ്ടായിരുന്നു. കാരണം എനിക്ക് കുറച്ച് മുൻകോപമുണ്ടെന്നും ശ്രീദേവി മേനോൻ പറഞ്ഞു.
കഴിഞ്ഞ ബിഗ് ബോസ് സീസണുകൾ സ്ഥിരമായി റിവ്യു ചെയ്തിരുന്നയാണ് ശ്രീദേവി മേനോൻ. പൊതുവെ സാമൂഹിക വിഷയങ്ങളിലെല്ലാം ശ്രീദേവി പ്രതികരിക്കാറുണ്ട്. ശ്രീദേവിയുടെ ട്രാവൽ വ്ലോഗുകളും ശ്രദ്ധ നേടാറുണ്ട്. മാഡ് വൈബ് ദേവു എന്നും ശ്രീദേവി സ്വയം വിശേഷിപ്പിക്കുന്നു. അമ്മയും അച്ഛനും മകളുമാണ് തന്റെ ജീവിതത്തിലെ എല്ലാമെന്നും ശ്രീദേവി വ്യക്തമാക്കി.

ശ്രീദേവിയുടെ വരവോടെ ബിഗ് ബോസ് വീട് ഒന്നു കൂടി കളറാവുമെന്നാണ് പ്രേക്ഷകർ പറയുന്നു. വീട്ടിലേക്ക് നിറഞ്ഞ സ്വീകരണം ശ്രീദേവിക്ക് ലഭിച്ചു. മുടി ബോബ് ചെയ്താണ് ശ്രാദേവിയെ പൊതുവെ കണ്ടിട്ടുള്ളത്. നീണ്ട മുടിയുമായി ബിഗ് ബോസിലേക്കെത്തിയ ശ്രീദേവിയെ പെട്ടെന്ന് മറ്റ് മത്സരാർത്ഥികളിൽ ചിലർക്ക് മനസ്സിലായില്ല.

പ്രെഡിക്ഷൻ ലിസ്റ്റിൽ വന്ന മിക്കവരും ഇത്തവണ മത്സരാർത്ഥികളായി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയ താരങ്ങളും ടെലിവിഷൻ താരങ്ങളും ഇത്തവണയുണ്ട്. വരും ദിവസങ്ങളിൽ ഇവരെങ്ങനെ വീട്ടിൽ ഒരുമിച്ച് കഴിയുമെന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ ഇതിനകം പുതിയ മത്സരാർത്ഥികൾ ചർച്ചയാവുന്നുണ്ട്. ചിലർ പുതുമുഖങ്ങളായതിനാൽ ഇവരാരാണെന്നറിയാനും പ്രേക്ഷകർക്ക് ആകാംക്ഷയുണ്ട്.
മുംബൈയിലെ ഫിലിം സിറ്റിയിലാണ് ഇത്തവണയും ബിഗ് ബോസ് സെറ്റിട്ടിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്ലാത്ത സാഹചര്യത്തിൽ വേദിക്കടുത്ത് കാണികളുമായാണ് ഷോ നടത്തിയത്. ബിഗ് ബോസ് മലയാളത്തിൽ ആദ്യ സീസണിൽ മാത്രമാണ് വേദി ക്ക് സമീപം കാണികളുണ്ടായിരുന്നു. കൊവിഡ് മൂലം 75 എപ്പിസോഡുകളിൽ അവസാനിപ്പിച്ച രണ്ടാം സീസണിൽ കൊവിഡ് ഭീതി മൂലം നേരത്തെ തന്നെ കാണികളെ ഒഴിവാക്കിയിരുന്നു. മൂന്നാം സീസണിലും നാലാം സീസണിലും ഇത് തന്നെയായിരുന്നു സാഹചര്യം.
മത്സരാർത്ഥികളെല്ലാവരും ആദ്യ ദിവസം വളരെ സൗഹൃദത്തോടെയാണ് പെരുമാറുന്നത്. പുതിയതായി വീട്ടിലേക്ക് കടന്ന് വരുന്നവരെയെല്ലാം എല്ലാവരും ആവേശത്തോടെ സ്വീകരിക്കുന്നു. വരും ദിവസങ്ങളിലാണ് ഇവരിലാരൊക്കെ സുഹൃത്തുക്കളാവും ശത്രുക്കളാവുമെന്ന് പ്രേക്ഷകർ കാണാൻ പോവുന്നത്. ബിഗ് ബോസ് ടാസ്കുകളാണ് ആരൊക്കെ അടുക്കും ആരൊക്കെ ഉടക്കും എന്നതിൽ പ്രധാന ഘടകമാവാൻ പോവുന്നത്. വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലത്തിൽ നിന്ന് വരുന്നവർ ഒരുമിച്ചെത്തുമ്പോൾ പ്രേക്ഷകർക്കും ഓരോ സീസണും പുത്തനനുഭവമാണ്.


Click it and Unblock the Notifications