എല്ലാവരുടെയും ​ദുർബലത മനസ്സിലാക്കുന്നു; ഇനിയാണിവരുടെ കളി; ഈ മത്സരാർത്ഥികളെക്കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകർ

ബി​ഗ് ബോസ് അഞ്ചാം സീസൺ ഇത്തവണയും പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. മാത്രമല്ല മുൻ സീസണുകളേക്കാൽ പുതിയ സീസൺ ഒരു പടി മുന്നിൽ നിൽക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എല്ലാ തവണത്തെയും പോലെ ഇത്തവണയും എത്തിയത് പല മേഖലകളിൽ പ്രവർത്തിക്കുന്ന സ്മാർട്ടായ മത്സരാർത്ഥികളാണ്. എന്നാൽ ഷോയുടെ മത്സരവും വ്യക്തി ബന്ധങ്ങളും വേർതിരിച്ച് കാണാൻ ഇത്തവണത്തെ മത്സരാർത്ഥികൾക്ക് കഴിയുന്നെന്നാണ് ഉയരുന്ന അഭിപ്രായം.

ഇത്രയും ദിവസത്തെ എപ്പിസോഡുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. ഒരു പ്രശ്നമുണ്ടായാലോ രണ്ട് പേർ തമ്മിൽ വഴക്കുണ്ടായാലോ അധിക സമയം ഈ വൈര്യം വെച്ചിരിക്കുന്നില്ല. അടുത്ത ടാസ്കിലേക്ക് പോവുമ്പോഴേക്കും ഈ പ്രശ്നം തീർന്നിരിക്കും. പവർ പാക്കേജായ, ബി​ഗ് ബോസിന് പുറത്തും ജീവിതമുണ്ടെന്ന ബോധമുള്ള മത്സരാർത്ഥികളെയാണ് ഇത്തവണ ബി​ഗ് ബോസ് കൊണ്ടു വന്നതെന്ന് പലരും പറയുന്നു.

വിജയിക്കണമെന്ന വാശിയുമുണ്ട്. ഒറ്റയ്ക്ക് നിന്ന് കളിക്കാനാണ് എല്ലാ മത്സരാർത്ഥികളും ശ്രമിക്കുന്നത്. ലവ് ട്രാക്കിനോ, സെന്റിമെന്റൽ ട്രാക്കിനോ ശ്രമിച്ചവർ ഇതുവരെ ഇല്ല. കഴിഞ്ഞ സീസണുകൾ കൃത്യമായി നിരീക്ഷിച്ചാണ് മിക്കവരും എത്തിയിരിക്കുന്നതെന്നതിനാലാണ് ഇങ്ങനെയെന്നാണ് വിവരം. എല്ലാ മത്സരാർത്ഥികളും ഇതിനകം പ്രേക്ഷക ശ്രദ്ധയിലേക്ക് വന്നു.

Bigg Boss Contestants

കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ചർച്ചയാവരും എന്നാൽ ഒതുങ്ങിപ്പോയവരും വീട്ടിലുണ്ട്. റിനോഷ്, സാ​ഗർ സൂര്യ, ലച്ചു, ജുനൈസ് എന്നിവർ പ്രതീക്ഷിച്ച ലെവലിലേക്ക് ​ഗെയ്മുമായി മുന്നോട്ട് പോവുന്നില്ലെന്ന് ഒരു വിഭാ​ഗം പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇവരുടെ മികച്ച പ്രകടനം കാണാനിരിക്കുന്നതേ ഉള്ളൂയെന്നാണ് ഇപ്പോൾ വരുന്ന അഭിപ്രായം. ബി​ഗ് ബോസ് പ്രേക്ഷകരുടെ ​ഗ്രൂപ്പിലാണ് ഈയൊരു അഭിപ്രായം വന്നിരിക്കുന്നത്.

നാല് ദിവസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഈ നാല് വ്യക്തികളെയും നോക്കി വെച്ചോളൂ അവിടെ ഏറ്റവും കൂടുതൽ സ്കോർ ചെയ്യാൻ പോകുന്ന നാല് പേർ ഇവരായിരിക്കും. ഇവർ നാല് പേരുടെയും പ്രത്യേകത ഞാൻ മനസ്സിലാക്കിയിടുത്തോളം ഇവർ അവിടെത്തെ ഓരോ മൽസരാർത്ഥികളെയും നന്നായി നിരീക്ഷിക്കുന്നുണ്ട്.

Rinosh, Sagar

ഒപ്പം അവരുടെ വീക്ക് സൈഡ് ഒക്കെ പിടിച്ചായിരിക്കും ഇനി കയറാൻ പോകുന്നത്. സാഗർ, റിനോഷ് , ജുനൈസ്സ്, ലച്ചു ഇതുവരെയും ബി​ഗ് ബോസ് പ്രേക്ഷകരെ വെറുപ്പിക്കാൻ ഒരവസരം തന്നിട്ടില്ല. ഇവരിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും ഒരു ബി​ഗ് ബോസ് പ്രേക്ഷകൻ ​ഗ്രൂപ്പിൽ കുറിച്ചു. റിനോഷ്, ലച്ചു എന്നിവരാണ് ​പ്രേക്ഷകർക്ക് ഇതുവരെയും പിടികൊടുക്കാത്ത മത്സരാർത്ഥികൾ. റിനോഷ് പക്ഷെ ഇതിനകം വലിയ അധ്വാനമൊന്നുമില്ലാതെ ഒരു ഫാൻ ബേസ് ഉണ്ടാക്കിയിട്ടുണ്ട്.

'കൂൾ ​​ഗൈ' ഇമേജിലാണ് റിനോഷിപ്പോൾ അറിയപ്പെടുന്നത്. സെന്റിമെന്റൽ പ്രേക്ഷകരെ ഒരു പക്ഷെ സാ​ഗറിന് വീഴ്ത്താനായേക്കുമെന്നും വിലയിരുത്തലുണ്ട്. ജുനൈസും കഴിഞ്ഞ ദിവസങ്ങളിലായി സ്ക്രീൻ സ്പേസിൽ വരുന്നുണ്ട്. ആദ്യ ആഴ്ച‌യിൽ അഖിൽ മാരാറാണ് വീട്ടിൽ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്. അഖിൽ മാരാർ, വൈബർ ​ഗുഡ് ദേവു, വിഷ്ണു ജോഷി, നാദിറ, മനീഷ തുടങ്ങിയവർ മികച്ച പെർഫോമൻസുമായി വീട്ടിൽ മുന്നിട്ട് നിൽക്കുകയാണ്.

അഞ്ചാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോഴേക്കും നിരവധി വഴക്കുകൾ വീട്ടിൽ നടന്നു. ആദ്യ എപ്പിസോഡിന് ശേഷം തന്നെ വഴക്ക് നടന്നു എന്നത് ശ്രദ്ധേയമാണ്. നാലാം സീസണുണ്ടാക്കിയ ആരവം അഞ്ചാം സീസൺ മറി കടന്നേക്കും. നാലാം സീസണും മത്സരാർത്ഥികളും ഇതിനകം വാർത്തകളിൽ നിന്നകന്ന് തുടങ്ങി. അതേസമയം റോബിനുൾപ്പെടെയുള്ളവർ ഇന്നും വാർത്തകളിലുണ്ട്. സോഷ്യൽ മീഡിയയിൽ ബി​ഗ് ബോസുണ്ടാക്കുന്ന ചലനങ്ങൾ വരും ദിവസങ്ങളിലും തുടരും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X