ശ്രുതി ബി​ഗ് ബോസിലുള്ളതേ അറിയുന്നില്ല; ഇങ്ങനെയല്ലല്ലോ കാണാറ്; എന്ത് പറ്റിയെന്ന് പ്രേക്ഷകർ

പ്രേക്ഷകരുടെ പ്രതീക്ഷകൾ നില നിർത്തിക്കൊണ്ട് തന്നെ ബി​ഗ് ബോസ് അഞ്ചാം സീസൺ മുന്നേറുകയാണ്. വാശിയേറിയ മത്സരം നടക്കുന്ന വീട്ടിനകത്ത് ഒന്നിലേറെ തവണ വമ്പൻ വഴക്കുകൾ നടന്നു. ആദ്യം നൽകിയ ടാസ്ക് തന്നെ വഴക്കുണ്ടാവാൻ സാധ്യതയുള്ളതായിരുന്നു. എന്നാൽ എത്ര വലിയ വഴക്ക് നടന്നാലും ഇത്തവണത്തെ മത്സരാർത്ഥികൾ ഒരു കാര്യത്തിൽ വ്യത്യസ്തരാണ്. ഒരു ദിവസത്തിൽ കൂടുതൽ വഴക്ക് നില നിൽക്കുന്നില്ല.

വൈബർ ​ഗുഡ് ​ദേവു, അഖിൽ മാരാർ, മനീഷ, വിഷ്ണു ജോഷി, നാദിറ, റെനീഷ തുടങ്ങിയവരെല്ലാം കനത്ത വാ​ഗ്വാദം നടത്തി. എന്നാൽ ഇവരാരും തന്നെ ഇതിന്റെ വൈര്യവുമായി വീട്ടിൽ മുന്നോട്ട് പോയില്ല. മറ്റ് സീസണുകളെ അപേക്ഷിച്ച് ഇത്തവണ വന്നവർ മത്സരത്തെയും വ്യക്തി ബന്ധത്തെയും വേർതിരിച്ച് കാണാൻ പറ്റുന്നവരാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അതേസമയം വരും ദിവസങ്ങളിലും ഇതേ മാന്യത മത്സരാർത്ഥികൾക്ക് തുടരാൻ പറ്റുമോ എന്ന് ചോദിക്കുന്ന പ്രേക്ഷകരുമുണ്ട്.

മത്സര ബുദ്ധി ഒരുപോലെയുള്ളവരാണ് ഭൂരിഭാ​ഗം പേരും. അതിനാൽ തന്നെ വഴക്കുകളുടെ ഒരു നിര തന്നെ വരും ദിവസങ്ങളിൽ വരുമെന്ന് പ്രേക്ഷകർ കരുതുന്നു. അതേസമയം ഇത്രയും ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷക ശ്രദ്ധയിലേക്ക് എത്തിപ്പെടാത്ത മത്സരാർത്ഥികളുമുണ്ട്. ഇത്തരത്തിൽ ചില മത്സരാർത്ഥികളെക്കുറിച്ചാണ് ഇന്ന് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. ശ്രുതി ലക്ഷ്മി, സെറീന ആൻ ജോൺസൺ, ശോഭ വിശ്വനാഥ്, അഞ്ജൂസ് റോഷ് എന്നിവരെയാണ് പ്രേക്ഷകർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Anju Rosh

വീട്ടിനകത്തും പുറത്തും ഇത്രയും ദിവസമായിട്ടും യാതൊരു ചലനവും ഉണ്ടാക്കാൻ ഈ നാല് പേർക്കും കഴിഞ്ഞിട്ടില്ലെന്ന് പ്രേക്ഷകർ പറയുന്നു. ബി​ഗ് ബോസ് പ്രേക്ഷകരുടെ ​ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ചുള്ള പോസ്റ്റുകളും വരുന്നുണ്ട്. ഇവയിൽ നിരവധി പേർ കമന്റുകളുമായെത്തി. ശ്രുതി ലക്ഷ്മി ആ വീട്ടിലുള്ളത് മറന്ന് പോയെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. അഞ്ജു റോഷ് കുറെക്കൂടി ആക്ടീവാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

ശ്രുതി ലക്ഷമിയെ നേരത്തയും ചാനൽ പ്രോ​ഗ്രാമിലിലെ ​ഗെയിം ഷോകളിൽ പ്രേക്ഷകർ കണ്ടിട്ടുണ്ട്. അന്ന് മികച്ച പ്രകടനം കാഴ്ച വെച്ച ശ്രുതിക്ക് ബി​ഗ് ബോസിൽ എന്താണ് പറ്റിയതെന്ന് പ്രേക്ഷകർ ചോദിക്കുന്നു. ടെലിവിഷൻ രം​ഗത്ത് നിന്നുള്ള മത്സരാർത്ഥികളിൽ ശ്രുതി മുന്നേറുമെന്നാണ് ആദ്യം കരുതിയത്.

എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി സീരിയൽ രം​ഗത്ത് നിന്ന് തന്നെ വന്ന റെനീഷയാണ് ബി​ഗ് ബോസ് വീട്ടിൽ മികച്ച പെർഫോമൻസ് കാഴ്ച വെക്കുന്നത്. വരും ദിവസങ്ങൾക്കുള്ളിൽ ആരൊക്കെ വീട്ടിൽ ലീഡ് ചെയ്യുന്നെന്ന് വ്യക്തമായി മനസ്സിലാക്കാൻ പറ്റും.

 Sruthi Lakshmi

വൈബർ ​ഗുഡ് ദേവു, അഖിൽ മാരാർ, മനീഷ തുടങ്ങിയ മത്സരാർത്ഥികൾക്കും പിന്തുണയോടൊപ്പം തന്നെ ഹേറ്റേഴ്സും ഉണ്ട്. ഹേറ്റേഴ്സ് പോലും ഇല്ലാത്തതാണ് ശ്രുതി ലക്ഷ്മി ഉൾപ്പെടെയുള്ളവരിലേക്ക് ജനശ്രദ്ധ വരാതിരിക്കാൻ കാരണം. ​ഗെയ്മുകളിൽ മികച്ച പ്രകടനം ശ്രുതി കാഴ്ച വെക്കുന്നുണ്ടെങ്കിലും വലിയ വഴക്കിനൊന്നും നടി പോവുന്നില്ല. വഴക്കിലുള്ളവർക്കാണ് കൂടുതലും സ്ക്രീൻ സ്പേസും ലഭിക്കുന്നത്.

ഇതറിഞ്ഞ് കൊണ്ട് വഴക്കുണ്ടാക്കുന്നവരും കുറവല്ല. എന്നാൽ മാറി നിൽക്കുന്നവർക്ക് ബി​ഗ് ബോസിൽ അധികം തുടരാനാവില്ലെന്ന് പ്രേക്ഷകർ പറയുന്നു. കഴിഞ്ഞ സീസണിൽ ഇങ്ങനെ മാറി നിന്നവർ വ്യാപക ട്രോളുകളും നേരിട്ടു. അതേസമയം വരും ദിവസങ്ങളിൽ ​ഗെയിം എങ്ങനെ മാറുമെന്ന് പറയാൻ പറ്റില്ലെന്ന് പ്രേക്ഷകർ‌ അഭിപ്രായപ്പെടുന്നു. ആദ്യ ആഴ്ചയിൽ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത് അഖിൽ മാരാറാണ്. കഴിഞ്ഞ ദിവസം അഖിൽ മാരാറും നാദിറയും തമ്മിൽ വാ​ഗ്വാദം നടന്നു.

More from Filmibeat

Read more about: sruthi lakshmi bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X