അവളെ ഒരാള്‍ ലൈംഗികമായി അബ്യൂസ് ചെയ്തുവെന്ന് പറയുന്നു; ശരിക്കും എയ്ഞ്ജലീൻ പ്രേക്ഷകരെ മണ്ടന്മാരാക്കി, കുറിപ്പ്
ബിഗ് ബോസ് അഞ്ചാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയാണ് എയ്ഞ്ജലീന്‍ മരിയ. ഒമര്‍ ലുലുവിന്റെ സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരം ബിഗ് ബോസിലേക്ക് വന്നതിന് ശേഷമാണ് കൂടുതല്‍ ജനപ്രിയയാകുന്നത്. തുടക്കം തന്നെ ക്യാമറ സ്‌പേസ് സ്വന്തമാക്കാന്‍ എയ്ഞ്ജലീനയ്ക്ക് സാധിച്ചെങ്കിലും ചില വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
എന്റെ കഥ എന്ന സെഗ്മന്റില്‍ എയ്ഞ്ജലീന്‍ പറഞ്ഞ കാര്യങ്ങളാണ് ആരാധകരെ പോലും കണ്‍ഫ്യൂഷനിലാക്കുന്നത്. സെക്ഷ്യൂല്‍ അബ്യൂസ് നേരിടേണ്ടി വന്നുവെന്ന് വരെ വെളിപ്പെടുത്തിയ എയ്ഞ്ജലീന്‍ വളരെ പെട്ടെന്ന് അത് മാറ്റി പറയുകയും ചെയ്തു. ഇതോടെ പ്രേക്ഷകരെ മണ്ടന്മാരാക്കുകയായിരുന്നോ എന്ന് ചോദിക്കുകയാണ് ഒരു ബിഗ് ബോസ് ആരാധകന്‍.

'പതിവ് പോലെ പ്രേക്ഷകരെ മത്സരാര്‍ത്ഥികളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന സെഗ്മെന്റ് വന്നു. 'എന്റെ കഥ'. അത് കാണാന്‍ വേണ്ടി ബിഗ് ബോസ് പ്ലേ ചെയ്തിരിക്കുമ്പോള്‍ ആദ്യത്തെ അനുഭവം പറയേണ്ട ആള്‍ ജുനൈസ് എന്നു് ബിഗ് ബോസ് പറയുന്നു. മോഹന്‍ലാലിനോട് താന്‍ അകത്ത് എത്തിയശേഷം പറയേണ്ട കാര്യങ്ങള്‍ കുടുംബത്തെ കുറിച്ച് പറയാം എന്ന് പറഞ്ഞ് അകത്തു കയറിയ ജുനൈസ്. തന്റെ കഥ പറയുന്നു.
തന്റെ ജീവിതത്തില്‍ അമ്മയുടെ മരണത്തിനിടയാക്കിയ ആ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരുടെയും മിഴികള്‍ നിറയുകയും ആര്‍ക്കും ഒന്നും പറയാന്‍ പറ്റാതെ ഇരിക്കുകയും ചെയ്യുന്നു. അങ്ങനെ കഥ നീട്ടിയാല്‍ ബിഗ് ബോസിന്റെ അന്തരീക്ഷം വളരെ ശോകമാകും എന്ന് സ്വയം മനസ്സിലാക്കിയ ജുനൈസ് തന്റെ ചുറ്റുമുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ കഥ അവസാനിപ്പിച്ച് സീറ്റില്‍ വന്നിരിക്കുന്നു. അപ്പോള്‍ ഉണ്ട് ദേ അടുത്ത പേര്.. എഞ്ചിലീന..
തന്റെ മാതാവിനെ ഉപദ്രവിക്കുന്ന പിതാവിനെ കുറിച്ച് പറയുന്നു... സാധാ പ്രേക്ഷകനായ എന്റെ മനസ്സില്‍ ആദ്യം വരുന്ന ചിന്ത കൊള്ളാലോ ജുനൈസ് പറഞ്ഞ അതേ കഥ കോപ്പിയടിക്കുകയാണോ? അതേ കാര്‍ഡ്.. കുറച്ചുകൂടെ ആളുകളുടെ അറ്റന്‍ഷന്‍ കിട്ടുമെന്ന് വിചാരിച്ചിട്ടാണോ എന്ന് ചിന്തിക്കുന്നു.
അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ ദേ വരുന്നു ഏഴാം ക്ലാസില്‍ വയസ്സില്‍ പിസിഒഡി ഉണ്ടായ കഥ. ഏഴാം ക്ലാസിലൊക്കെ പിസിഒഡി വിഷയം ഉണ്ടാകുമോ എന്ന് ഒരു ചിന്ത. സത്യത്തില്‍ മെഡിക്കല്‍ സയന്‍സിനെ കുറിച്ച് അത്ര ധാരണ ഇല്ലാത്തത് കൊണ്ട് അത് അവിടെ വിട്ടു.

അപ്പോള്‍ ഉണ്ട് കാമുകന്റെ കൂടെ ഹോസ്പിറ്റലില്‍ സ്‌കാനിങ്ങിന് പോയി എന്നായി. ശെടാ ഏഴാം ക്ലാസില്‍ കാമുകന്റെ കൂടെ സ്‌കാനിങ്ങിന് പോകുന്ന കഥയോ. അല്ലേലും നമ്മള്‍ അറിയാത്ത ജീവിതങ്ങളൊക്കെ നമുക്ക് കെട്ടുകഥകള്‍ ആയിരിക്കും എന്നാണല്ലോ. ഒരാളെ അങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കാന്‍ പാടില്ലല്ലോ എന്നോര്‍ത്തിരിക്കുമ്പോള്‍. അവളെ ഒരാള്‍ ലൈംഗികമായി ശാരീരികമായി അബ്യൂസ് ചെയ്തു എന്നു പറയുന്നു.
ഉടനെ ഇവളെ ഇത്രയും നേരം തെറ്റിദ്ധരിച്ചത് വളരെ മോശമായിപ്പോയി ഇത്രയും ദുരിതമുണ്ടായ ഒരു പെണ്‍കുട്ടിയാണല്ലോ എന്ന് ചിന്തിച്ചിട്ട് എന്റെ കൂടെ പ്രോഗ്രാം കണ്ടു കൊണ്ടിരുന്ന ഭാര്യയോട് ദേ നോക്കിയേ പാവം കുട്ടി ചുമ്മാ അല്ല അവള്‍ കഴിഞ്ഞ ദിവസം അത്രയുമൊക്കെ ബിഗ് ബോസില്‍ സഫര്‍ ചെയ്തത് എന്ന് ഞാന്‍ പറഞ്ഞു. അവള്‍ ആദ്യം പറഞ്ഞ കഥകള്‍ തെറ്റിദ്ധരിച്ചതില്‍ വല്ലാത്ത വിഷമം തോന്നി. സെക്ഷ്വല്‍ അബ്യൂസ് എന്നൊക്കെ പറഞ്ഞാല്‍ വല്ലാത്ത സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്.
ഇത് കേട്ട് കൊണ്ടിരുന്ന മറ്റ് മത്സരാര്‍ത്ഥികള്‍ ഉറപ്പായിട്ടും അവളെ സഹായിക്കാന്‍ അവളെ ഉപദ്രവിച്ച ആളെ ശിക്ഷിക്കാന്‍ കൂടെ ഉണ്ട് എന്നൊക്കെ പറയുന്നു. അവളുടെ അമ്മ കൂടെ നിന്നില്ല എന്ന കഥ കേള്‍ക്കുന്നതോടെ മത്സരാര്‍ഥികളും ഏറെക്കുറെ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരും പെണ്‍കുട്ടിയുടെ ഭാഗത്തേക്ക് ചിന്തിക്കുന്നു. അയാള്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ല. അയാളെ നശിപ്പിക്കണം എന്നൊക്കെ അവള്‍ പറയുമ്പോള്‍ എല്ലാവരും ഏകദേശം അങ്ങനെ ചിന്തിക്കുന്നു.
അവളുടെ ജീവിതം ഇനി സുന്ദരമാകണം എന്ന് ഞാന്‍ മനസ്സുകൊണ്ട് ഒരു നിമിഷം ആഗ്രഹിക്കുന്നു. അതിനുശേഷം പിന്നെ ബിഗ് ബോസ് കണ്ടുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഉണ്ട് അവള്‍ തന്നെ ക്യാമറയുടെ മുന്‍പില്‍ വന്നിട്ട് 'എനിക്ക് പറ്റിയ ഗ്രാമര്‍ മിസ്റ്റേക്ക് ആണ്, (പിന്നെ ഗ്രാമര്‍ മിസ്റ്റേക്ക് വരാന്‍ പറ്റിയ കാര്യം) അയാള്‍ എന്നെ മാനസികമായി മാത്രമേ ഉപദ്രവിച്ചിട്ടുള്ളൂ. അയാളെ മാനസികമായി നശിപ്പിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്, എനിക്കൊരു ആളെ അല്ലാതെ നശിപ്പിക്കാന്‍ കഴിയില്ല എന്നൊക്കെ പറയുന്നു.
അത് കണ്ടുകൊണ്ടിരുന്ന ഞാന്‍ ഇതെന്ത് കോപ്രായം.. ഇത്രനേരം ഇവള്‍ ആളുകളെ വടിയാക്കുകയായിരുന്നല്ലോ എന്ന് ചിന്തിച്ചു,..' എന്നുമാണ് സാം വര്‍ഗീസ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.


Click it and Unblock the Notifications