'ശരീരം കാണിക്കുകയെന്നല്ലാതെ വേറെ ക്വാളിറ്റിയില്ല, ഒരുതരം കാട്ടിക്കൂട്ടലാണ് എല്ലാം'; വിഷ്ണുവിനെതിരെ കുറിപ്പ്!
മലയാളം ബിഗ് ബോസ് തുടങ്ങിയ നാളുമുതൽ എല്ലാ സീസണിലും ഒന്നോ അതിലധികമോ ജിമ്മമാർ ഉണ്ടായിരിക്കും. സുജോ മാത്യു, നവീൻ, പവൻ, ഷിയാസ്, ജാസ്മിൻ എന്നിവർ അത്തരത്തിൽ ചിലരണ്. ഇവർക്കായി ജിം സജീകരണങ്ങളും ബിഗ് ബോസ് അണിയറക്കാർ ഒരുക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റാക്കാതെ അത്തരത്തിൽ ബിഗ് ബോസ് ഹൗസിലെത്തിയ ഫിറ്റ്നസ് ഫ്രീക്കനാണ് ഫിറ്റ്നസ് മോഡലായ വിഷ്ണു ജോഷി.
ഫിറ്റ്നസ് രംഗത്ത് കാലങ്ങളായി പ്രതിഭ തെളിയിക്കുന്ന ആളാണ് വിഷ്ണു ജോഷി. 2019ലെ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ ടോപ്പ് സിക്സിൽ വിഷ്ണു ജോഷി എത്തിയിരുന്നു. 2017ൽ മിസ്റ്റർ കേരളയും മിസ്റ്ററർ എറണാകുളം പട്ടവും വിഷ്ണു സ്വന്തമാക്കിയിട്ടുണ്ട്. 2019ൽ മിസ്റ്റർ എറണാകുളം പട്ടവും സ്വന്തമാക്കി വിഷ്ണു തിളങ്ങി.

ബിഗ് ബോസിൽ വിഷ്ണു മത്സരാർഥിയായി എത്തിയശേഷം ഷോർട്സ് മാത്രം ധരിച്ചാണ് വീട്ടിൽ നടക്കുന്നതെന്നും ചിലപ്പോഴെല്ലാം വളരെ വൾഗറായി തോന്നുന്നുവെന്നും സഹമത്സരാർഥി സെറീന അടക്കമുള്ളവർ ചർച്ച ചെയ്തിരുന്നു. ബിഗ് ബോസ് ലെറ്റർ വായിക്കാൻ കിട്ടിയ അവസരത്തിൽ പോലും വെറും ഷോട്സ് മാത്രം ധരിച്ചാണ് വിഷ്ണു എത്തിയത്. ഇപ്പോഴിത വിഷ്ണുവിന്റെ ആ രീതിയെ വിമർശിച്ചൊരു കുറിപ്പ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ശരീരം കാണിക്കുക എന്നതല്ലാതെ വേറെ ക്വാളിറ്റിയൊന്നും വിഷ്ണുവിനില്ലെന്നും ഒരുതരം കാട്ടിക്കൂട്ടലാണ് എല്ലാമെന്നുമാണ് കുറിപ്പിൽ പറയുന്നത്. കുറിപ്പ് ഇങ്ങനെയാണ്.... 'എന്താണ് വിഷ്ണുവിന്റെ പ്രശ്നം...? നാല് സീസൺ കഴിഞ്ഞിട്ടും ഇത്രയും അൽപ്പത്തരം കാണിക്കുന്ന ഒരു അൽപ്പനെ ആദ്യമായിട്ടാണ് ബിഗ് ബോസിൽ കാണുന്നത്.'
'വെറും ശരീരം കാണിക്കുക എന്നതല്ലാതെ വേറെ ഒരു വക ക്വാളിറ്റിയും ഇതുവരെ ഞാൻ കണ്ടില്ല. ജിമ്മിൽ പോയി ഷേപ്പ് ആക്കിയെടുത്ത ശരീരം നാലാളെ കാണിക്കാൻ കിട്ടിയ അവസരം വൾഗറായി ഉപയോഗിക്കുകയാണ് ഇദ്ദേഹം. അവിടെ ചർച്ച പോലും നടന്നു ഇതിനെക്കുറിച്ച്. നല്ല ഷേപ്പുള്ള ശരീരമാണെങ്കിൽ അത് ഏത് ടൈപ്പ് ഡ്രസ് ഇട്ടാലും പുറത്തേക്ക് എടുത്ത് കാണിക്കും.'
'ഇതൊരുമാതിരി പട്ടിണി കിടന്ന പട്ടിക്ക് എല്ലിൻ കഷ്ണം കിട്ടിയ പോലെയുള്ള ഒരുതരം കാട്ടിക്കൂട്ടൽ. വേഷവിദാനം എന്ന് പറയുന്നത് ഓരോ വ്യക്തിത്വത്തിന്റേയും വിശേഷണമാണ്. അതില്ലാത്തവർ ഇങ്ങനെയൊക്കെ കാണിക്കും. എന്തായാലും ദിവസങ്ങൾ ഇനിയും ഉണ്ടല്ലോ കണ്ടറിയാം....' എന്നായിരുന്നു കുറിപ്പ്.

റെനീഷയുമായിട്ടാണ് സെറീന വിഷ്ണുവിന്റെ വസ്ത്രധാരണത്തെ കുറിച്ച് കഴിഞ്ഞ ദിവസം ചർച്ച ചെയ്തത്. ഈ പുള്ളിക്ക് എന്താണ് ടിഷർട്ട് ഇട്ടാൽ.... വിഷ്ണു ചേട്ടന്. ഷഡ്ഢി മാത്രമെ ഇട്ടിട്ടുള്ളു. ഭയങ്കര വൾഗറായി തോന്നുന്നു. അത് അത്ര നല്ലതല്ല. ഇത്രയധികം പെൺകുട്ടികൾ ഈ വീട്ടിൽ ഉള്ളതല്ലേ. ഡ്രസിങ്ങിന്റെ കാര്യം നോക്കുമ്പോൾ മിഥുൻ ഡീസന്റ് ആണെന്ന് റെനീഷയും പറഞ്ഞിരുന്നു.
അത് ശരിയാണ് വിഷ്‌ണു ഷഡ്‌ഡി മാത്രമാണ് ഇട്ടിരിക്കുന്നതെന്ന് സെറീന വീണ്ടും ആവർത്തിച്ചിരുന്നു. അത് ഷോർട്സല്ലേയെന്ന് റെനീഷ ചോദിക്കുമ്പോൾ അതിന് ലെങ്ത്ത് ഇല്ലെന്നും സെറീന പരാതിപ്പെട്ടിരുന്നു. അങ്ങനെയാണെങ്കിൽ താൻ നാളെ ബ്രായും പാന്റിയും ഇട്ട് നടക്കെട്ടെയെന്നും സെറീന ചോദിച്ചിരുന്നു.
വിഷ്ണുവിനെ വിമർശിച്ച് കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതീകൂലിച്ചും കമന്റുകളെത്തി. ആദ്യം പോയി പ്രോഗ്രാം കാണു.... ഇത്ര നന്നായി ഗെയിമുകൾ കളിക്കുന്ന ഒരാളെ ചുമ്മ കേറി അങ്ങ് ചൊറിയുന്നു എന്നാണ് ഒരാൾ വിഷ്ണുവിനെ അനുകൂലിച്ച് കുറിച്ചത്. വിഷ്ണു കഷ്ടപ്പെട്ട് ബിൽഡ് ചെയ്ത ശരീരം.... അവന്റെ താൽപര്യം.... വാണിങ് കൊടുത്താൽ അല്ലേ പ്രശ്നം... അങ്ങനെയൊരു വാണിങ് ഈ സീസണിൽ കൊടുക്കാൻ ചാൻസില്ല എന്നാണ് മറ്റൊരാൾ കുറിച്ചത്.
ഇൻസ്റ്റയിൽ ഏഴായിരത്തിന് അടുത്താണ് വിഷ്ണുവിന്റെ ഫോളോവേഴ്സ്. നിങ്ങൾ ഒരു സ്വപ്നം കാണുകയും അതിനായി പ്രതിജ്ഞാബദ്ധരാവുകയും പ്രവർത്തിക്കുകയും ചെയ്താൽ അത് യാഥാർത്ഥ്യമാകും എന്ന ക്യാപ്‌ഷൻ ആണ് ബയോയിൽ വിഷ്ണു നൽകിയിരിക്കുന്നത്.


Click it and Unblock the Notifications