റോബിനിൽ വീഴരുതായിരുന്നു, പേളിയെയും ശ്രീനിഷിനെയും മാത്രം കണ്ട അവസ്ഥ വരരുത്; കുറിപ്പ്

ബി​ഗ് ബോസ് ബോസ് ഷോ കേരളത്തിലെ പ്രേക്ഷകർക്കിടയിലേക്ക് വേരൂന്നി തുടങ്ങി. നാല് സീസൺ കഴിഞ്ഞ് അഞ്ചാം സീസണിലേക്ക് വരുമ്പോഴേക്കും ഷോയെക്കുറിച്ചും മത്സരാർത്ഥികളെക്കുറിച്ചും കൃത്യമായി വിലയിരുത്താൻ പ്രേക്ഷകർക്ക് കഴിയുന്നു. മുൻ സീസണുകളിൽ പെയ്ഡ് റിവ്യൂകളും മറ്റുമുണ്ടായിരുന്നെങ്കിൽ ഇത്തവണ അത് തുടക്കത്തിൽ തന്നെ കണ്ട് പിടിച്ച് അനാവശ്യ വാദങ്ങളെ തള്ളിക്കളയാനും ഒരു പരിധിവരെ പ്രേക്ഷകർക്ക് സാധിക്കുന്നു. ബി​ഗ് ബോസിന്റെ ഇത്തവണത്തെ സീസൺ തുടക്കത്തിൽ തന്നെ ഹംര കൊള്ളിക്കുന്നുണ്ട്.

വരും ദിവസങ്ങളിൽ ഇതിനിനിയും ചൂടു പിടിക്കും. ബി​ഗ് ബോസിന്റെ കഴിഞ്ഞ നാല് സീസണുകൾ പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവമായിരുന്നു. ചില സീസൺ പ്രേക്ഷകരെ നിരാശപ്പെടുത്തിയപ്പോൾ ചില സീസൺ ഉ​ഗ്രനായി. ഒരു ​ഷോ എന്ന തരത്തിൽ ബി​ഗ് ബോസിനെ കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹ മാധ്യമത്തിൽ വന്ന കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബി​ഗ് ബോസ് പ്രേക്ഷകരുടെ ​ഗ്രൂപ്പിൽ റൂമി ലൊവൽ എന്ന അക്കൗണ്ടിൽ വന്ന കുറിപ്പാണിത്. കാര്യമാത്ര പ്രസക്തമായ വാദങ്ങളാണ് കുറിപ്പിലുള്ളത്.

'ബി​ഗ് ബോസ് തുടങ്ങിയിട്ട് ആയി മൂന്ന് ദിവസം ആകുന്നു. ഇത് വരെയുള്ള സീസണിനെ മുൻനിർത്തി ഒരു അനലൈസിസും മുൻ വർഷങ്ങളിൽ ഭൂരിപക്ഷം വരുന്ന പ്രേക്ഷകർക്ക് ഉണ്ടായ തെറ്റുകൾ ഇതിൽ ഉണ്ടാവാതെ ഇരിക്കാൻ മുൻകരുതലിന് എന്ത് വേണം എന്നും പറയാം. ആദ്യത്തെ സീസണിൽ നല്ല ​ഗെയിം കളിച്ച രഞ്ജിനി ഹരിദാസിനെയും അനൂപിനെയുമൊക്കെ നേരത്തെ പറഞ്ഞയച്ചത് കാരണം അവസാന ഭാഗങ്ങളിൽ നല്ല കോപറ്റീഷൻ കാണാൻ സാധിച്ചില്ല'

 Robin, Pearle Maaney

'പകരം പേർളി, ശ്രീനിഷ് പ്രണയം ആയിരുന്നു ഭൂരിഭാഗം എപ്പിസോഡുകളിൽ കണ്ടത്. നല്ല മത്സരാർത്ഥികൾ, അത് നിങ്ങളുടെ ഇഷ്ട കണ്ടസ്റ്റന്റിന് എതിരെ നിൽക്കുന്ന ആൾ ആണെങ്കിലും വെറുതെ ഡീ​ഗ്രഡ് ചെയ്യാതിരിക്കുക ശക്തരായ കണ്ടസ്റ്റന്റിസിനെ അവസാനം വരെ നിലനിർത്തണം'

'സെക്കന്റ് സീസൺ രജിതിന് ചുറ്റും ആയിരുന്നു കറങ്ങിയത്. രജിത്തിന്റെ ഒറ്റപ്പെടൽ ​ഗെയിമിൽ പ്രേക്ഷകർ വീണപ്പോ പുള്ളിക്ക് കുറെ ഫാൻസിനെ കിട്ടി. യാതൊരു എന്റർടെയ്മെന്റം തരാത്ത വെറും ഒറ്റപ്പെടൽ മാത്രം വച്ചു ഫാൻസിനെ കൂട്ടുന്ന മത്സരാർത്ഥിയെ സപ്പോർട്ട് ചെയ്യാതെയിരിക്കുക. മൂന്നാമത്തെ സീസൺ കുറെ കണ്ണീരും കിനാവും ആയിരുന്നു. എങ്കിലും പല ടാസ്കും എന്റർടെയ്ന്റ്മെന്റ് ഉണ്ടായിരുന്നു'

'ഫിറോസ്, സജ്ന, മണിക്കുട്ടൻ പോലെ കിടിലൻ മത്സരാർത്ഥികളും ഉണ്ടായിരുന്നു. എങ്കിലും സഹതാപം കാരണം പലരും ഫൈനലിൽ എത്തുന്നതും നമ്മൾ കണ്ടു. പ്രാരാബ്ദ കണ്ണീർ കാണിച്ചു വോട്ട് നേടുന്നവരെ ആദ്യം തന്നെ പുറത്താക്കി വിടുക. നാലാമത്തെ സീസണിൽ നല്ല മത്സരാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും റോബിന്റെ അലറൽ പിആറിൽ വീണ പ്രേക്ഷകർ അയാൾക്ക് അമിത പിന്തുണ കൊടുത്തു പുള്ളിയുടെ കൂടെ പ്രണയം നടിച്ചു നിന്ന ദിൽഷയെ വിജയിപ്പിച്ചു'

 Bigg Boss

'ഒരു ​ഗെയിമും ജയിക്കാത്ത സൂരജ്, ലോ ലെവൽ പരദൂഷണം ​ഗെയിം കളിച്ച ധന്യ, ലക്ഷ്മിപ്രിയ ഒക്കെ ഫെെനലിൽ വന്നത് തന്നെ പ്രേക്ഷകർ എന്ത് മാത്രം തെറ്റിദ്ധരിക്കപ്പെട്ടു എന്നതിന് ഉദാഹരണം. റോബിൻ പിആർ വർക്ക് കൊണ്ട് ഉണ്ടാക്കിയ ഫേക്ക് മുഖമൂടി പുറത്ത് ഇറങ്ങിയതിന് ശേഷം തകരുന്നതും നമ്മൾ കണ്ടു... ഇത് പോലെ ടോക്സിക്കായ ആളുകളെ സപ്പോർട്ട് ചെയ്യാതെയിരിക്കുക. ഇങ്ങനെ ഉള്ളവർക്ക് സപ്പോർട്ട് കൊടുത്തു സമൂഹത്തിലേക്ക് കൊണ്ട് വരുന്നത് നമ്മൾ സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്'

'എന്റെ പോയന്റ് ഇത്രയേ ഉള്ളു. പ്രാരാബ്ദം കാണിച്ചു വോട്ട് പിടിക്കുന്നവരെ, ടോക്സിക്കായ ആൾക്കാരെ, ഒറ്റപ്പെടൽ നാടകം കാണിക്കുന്ന ആൾക്കാരെ, പ്രണയ നാടകം കാണിക്കുന്നവരെ പരദൂഷണക്കാരെ, ഒക്കെ ഒഴിവാക്കി. നന്നായി ​ഗെയിം കളിക്കുന്ന നല്ല ഒരു വ്യക്തിയെ തിരഞ്ഞെടുക്കുക,' കുറിപ്പിൽ പറയുന്നു. ഇത്തവണ പുറത്തെ പിആർ സ്ട്രാറ്റജി, വീട്ടിനുള്ളിലെ കാപട്യക്കാർ എന്നിവരെ തിരിച്ചറിഞ്ഞ് വോട്ട് ചെയ്യണമെന്ന് അഭിപ്രായമുണ്ട്.

മത്സരാർത്ഥികൾ പല തന്ത്രങ്ങളാണ് ബി​ഗ് ബോസിൽ പയറ്റുന്നത്. അതാണ് ​ഗെയ്മിന്റെ രസവും. എന്നാൽ പ്രേക്ഷകരുടെ സ്നേഹത്തെ മുതലെടുക്കുന്ന രീതി ചില മത്സരാർത്ഥികൾക്കുണ്ടെന്ന് അഭിപ്രായമുണ്ട്. ഇത്തവണ ആദ്യ ആഴ്ചയിലെ നോമിനേഷനിൽ 9 പേർ ഉൾപ്പെട്ടിട്ടുണ്ട്. നോമിനേഷനിൽ നിന്ന് രക്ഷപ്പെടാനുള്ള അവസരമായി ഒരു ടാസ്ക് ബി​ഗ് ബോസ് നൽകിയിട്ടുണ്ട്. ഇതിന്റെ പേരിലാണിപ്പോൾ വീട്ടിൽ വാശിയേറിയ മത്സരം നടക്കുന്നത്. മത്സരാർത്ഥികൾ തമ്മിലുള്ള വഴക്കിനും ഇത് കാരണമായി

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X