'വിഷ്ണുവിനായി റോഡിലിറങ്ങി വോട്ട് പിടിച്ചിരുന്നു, അമ്മ ജുനൈസിന്റെ പിആറാണ്'; വിഷ്ണുവിന്റെ കുടുംബം!

ബി​ഗ് ബോസ് സീസൺ ഫൈവിലെ സ്മാർട്ട് ​ഗെയിമേഴ്സിൽ ഒരാളാണ് വിഷ്ണു ജോഷി. ഫൈനൽ ഫൈവിൽ വരാനും കപ്പ് നേടാനും ഏറ്റവും കൂടുതൽ യോ​ഗ്യതയുള്ള മത്സരാർഥിയും വിഷ്ണുവാണ്. വിഷ്ണുവിനെപ്പോലെ സ്മാർട്ടായി മൈൻഡ് ​ഗെയിം കളിക്കുന്നവർ സീസൺ ഫൈവിൽ കുറവാണ്. പലർക്കും വിഷ്ണുവിന്റേത് മൈൻഡ് ​ഗെയിമാണെന്ന് പോലും മനസിലാകാറുമില്ല.

ഹൗസിൽ ഇപ്പോഴുള്ള പതിനൊന്ന് പേരും ​ഗെയിമിൽ ചെയ്യാൻ മടിക്കുന്ന പല റിസ്ക്കുകളും വിഷ്ണു നിസാരമായി ചെയ്ത് ​ഗെയിം ചെയ്ഞ്ചിങ് മൊമന്റുകൾ‌ സ‍ൃഷ്ടിക്കാറുണ്ട്. ഫാൻസിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തൊന്നുമല്ലെങ്കിലും വിഷ്ണുവിന് ലഭിച്ചിട്ടുള്ള ആരാധകരെല്ലാം അദ്ദേഹത്തിന്റെ ​ഗെയിം കണ്ട് ഇഷ്ടപ്പെട്ട് പിന്തുണച്ച് തുടങ്ങിയവരാണ്.

പാവ ടാസ്ക്കും കറക്ക് കമ്പനി ടാസ്ക്കും കഴിഞ്ഞതോടെയാണ് വിഷ്ണുവിന് പിന്തുണ വർധിച്ചത്. കറക്ക് കമ്പനി ടാസ്ക്കിൽ അഖിൽ മാരാർക്കും ഷിജുവിനുമൊപ്പം നിന്ന് ​ കാര്യങ്ങൾ പ്ലാൻ ചെയ്ത് സേഫ് ​ഗെയിം കളിച്ചിരുന്ന ശ്രുതിയെ വരെ വിഷ്ണു നോമിനേഷനിൽ കൊണ്ടുവന്ന് പുറത്താക്കി.

 Vishnu Joshi

വിഷ്ണു കപ്പ് ഉയർത്തണമെന്ന് ആ​ഗ്രഹിക്കുന്നവർ പോലും വെറുക്കുന്നത് അഖിലിനൊപ്പം ചേർന്നുള്ള വിഷ്ണുവിന്റെ അണ്ണൻ-തമ്പി ​കളിയാണ്. അഖിൽ മാരാരുടെ എതിരെ നിന്ന് കളിച്ച് വിഷ്ണു ഒന്നാം സ്ഥാനം നേടി വരണമെന്നാണ് എല്ലാവരും ആ​ഗ്രഹിക്കുന്നതെങ്കിലും ഒന്നാം സ്ഥാനത്തേക്ക് അഖിലിനെ പിന്നിലാക്കി വരാനുള്ള ശ്രമം വിഷ്ണുവിന്റെ ഭാ​ഗത്ത് നിന്നും കാണാനില്ല.

അത് ആരാധകരിലും നിരാശ സമ്മാനിക്കുന്നുണ്ട്. അതിയായി ആ​ഗ്രഹിച്ച് മോഹിച്ചാണ് വിഷ്ണു ജോഷി ബി​ഗ് ബോസ് സീസൺ ഫൈവിലേക്ക് എത്തിയത്. ബിബി ഹോട്ടൽ ടാസ്ക്കിൽ പ്രവോക്ക് ചെയ്ത് ഉഴപ്പിയത് കണ്ടപ്പോൾ ദേഷ്യം വന്നുവെന്നും വിഷ്ണുവിന് നല്ല ബുദ്ധികൊടുക്കണേയെന്ന് പ്രാർഥിച്ചുവെന്നും പറയുകയാണ് ഫിൽ‌മിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കുടുംബം.

വീഡിയോയുടെ പൂർണരൂപം കാണാം:

വിഷ്ണു നോമിനേഷനിൽ വന്നാൽ‌ പിന്നെ ഊണും ഉറക്കവുമില്ലാതെ വോട്ട് പിടിക്കും കുടുംബം. വിഷ്ണു ഏറെ ആശിച്ച് മോഹിച്ചാണ് ബി​ഗ് ബോസിൽ എത്തിയതെന്നും പ്രൊഫൈൽ അയച്ചശേഷം ഓഡീഷൻ കോൾ വരാത്തതിൽ വിഷ്ണു വല്ലാതെ സങ്കടപ്പെട്ടിരുന്നുവെന്നും കുടുംബം പറയുന്നു.

വിഷ്ണുവിന്റെ ചേട്ടൻ അർജുൻ അടക്കം മുഴുവൻ സമയവും ലൈവ് കണ്ട് പ്രധാന ഭാ​ഗങ്ങൾ റെക്കോർഡ് ചെയ്ത് ഷെയർ ചെയ്താണ് വിഷ്ണുവിന് വേണ്ടി വോട്ട് പിടിക്കുന്നത്. സിനിമയാണ് വിഷ്ണുവിന്റെ ലക്ഷ്യം. അവിടേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിന്റെ ആദ്യ പടിയാണ് ബി​ഗ് ബോസ്.

 Vishnu Joshi

വിഷ്ണു ബി​ഗ് ബോസിലെ വില്ലനാണോ നായകനാണോയെന്ന് കുടുംബത്തോട് ചോദിച്ചപ്പോൾ വില്ലനുണ്ടെങ്കിലേ നായകന് ഷൈൻ ചെയ്യാൻ പറ്റൂവെന്നായിരുന്നു മറുപടി. സിനിമയും സിനിമാ ഡയലോ​ഗുകളുമാണ് അഖിൽ മാരാർ-വിഷ്ണു ബോണ്ടിന് കാരണമായതെന്നും ചേട്ടൻ അർജുൻ പറയുന്നു.

'എതിർത്ത് സംസാരിക്കേണ്ടിടത്ത് അത് പ്രിയപ്പെട്ടവരോടാണെങ്കിലും വിഷ്ണു കാര്യം പറയും. അമ്മ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ പോലും വിഷ്ണു മടി കൂടാതെ അഭിപ്രായം പറയും... തിരുത്തും. അടുത്ത് അറിഞ്ഞാൽ മാത്രമെ വിഷ്ണുവിനെ ഇഷ്ടപ്പെടാൻ ആളുകൾക്ക് കഴിയൂ. പക്ഷെ അവന്റെ നല്ല ​ഗെയിമുകൾ‌ ചിലതൊന്നും എപ്പിസോഡിൽ ഉണ്ടാകാറില്ല. അതിനാൽ ഞങ്ങൾ അതെല്ലാം റെക്കോർഡ് ചെയ്ത് വെച്ച് വിഷ്ണുവിന് വേണ്ടി പബ്ലിഷ് ചെയ്യും.'

'വിഷ്ണു നോമിനേഷനിൽ വന്നാൽ പിന്നെ ഞങ്ങൾക്ക് ഊണും ഉറക്കവും ഇല്ല. കഴിഞ്ഞ ദിവസം റോഡിലിറങ്ങി വോട്ട് പിടിച്ചിരുന്നുവെന്നും', കുടുംബം പറയുന്നു. അച്ഛനേയും അമ്മയേയും വരെ ഹേറ്റേഴ്സാക്കി മാറ്റിയവനാണ് വിഷ്ണുവെന്നും ബിബി ഹോട്ടൽ ടാസ്ക്കിൽ വിഷ്ണു പ്രവോക്ക് ചെയ്ത് കളിക്കുന്നത് കണ്ട് ഇവൻ എന്താണ് കാണിക്കുന്നതെന്ന് അമ്മയ്ക്ക് തോന്നിയെന്നും സഹോദരൻ പറയുന്നു.

'ഹോട്ടൽ ടാസ്ക്കിൽ ഇവൻ‌ എന്താണ് കാണിക്കുന്നതെന്ന് തോന്നി. ജുനൈസ് പുറത്താക്കിയശേഷം വിഷ്ണു കരയുന്നത് കണ്ടപ്പോൾ അവന് അത് ആവശ്യമാണെന്ന് തോന്നി. വിഷ്ണു മറ്റുള്ളവരെ കളിയാക്കാറുള്ളതല്ലേ... അവനും അപ്പോൾ ആ വിഷമം അറിയണം. വിഷ്ണുവിന് നല്ല ബുദ്ധി തലയിൽ ഉദിക്കട്ടെയെന്ന് പ്രാർഥിക്കുകയായിരുന്നു', കുടുംബം പറയുന്നു. അമ്മയ്ക്ക് ജുനൈസിനെയാണ് ഇഷ്ടമെന്നും വിഷ്ണു നോമിനേഷനിൽ ഇല്ലാത്തപ്പോൾ ജുനൈസിന് വോട്ട് ചെയ്തിട്ടുണ്ടെന്നും അമ്മ ജുനൈസിന്റെ പിആറാണെന്നും വിഷ്ണുവിന്റെ സഹോദരൻ തമാശയായി പറഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X