അത് നാളെ റെനീഷയ്ക്ക് തന്നെ ബുദ്ധിമുട്ടാവും; വിഷ്ണു സിംഗിളാണോ?; സഹോദരൻ പറയുന്നു
ബിഗ് ബോസ് അഞ്ചാം സീസൺ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയമായി തുടരുകയാണ്. കഴിഞ്ഞ സീസണുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇത്തവണത്തെ സീസൺ എന്ന് പറയാം. ഷോയിൽ കനത്ത വഴക്ക് നടക്കുന്നതാണ് പതിവെങ്കിലും ഇത്തവണ മത്സരാർത്ഥികൾ തമ്മിൽ ഒരു ആത്മബന്ധമുണ്ട്. വഴക്കിനപ്പുറത്ത് നല്ല സൗഹൃദങ്ങൾക്കുള്ള വേദിയായി പലപ്പോഴും അഞ്ചാം സീസൺ മാറി. മത്സരാർത്ഥികൾ തമ്മിൽ ഗ്രൂപ്പിസം ഉണ്ടെങ്കിലും ഇത് ടോക്സിക്കായ അന്തരീക്ഷമുണ്ടാക്കുന്നില്ലെന്ന് പ്രേക്ഷകർ പറയുന്നു.
ഷോ അവസാന ഘട്ടത്തിലേക്ക് അടുത്തിരിക്കെ മത്സരാർത്ഥികളെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങൾ മാറി മറിയുന്നുണ്ട്. തുടക്കത്തിൽ വൻ പ്രതീക്ഷ നൽകിയ മനീഷ, ദേവു തുടങ്ങിയ മത്സരാർത്ഥികളെ പിന്നീട് പ്രേക്ഷകർ തിരസ്കരിച്ചു. ആദ്യ ഘട്ടത്തിൽ തീരെ സ്ക്രീൻ സ്പേസ് ലഭിക്കാതിരുന്ന ശ്രുതി ലക്ഷ്മിയുൾപ്പെടെയുള്ള മത്സരാർത്ഥികൾ ഉയർന്ന് വരികയും ചെയ്തു. എന്നാൽ പിന്നീട് ശ്രുതി ലക്ഷ്മിയും പുറത്തായി. സാഗറാണ് ഒടുവിൽ പുറത്തായ മത്സരാർത്ഥി.

തുടക്കം മുതൽ പ്രേക്ഷക പ്രീതി അതേപോലെ നിൽക്കുന്ന മത്സരാർത്ഥികളും ഉണ്ട്. ഇതിലൊരാളാണ് വിഷ്ണു ജോഷി. മത്സരങ്ങളിൽ മികച്ച പ്രകടനം വിഷ്ണു ജോഷി കാഴ്ച വെക്കാറുണ്ട്. ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ റെനീഷയുമായി ഒപ്പത്തിനൊപ്പം നിൽക്കാൻ പറ്റുന്ന മത്സരാർത്ഥിയാണ് വിഷ്ണു ജോഷിയെന്ന് പ്രേക്ഷകർ പറയുന്നത്. റിങ്കു വിങ്കു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ റെനീഷയുടെയും വിഷ്ണു ജോഷിയുടെയും രസകരമായ വീഡിയോകൾ വരുന്നുണ്ട്.
വീട്ടിലെ ശക്തരായ രണ്ട് മത്സരാർത്ഥികളായതിനാൽ പെട്ടെന്ന് തന്നെ ഇവ പ്രചരിച്ചു. ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിഷ്ണുവിന്റെ കുടുംബം. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിഷ്ണുവിന്റെ സഹോദരൻ.
പുറത്ത് ഒരുപാട് പേർ ആഗ്രഹിക്കുന്ന കോംബോയാണ്. പക്ഷെ അവർ തമ്മിൽ ഒരു അറ്റാച്ച്മെന്റും ഇല്ല. കുഞ്ഞു കുഞ്ഞു ഷോർട്സുകൾ കണ്ട് ആളുകൾ വിചാരിക്കും ഇവർ തമ്മിൽ എന്തോയുണ്ടെന്ന്. അങ്ങനെ പറഞ്ഞ് നാളെ അവൾക്ക് തന്നെ ബുദ്ധിമുട്ടാവും. പക്ഷെ അത് പ്രേക്ഷകർക്ക് കാണാൻ രസരമുണ്ടാവും. പുറത്ത് മാത്രമേ ആ കോംബോ ഉള്ളൂയെന്ന് എല്ലാവരും മനസ്സിലാക്കുക. വിഷ്ണു സിംഗിളാണെന്നും സഹോദരൻ പറഞ്ഞു.

ഇതിനിടെ ഫോൺ കോളിലൂടെ മനീഷ കെഎസുമായി വിഷ്ണുവിന്റെ കുടുംബം സംസാരിച്ചു. ഗെയിമിന്റെ കുതന്ത്രം കൃത്യമായി മനസ്സിലാക്കി കളിക്കുന്ന മത്സരാർത്ഥിയാണ് വിഷ്ണു ജോഷിയെന്ന് മനീഷ പറഞ്ഞു. വിഷ്ണു ഒരു ബിഗ് ബോസ് ട്രെയ്ൻഡ് മത്സരാർത്ഥിയാണ്. ബിഗ് ബോസ് ഷോ കാണുന്ന ആളായിരുന്നു. അത് മത്സരത്തിൽ ഉപകരിക്കുന്നുണ്ടെന്നും മനീഷ പറഞ്ഞു.
നേരത്തെ പുറത്തിറങ്ങിയ മത്സരാർത്ഥി ദേവു വിഷ്ണു ജോഷിക്കെതിരെ വ്യാപക വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. താൻ കാണിച്ച സൗഹൃദം വിഷ്ണു ജോഷിയുടെ ടീം മോശം രീതിയിൽ ചിത്രീകരിച്ചെന്നാണ് വൈബർ ഗുഡ് ദേവു പറഞ്ഞത്. ബിഗ് ബോസിനകത്തുള്ള ആരോടും ശത്രുതയില്ലെങ്കിലും വിഷ്ണുവിനോട് മാത്രമുണ്ട്. പുറത്തിറങ്ങി ആരോട് കോൺടാക്ട് വെച്ചാലും വിഷ്ണുവുമായി സൗഹൃദം വെക്കില്ല. എന്റെ മോളെ വെച്ച് കളിച്ചത് ക്ഷമിക്കില്ല.
മോശം കമന്റുകൾ മകളെ ബാധിച്ചു. അതിന്റെ ദേഷ്യം തനിക്കുണ്ടെന്നും വൈബർ ഗുഡ് ദേവു പറഞ്ഞു. എന്നാൽ ദേവുവിന്റെ ആരോപണങ്ങളെ വിഷ്ണുവിന്റെ കുടുംബം തളളി. പുറത്തിറങ്ങിയ ശേഷം കണ്ട കമന്റുകളാണ് ദേവുവിനെ പ്രകോപിപ്പിച്ചത്. വിഷ്ണുവിന് പിആർ ഇല്ല. ആരെയും സൈബറാക്രമണം ചെയ്യരുതെന്ന് പറഞ്ഞാണ് വിഷ്ണു ബിഗ് ബോസ് വീട്ടിലേക്ക് പോയതെന്നും വിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കി. ടോപ് ഫൈവിൽ വിഷ്ണു ജോഷി എത്തുമോ എന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്.


Click it and Unblock the Notifications











