'അഖിൽ മാരാർക്ക് ഈഗോയുണ്ട്, സെറീന ഡിസർവിങ്ങാണ്'; തന്റെ മനസിലെ ടോപ്പ് ഫൈവ് ലിസ്റ്റ് വെളിപ്പെടുത്തി വിഷ്ണു ജോഷി
ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്ന വിഷ്ണു ജോഷി പുറത്തായതിന്റെ വിഷമത്തിലാണ് പ്രേക്ഷകർ. നന്നായി ടാസ്കുകൾ ചെയ്യുകയും കണ്ടന്റുകൾ സമ്മാനിക്കുകയും ചെയ്തിരുന്ന ഒരു മത്സരാർത്ഥി പ്രേക്ഷക പിന്തുണ കുറവുള്ള നിരവധി പേർ ഉണ്ടായിരിക്കെ എങ്ങനെ പുറത്തായി എന്നതാണ് പ്രേക്ഷകരെ അലട്ടുന്ന പ്രധാന ചോദ്യം.
സെറീന ആൻ ജോൺസണോ, നാദിറയോ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് വിഷ്ണു എവിക്ടായിയെന്ന വിവരം പ്രേക്ഷകരിലേക്ക് എത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ് അടക്കമുള്ള ഭാഷകളിലെ ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനാണ് വിഷ്ണു.
ആശിച്ച് മോഹിച്ച് വളരെ നാളത്തെ കഷ്ടപ്പാടുകൾക്ക് ശേഷമാണ് സീസൺ ഫൈവിൽ വിഷ്ണു മത്സരാർത്ഥിയായത്. താരത്തിന്റെ ഗെയിമും പ്രവോക്കിങ് സ്ട്രാറ്റജിയും കണ്ട് കൂടെ കൂടിയവരാണ് വിഷ്ണുവിനെ പിന്തുണക്കുന്നവരിൽ ഏറെപ്പേരും.
ടോപ്പ് ഫൈവിൽ എത്തുന്നവരിൽ ഒരാൾ താനായിരിക്കുമെന്ന് വിഷ്ണുവിന് ഉറപ്പുണ്ടായിരുന്നു. ഗ്രാന്റ് ഫിനാലെ കയ്യെത്തും ദൂരെ നിൽക്ക് ആ സ്വപ്നം ബാക്കിയാക്കി പടിയിറങ്ങേണ്ടി വന്നുവെന്നത് താരത്തെ തളർത്തി.

പന്ത്രണ്ടാം ആഴ്ചയിലെ എവിക്ഷനാണെന്ന് മനസിലാക്കി ടിക്കറ്റ് ടു ഫിനാലെയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിൽ വിഷ്ണുവിന് നൂറ് ദിവസം ഹൗസിൽ തികയ്ക്കാൻ സാധിക്കുമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അതേസമയം എവിക്ടായ വിഷ്ണു തന്റെ മനസിലെ ടോപ്പ് ഫൈവ് ലിസ്റ്റിൽ ആരൊക്കെ ഉൾപ്പെടുമെന്ന് വെളിപ്പെടുത്തി.
ടോപ്പ് ഫൈവ് എന്നത് ഓർക്കാൻ കൂടി കഴിയുന്നില്ലെന്നും അതിന് മുമ്പ് പുറത്തായതിൽ സങ്കടമുണ്ടെന്നും വിന്നർ ഉയർത്താൻ പോകുന്ന കപ്പിനെയാണ് ഹൗസിൽ നിന്നും എവിക്ടായപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതെന്നും വിഷ്ണു പുറത്തായശേഷം സംസാരിക്കവെ പറഞ്ഞു.
ഹൗസിൽ അവശേഷിക്കുന്നവരുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും വിഷ്ണു സംസാരിച്ചു. ഈഗോയുള്ളതായി തോന്നിയിട്ടുള്ളത് അഖിൽ മാരാർക്കാണെന്നാണ് വിഷ്ണു പറയുന്നത്. അതിനുള്ള കാരണവും വിഷ്ണു വെളിപ്പെടുത്തി. ടാസ്ക് ചെയ്യുന്നതിനിടെ തങ്ങൾക്ക് ഇടയിൽ മിസ് കമ്യൂണിക്കേഷൻ വന്നാൽ ഫ്രണ്ട്സ് എന്ന രീതിയിൽ മാരാർക്ക് താങ്ങാൻ സാധിക്കില്ലെന്നും മോശമായിട്ടല്ല നല്ല രീതിയിലാണ് താൻ പറയുന്നതെന്നും വിഷ്ണു പറഞ്ഞു.
'അടുത്ത് പെരുമാറുമ്പോൾ ലോലനായി തോന്നിയിരിക്കുന്നത് അനിയൻ മിഥുനെയാണ്. ഗെയിം പ്ലാൻ നടത്തി പിന്നീട് ചീറ്റി പോകുന്നവർ ശോഭ ചേച്ചിയും നാദിറയുമാണ്. അവരുടെ പ്ലാനിങ് ഫ്ലോപ്പായി പോകാറുണ്ട്. മൾട്ടി സ്റ്റാന്റുള്ള നിരവധിപേരുണ്ട്. എടുത്ത് പറയാനാണെങ്കിൽ ജുനൈസ്, ശോഭ ചേച്ചി, നാദിറ ചില സമയങ്ങളിൽ ഷിജു ചേട്ടൻ എന്നും പറയേണ്ടി വരും.'

'ഉള്ളതിൽ സ്വീറ്റ് അനിയൻ മിഥുനും സെറീനയുമാണ്. ടോപ്പ് ഫൈവിൽ വരാൻ സാധ്യതയുള്ളത് അഖിൽ മാരാർ, റിനോഷ്, അനിയൻ മിഥുൻ, ടിക്കറ്റ് ടു ഫിനാലെ ജയിച്ചാൽ നാദിറ, പിന്നെ സെറീന എന്നിവരാണ്. ടോപ്പ് ഫൈവ് നേടാൻ ഡിസർവിങാണ് സെറീന. ബിഗ് ബോസുകൊണ്ട് ജെനുവിനായിട്ടുള്ള നിരവധി സുഹൃത്തുക്കളെ കിട്ടി.'
'പിന്നെ സിനിമയാണ് സ്വപ്നം കാണുന്നതെന്ന് പറഞ്ഞശേഷം ഷിജു ചേട്ടൻ, അഖിൽ മാരാർ തുടങ്ങിയവർ നിരവധി ടിപ്സും അവിടേക്ക് എത്തിപ്പെടാൻ ചെയ്യേണ്ട കാര്യങ്ങളും പറഞ്ഞ് തന്നിട്ടുണ്ടെന്നും', വിഷ്ണു പറയുന്നു. ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു അഖില്‍ മാരാരും വിഷ്‍ണുവും. അണ്ണനും തമ്പിയും എന്നാണ് ഇരുവരും സ്വയം വിശേഷിപ്പിക്കാറുള്ളത്. രണ്ട് പേരും ഒന്നിച്ചുള്ള രസകരമായ നിരവധി രംഗങ്ങള്‍ ബിഗ് ബോസിലുണ്ടായിട്ടുണ്ട്.
അപ്രതീക്ഷിതമായി വിഷ്‍ണു പുറത്തായതോടെ അഖില്‍ മാരാർ അടിപതറിയ അവസ്ഥയിലാണ്. തനിക്കൊപ്പം ഫിനാലെയിൽ വിഷ്ണുവുണ്ടാകുമെന്നത് അഖിൽ പലപ്പോഴും പറഞ്ഞിരുന്നു. തന്റെ കണക്കുകൂട്ടലുകൾ പിഴച്ചതെങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അഖിൽ.


Click it and Unblock the Notifications